Return to Video

നിങ്ങളുടെ മസ്തികം എങ്ങനെ നിങ്ങളുടെ ജീവൻ നിലനിർത്തുന്നു- നേഥൻ എസ് ജേക്കബ്‌സ്

  • 0:07 - 0:11
    മസ്തിഷ്കം എത്ര പ്രധാനപ്പെട്ടതാണെന്നു നിങ്ങളോട് പറയേണ്ടതില്ലല്ലോ.
  • 0:11 - 0:13
    എന്തായാലും നിങ്ങൾക്കു അനുഭവപ്പെടുന്ന ഓരോരോ കാര്യവും
  • 0:13 - 0:15
    നിങ്ങളുടെ ചിന്തകളും പ്രവർത്തികളും
  • 0:15 - 0:17
    തിരിച്ചറിവുകളും ഓർമ്മകളും
  • 0:17 - 0:20
    നിങ്ങളുടെ ശരീരത്തിൻറെ മുഖ്യ നിയന്ത്രണ കേന്ദ്രത്തിലാണ് ഉണ്ടാക്കപ്പെടുന്നത്.
  • 0:20 - 0:24
    പക്ഷെ ഒരു ശരീരാവയവത്തിനു ചെയ്യാവുന്നതിലും കൂടുതലാണ് ഇതെന്നു തോന്നുന്നു എങ്കിൽ
  • 0:24 - 0:28
    ഇതു വാസ്തവത്തിൽ മഷ്തികം ചെയ്യുന്ന പ്രവൃത്തികളുടെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളു.
  • 0:28 - 0:31
    അതിന്റെ കൂടുതൽ പ്രക്രിയകളെപ്പറ്റിയും നാം ബോധവാന്മാരാവുന്നതു
  • 0:31 - 0:34
    അവ നിന്നുകഴിയുമ്പോഴാണ്.
  • 0:34 - 0:36
    മസ്തികം ഉണ്ടാക്കിയിരിക്കുന്നത് കോടിക്കണക്കിനു നാഡികളും
  • 0:36 - 0:38
    കോടാനുകോടി ബന്ധനങ്ങളും കൊണ്ടാണ്.
  • 0:38 - 0:41
    നാഡികളെ പലതരം ചിന്തകൾ കൊണ്ടു ഉത്തേജിപ്പിക്കാൻ സാധിക്കും
  • 0:41 - 0:45
    പക്ഷെ അവ പലപ്പോഴും ഇടമുറിയാതെ സജീവമായിരിക്കും.
  • 0:45 - 0:47
    ചിലതു ഒരു പ്രത്യക മാതൃകയിൽ ചാക്രികമായി ഉത്തേജിക്കും.
  • 0:47 - 0:52
    ചിലതു ഇടമുറിഞ്ഞു വളരെ പെട്ടെന്ന് ഉത്തേജിക്കും എന്നിട്ടു നിർജീവമാവും.
  • 0:52 - 0:54
    അല്ലെങ്കിൽ കുറെ സമയത്തേക്കു നിർജീവമായിരിക്കും
  • 0:54 - 1:00
    ആയിരത്തോളം നാഡികളുടെ ഇൻപുട്ടുകളും ഒരു രേഖയിൽ വരുന്നതുവരെ.
  • 1:00 - 1:01
    വലിയതോതിൽ,
  • 1:01 - 1:06
    ഇതു ദീർഘമേറിയ മസ്തിക ഉത്തേജനത്തിനു കാരണമാവുന്നു,
  • 1:06 - 1:07
    പശ്ചാത്തലത്തിൽ വളരെ പതിഞ്ഞ ഒരു മൂളൽ പോലെ
  • 1:07 - 1:09
    നമ്മൾ ഉറങ്ങുമ്പോഴും അല്ലെങ്കിൽ ഉണർന്നിരിക്കുമ്പോഴും,
  • 1:09 - 1:12
    അല്ലെങ്കിൽ ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ ഇരിക്കുമ്പോൾ.
  • 1:12 - 1:15
    കൂടാതെ ഇങ്ങനെ ഉണ്ടാവുന്ന
    ഇടമുറിയാത്ത മസ്തിഷ്ക പ്രവർത്തനങ്ങൾ
  • 1:15 - 1:20
    ബാക്കിയുള്ള മഷ്ടിക പ്രവർത്തനങ്ങളുടെ അടിത്തട്ടായി പരിണമിക്കുന്നു.
  • 1:20 - 1:24
    ഇവയിൽ ഏറ്റവും പ്രധാനമായ ഓട്ടോമാറ്റിക് പ്രവർത്തനങ്ങളാണ്
  • 1:24 - 1:26
    നമ്മെ ജീവിപ്പിക്കുന്നത്.
  • 1:26 - 1:29
    ഉദാഹരണത്തിനു, നിങ്ങൾ ഈ വീഡിയോ കണ്ട് അതിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ
  • 1:29 - 1:33
    മസ്തിഷ്കത്തിലെ സജീവമായ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്വസനത്തെ നിലനിർത്തുന്നു
  • 1:33 - 1:38
    ഏതാണ്ട് 12 മുതൽ 16 ശ്വാസങ്ങൾ വരെ ഒരു മിനുട്ടിൽ, അതു നിങ്ങളെ ശ്വാസം മുട്ടുന്നതിൽ നിന്നും തടയുന്നു.
  • 1:38 - 1:40
    പ്രത്യേകിച്ചു ഒരു ആയാസവും കൂടാതെ
  • 1:40 - 1:43
    മസ്തിഷ്കത്തിന്റെ തണ്ടിൽ നിന്നും സിഗ്നലുകൾ നാഡീകോശം വഴി
  • 1:43 - 1:46
    നിങ്ങളുടെ ശ്വാസകോശത്തിന്റെ മാംസപേശികളെ വലുതാകുന്നു,
  • 1:46 - 1:50
    അവ വലുതാവുകയും ചെറുതാകുകയും ചെയ്യുന്നു, നാം ശ്രദ്ധിച്ചാലും ഇല്ലെങ്കിലും.
  • 1:50 - 1:55
    ഇങ്ങനെയുള്ള നാഡീബന്ധങ്ങളെയാണ്
  • 1:55 - 1:58
    സെൻട്രൽ പാറ്റേൺ ജനറേറ്റർസ് എന്നു വിളിക്കുന്നത്,
  • 1:58 - 2:00
    ഇവ ചെറിയതും ആവർത്തിക്കുന്നതുകമായ പ്രക്രിയകളെ നിയന്ത്രിക്കുന്നു
  • 2:00 - 2:01
    ശ്വസനം,
  • 2:01 - 2:02
    നടത്തം ,
  • 2:02 - 2:04
    പിന്നെ വിഴുങ്ങലും .
  • 2:04 - 2:08
    നമ്മുടെ ഇന്ദ്രിയജ്ഞാനവും ഇങ്ങനെയുള്ള തുടർച്ചയായ മസ്തിഷ്ക പ്രവർത്തനത്തിന്റെ ഫലമാണ്.
  • 2:08 - 2:09
    ഒരുപക്ഷേ ഇങ്ങനെ തോന്നുമായിക്കും,
  • 2:09 - 2:12
    പ്രകാശ രശ്മികളെ മസ്തിഷ്ക സിഗ്നലുകളാക്കുന്ന റെറ്റിനയിലെ നാഡികൾ
  • 2:12 - 2:14
    ഇരുട്ടിൽ വെറുതെ ഇരിക്കുമെന്ന്
  • 2:14 - 2:15
    പക്ഷെ വാസ്തവത്തിൽ
  • 2:15 - 2:19
    മസ്തിഷ്കവുമായി ബന്ധപ്പെടുന്ന റെറ്റിനയിൽ ഗാഗ്ലിയൻ കോശങ്ങൾ
  • 2:19 - 2:20
    എപ്പോഴും സജീവമായിത്തന്നെയിരിക്കും.
  • 2:20 - 2:25
    അവ അയക്കുന്ന സിഗ്നലുകൾ, ആ പ്രവർത്തനം നടക്കുമ്പോൾ കൂടിയും നടക്കാത്തപ്പോൾ കുറഞ്ഞുമിരിക്കും
  • 2:25 - 2:27
    ഇടവിട്ടുള്ള പൊട്ടിത്തെറികൾ എന്നതിൽക്കവിഞ്ഞ്.
  • 2:27 - 2:32
    എല്ലാ ലെവലുകളിലും നമ്മുടെ നാഡീവ്യൂഹം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്
  • 2:32 - 2:36
    എന്തു സിഗ്നലുകൾ കിട്ടിയാലും അവയെ അപഗ്രഥിക്കാനും, അവയോട് പ്രതികരിക്കാനും അതിനെ സഹായിക്കുന്നു.
  • 2:36 - 2:41
    കൂടാതെ മസ്തിഷ്ക്കത്തിന്റെ ഓട്ടോ-പൈലറ്റ് സംവിധാനം അടിസ്ഥാന ജീവ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല.
  • 2:41 - 2:43
    എപ്പോഴെങ്കിലും വീട്ടിലേക്കു പോകുന്ന വഴി
  • 2:43 - 2:45
    അത്താഴത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ?
  • 2:45 - 2:48
    പിന്നീട് കഴിഞ്ഞ 5 മിനുട്ടുകൾ നിങ്ങൾ നടക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ?
  • 2:48 - 2:51
    നമ്മുക്ക് എല്ലാ വിവരങ്ങളും അറിയില്ല എങ്കിലും ,
  • 2:51 - 2:55
    മസ്തിഷ്ക്കത്തിലെ പല ഭാഗങ്ങളിലുള്ള തുടർന്നുള്ള പ്രവർത്തനങ്ങൾ കൊണ്ട്
  • 2:55 - 2:59
    എങ്ങനെയോ ഇത്രയും സങ്കീർണ്ണമായ ഒരു കൃത്യം ഏകീകരിക്കാൻ കഴിയുന്നു
  • 2:59 - 3:02
    ബുദ്ധിപരവും എന്നാൽ യാന്ത്രികവുമായ പ്രവർത്തനങ്ങളും അവയിൽ അടങ്ങുന്നു
  • 3:02 - 3:05
    ഇവ നമ്മെ ശരിയായ വഴിയിലൂടെ നടത്തുകയും കാലുകളെ നീക്കുകയും ചെയ്യുന്നു
  • 3:05 - 3:07
    നിങ്ങൾ അത്താഴത്തെപ്പറ്റി ചിന്തിച്ചു തീരുമാനമെടുക്കുന്ന അതേ സമയത്ത്.
  • 3:07 - 3:10
    മസ്തിക പ്രവർത്തനത്തിന്റെ ഏറ്റവും രസകരമായ ഒരു കാര്യം ഒരു പക്ഷെ
  • 3:10 - 3:13
    ഏറ്റവും നിഗൂഡവും എന്നാൽ
  • 3:13 - 3:17
    വളരെ കുറച്ചു മനസ്സിലാക്കിയതുമായ ഒരു പ്രതിഭാസത്തിലുള്ള അതിന്റെ പങ്കാണ്: ഉറക്കം.
  • 3:17 - 3:20
    നിങ്ങൾ രാത്രി ചിലപ്പോൾ വളരെ തളർന്നു ഉറങ്ങിപ്പോയേക്കാം
  • 3:20 - 3:22
    പക്ഷെ നിങ്ങളുടെ മസ്തിഷ്ക്കം അങ്ങനെയല്ല.
  • 3:22 - 3:23
    നിങ്ങൾ ഉറങ്ങുമ്പോൾ,
  • 3:23 - 3:28
    തുടർച്ചയായ പ്രവർത്തങ്ങൾ കൂടുതൽ ഏകീകരിച്ചു
  • 3:28 - 3:33
    ഒടുവിൽ വലിയ താളത്തിലുള്ള നാഡീസ്പന്ദനകളായി മാറി
  • 3:33 - 3:35
    അവ മസ്തിഷ്കത്തെ ആവരണം ചെയ്യുന്നു.
  • 3:35 - 3:38
    കൂടുതൽ താളാത്മകമായ ഉറക്കത്തിലേക്കുള്ള മാറ്റം തുടങ്ങുന്നത്
  • 3:38 - 3:43
    ഹൈപ്പോതലാമസ്സിലുള്ള ഒരു കൂട്ടം ചെറിയ നാഡികളിൽ നിന്നുമായാണ്.
  • 3:43 - 3:45
    കുറച്ചെണ്ണമേയുള്ളു എങ്കിലും,
  • 3:45 - 3:46
    ഈ നാഡികൾക്കു
  • 3:46 - 3:51
    നമ്മെ ഉണർത്തി ജാഗ്രതയോടെ ഇരിക്കാൻ സഹായിക്കുന്ന മസ്തിഷ്കത്തിന്റെ തണ്ടിനെ ഓഫ് ആക്കി
  • 3:51 - 3:53
    മറ്റു ഭാഗങ്ങളായ കോർടെക്സ് പിന്നെ തലമാസ് എന്നിവയെ
  • 3:53 - 3:57
    പതുക്കെ അവയുടേതായ താളങ്ങളിലേക്കു കൊണ്ടുവരാനും കഴിയുന്നു.
  • 3:57 - 3:59
    കൂടുതൽ ആഴത്തിലുള ഉറക്കത്തിലേക്കു നാം വീഴുമ്പോഴും
  • 3:59 - 4:03
    ആ താളം കൂടുതൽ ഏകീകരിക്കപ്പെടുകയും, പതുക്കെയാകുകയും ചെയ്യുന്നു
  • 4:03 - 4:09
    ഏറ്റവും ആഴത്തിലുള്ള നിദ്രയിൽ വലിയ ആംപ്ലിറ്റ്യുടും ചെറിയ ആവൃത്തിയുമുള്ള ഡെൽറ്റ തരംഗങ്ങളും ഉണ്ടാവും.
  • 4:09 - 4:13
    എന്നാൽ ആശ്ചര്യകരമായി,ഈ ആഴത്തിലുള്ള നിദ്രയുടെ നടുവിൽ
  • 4:13 - 4:16
    മസ്തിഷ്ക്കത്തിന്റെ ഏകീകരിച്ചുള്ള പ്രവർത്തനം
  • 4:16 - 4:19
    ആവർത്തിച്ചു ചെറിയ ചെറിയ പൊട്ടിത്തെറികൾ പോലെയുള്ളതാവുന്നു.
  • 4:19 - 4:21
    ഇവ നാം ഉണർന്നിരിക്കുമ്പോൾ ഉണ്ടാവുന്നത് പോലെയുള്ളവ തന്നെയാണ്.
  • 4:21 - 4:24
    ഈ നിദ്രയുടെ അവസ്ഥയെ REM നിദ്ര എന്നു വിളിക്കുന്നു
  • 4:24 - 4:29
    ഇതിൽ നമ്മുടെ കണ്ണുകൾ സ്വപ്നം കാണുമ്പോൾ പെട്ടെന്ന് മുമ്പോട്ടും പിന്നോട്ടും ചലിക്കുന്നു.
  • 4:29 - 4:33
    ന്യുറോ ശാസ്ത്രജ്ഞർ ഇപ്പോഴും ഉറക്കത്തിന്റെ ചില അടിസ്ഥന ചോദ്യങ്ങൾക്കു ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്.
  • 4:33 - 4:37
    ബുദ്ധിശക്തി കൂട്ടുന്നതിനുള്ള അതിന്റെ പങ്കിനെപ്പറ്റിയും,
  • 4:37 - 4:38
    കോശങ്ങളിലെ ഹോമിയോസ്റ്റേസിസിനെയും.
  • 4:38 - 4:40
    പിന്നെ ഓർമ്മശക്തി കൂട്ടുന്നതിനുള്ള അതിന്റെ പങ്കിനെപ്പറ്റിയുമെല്ലാം.
  • 4:40 - 4:42
    വലിയ അളവിൽ, ഇവർ
  • 4:42 - 4:47
    മസ്തികം എങ്ങനെ ഇത്രയും പ്രധാനവും സങ്കീർണവുമായ
  • 4:47 - 4:51
    ഡ്രൈവിങ് , അല്ലെങ്കിൽ നാം അറിയാതെയുള്ള ശ്വസനം എന്നീ കാര്യങ്ങൾ ചെയ്യുന്നു എന്നു ഗവേഷണം നടത്തുകയാണ്.
  • 4:51 - 4:53
    പക്ഷെ ഇപ്പോൾ, കൂടുതൽ കാര്യങ്ങൾ മനസ്സിലാവുന്നതുവരെ
  • 4:53 - 4:57
    സജീവമായ പ്രവർത്തനത്തിന്റെ ആന്തരിക പ്രവർത്തനങ്ങളും മറ്റും
  • 4:57 - 5:00
    നമ്മുടെ മസ്തിഷ്കത്തിന് അതിന്റെ മിടുക്കിനെ അഭിനന്ദിച്ചേ മതിയാവൂ
  • 5:00 - 5:02
    നമ്മളെ അഭിനന്ദിക്കുന്നതിനേക്കാൾ ഉപരി.
Title:
നിങ്ങളുടെ മസ്തികം എങ്ങനെ നിങ്ങളുടെ ജീവൻ നിലനിർത്തുന്നു- നേഥൻ എസ് ജേക്കബ്‌സ്
Description:

പൂർണ്ണ പാഠത്തിനു സന്ദർശിക്കുക: http://ed.ted.com/lessons/how-spontaneous-brain-activity-keeps-you-alive-nathan-s-jacobs

മസ്തിഷ്ക്കത്തിലെ ചക്രങ്ങൾ എപ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. അതു നിങ്ങൾ ഉറങ്ങുമ്പോഴും അല്ലെങ്കിൽ ശ്രദ്ധാലുവായി ഇരിക്കുമ്പോഴും. വാസ്തവത്തിൽ, ഏറെക്കുറെ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളും നാം അറിയാതെ നടക്കുന്നവയാണ്... അവ നിലയ്ക്കുന്നതുവരെ. നേഥൻ എസ് ജേക്കബ്‌സ് നമ്മെ മസ്തിഷ്കത്തിന്റെ സജീവമായ പ്രവർത്തനങ്ങളിലേക്കു കൂട്ടികൊണ്ടു പോകുന്നു ഈ പാഠത്തിലൂടെ.

പാഠം - നേഥൻ എസ് ജേക്കബ്‌സ് , ആനിമേഷൻ - ടുഗെതർ.

more » « less
Video Language:
English
Team:
closed TED
Project:
TED-Ed
Duration:
05:18

Malayalam subtitles

Revisions