Return to Video

ഞാൻ ഒരു സാനിറ്ററി നാപ്കിൻ വിപ്ലവം ആരംഭിച്ചതെങ്ങനെ!

  • 0:01 - 0:05
    അങ്ങനെ ഞാന് എന്റെ ഭാര്യയ്ക്കു വേണ്ടി
    ഒരു ചെറിയ കാര്യം ചെയ്യാന് തീരുമാനിച്ചു.
  • 0:05 - 0:08
    അതാണ് എന്നെ ഇവിടെ നിര്ത്തിയത്,
  • 0:08 - 0:10
    പണവും പ്രശസ്തിയും അതില് നിന്നാണ്
    എനിക്ക് കിട്ടിയത്
  • 0:10 - 0:14
    ഞാന് എന്റെ വിവാഹം കഴിഞ്ഞ നാളുകളിലേക്ക്
    തിരിഞ്ഞു നോക്കാം.
  • 0:14 - 0:16
    വിവാഹശേഷ നാളുകളില് എല്ലാവരും ചെയ്യുന്നത്,
  • 0:16 - 0:19
    ഭാര്യയില് മതിപ്പുണ്ടാക്കാന് ശ്രമിക്കും.
    ഞാനും അതു തന്നെ ചെയ്തു.
  • 0:19 - 0:22
    അന്ന് ഞാന് എന്റെ ഭാര്യയുടെ കയ്യില്
  • 0:22 - 0:24
    ഇതുപോലെ എന്തോ പിടിച്ചിരിക്കുന്നത് കണ്ടു.
  • 0:24 - 0:26
    എന്താ അത് ? ഞാന് ചോദിച്ചു.
  • 0:26 - 0:29
    "നിങ്ങളറിയേണ്ടതൊന്നുമില്ല" അവള് പറഞ്ഞു.
  • 0:29 - 0:31
    ഭര്ത്താവായ ഞാന് അവളുടെ പിറകെ ഓടിച്ചെന്നു
  • 0:31 - 0:33
    അവളുടെ കയ്യില് ഒരു കീറത്തുണിയായിരുന്നു
  • 0:33 - 0:36
    ഞാനത് ടു വീലര് തുടക്കാന് പോലും എടുക്കില്ല.
  • 0:36 - 0:39
    അപ്പോള് എനിക്ക് മനസ്സിലായി-- അവളുടെ
    ആര്ത്തവ ദിവസങ്ങള് കഴിച്ചുകൂട്ടാന്,
  • 0:39 - 0:41
    ആ വൃത്തിഹീനമായ രീതി സ്വീകരിക്കുകയാണ്
  • 0:41 - 0:43
    ഞാനുടനെ അവളോട് ചോദിച്ചു,നീ എന്തിനാണ്
    ഈ വൃത്തിഹീനമായ രീതി തുടരുന്നത് ?
  • 0:43 - 0:46
    അവള് പറഞ്ഞു, എനിക്ക് അതറിയാം
    (സാനിറ്ററി പാഡ്)
  • 0:46 - 0:49
    പക്ഷേ ഞാനും സഹോദരിമാരും
    അതുപയോഗിക്കാന് തുടങ്ങിയാല്,
  • 0:49 - 0:52
    നമുക്ക് പാല് വാങ്ങാന് പണമുണ്ടാവില്ല.
  • 0:52 - 0:53
    ഞാന് അമ്പരന്നു.എന്താണ് സാനിറ്ററി പാഡും
  • 0:53 - 0:55
    പാലിന്റെ പണവും തമ്മില് ബന്ധം ?
  • 0:55 - 0:57
    അതാണ് വാങ്ങൽ ശേഷി.
  • 0:57 - 1:02
    ഒരു പാക്കറ്റ് സാനിറ്ററി പാഡ് നല്കി
    ഭാര്യയില് മതിപ്പുണ്ടാക്കാന് ഞാന് ശ്രമിച്ചു
  • 1:02 - 1:05
    ഒരു പാക്കറ്റ് പാഡ് വാങ്ങാന് ഞാന്
    അടുത്തുള്ള ഒരു കടയില് പോയി.
  • 1:05 - 1:06
    കടക്കാരന് അങ്ങുമിങ്ങും നോക്കുന്നു,
  • 1:06 - 1:09
    ഒരു പേപ്പറെടുത്ത് അതില് പൊതിയുന്നു,
  • 1:09 - 1:12
    നിരോധിച്ച ഒരു സാധനം പോലെ എനിക്ക് തരുന്നു.
  • 1:12 - 1:16
    എനിക്കു മനസ്സിലായില്ല,
    ഞാനൊരു കോണ്ഡമല്ല ചോദിച്ചത്.
  • 1:16 - 1:20
    ഞാനാ പാഡെടുത്ത് നോക്കി.എന്താണതിനുള്ളില് ?
  • 1:20 - 1:24
    29 -ാമത്തെ വയസ്സില് ഞാന് ആദ്യമായി,
  • 1:24 - 1:26
    ഒരു സാനിറ്ററി പാഡ് സ്പര്ശിക്കുകയാണ്.
  • 1:26 - 1:31
    ഞാന് ചോദിക്കട്ടെ:ഇവിടെയുള്ളവരില് എത്ര
    പുരുഷന്മാർ ഒരു പാഡ് തൊട്ടുനോക്കിയിട്ടുണ്ട് ?
  • 1:31 - 1:36
    അവരത് തൊടാന് പോകുന്നില്ല,
    കാരണം അത് നിങ്ങളുടെ വിഷയമല്ല.
  • 1:36 - 1:39
    ഞാന് ആലോചിച്ചു,പഞ്ഞി കൊണ്ടുള്ള
    ഈ വെളുത്ത സാധനം--
  • 1:39 - 1:43
    ദൈവമേ,പത്ത് പൈസ വിലയുള്ള സാധനമാണ് ഇവര്
  • 1:43 - 1:45
    വലിയ വിലയ്ക്ക് വില്ക്കുന്നത്.
  • 1:45 - 1:50
    എനിക്കെന്തുകൊണ്ട് എന്റെ ഭാര്യക്കായി ഒരു
    ലോക്കല് സാനിറ്ററി പാഡ് ഉണ്ടാക്കിക്കൂടാ ?
  • 1:50 - 1:53
    അങ്ങനെയാണ് ഇതെല്ലാം ആരംഭിച്ചത്, പക്ഷേ ഒരു
    സാനിറ്ററി പാഡ് ഉണ്ടാക്കിക്കഴിഞ്ഞാല്
  • 1:53 - 1:54
    എവിടെയാണ് ഞാനത് പരീക്ഷിക്കുക ?
  • 1:54 - 1:58
    അത് ലാബില് പരീക്ഷിക്കാന് പറ്റില്ലല്ലോ ?
  • 1:58 - 2:01
    എനിക്കൊരു സ്ത്രീ വളണ്ടിയറെ വേണം. പക്ഷേ,
    ഇന്ത്യയില് എങ്ങനെയാണ് എനിക്കൊരാളെ കിട്ടുക?
  • 2:01 - 2:04
    ബാംഗ്ളൂരില് പോലും ഒരാളെ കിട്ടില്ല.
  • 2:04 - 2:10
    അപ്പോള് ലഭ്യമായ ഒരേയൊരു ഇര എന്റെ ഭാര്യയാണ്.
  • 2:10 - 2:14
    ഞാനൊരു സാനിറ്ററി പാഡ് ഉണ്ടാക്കി
    ശാന്തിക്ക് കൊടുത്തു-- എന്റെ ഭാര്യക്ക്.
  • 2:14 - 2:16
    "കണ്ണടയ്ക്ക്, ഞാന് തരാന് പോകുന്നത്,
  • 2:16 - 2:17
    അതൊരു വജ്ര പതക്കമല്ല
  • 2:17 - 2:19
    വജ്ര മോതിരമല്ല, ചോക്ക്ളേറ്റുമല്ല
  • 2:19 - 2:22
    നിനക്ക് ഞാന് വര്ണ്ണക്കടലാസു കൊണ്ട്
    അലങ്കരിച്ച ഒരു സമ്മാനം തരും.
  • 2:22 - 2:24
    കണ്ണടയ്ക്ക്."
  • 2:24 - 2:27
    കാരണം ഞാനത് തരളമാക്കാന് ശ്രമിച്ചു.
  • 2:27 - 2:30
    കാരണം അതൊരു പ്രേമ വിവാഹമല്ല,
    വീട്ടുകാര് തീരുമാനിച്ച വിവാഹമായിരുന്നു.
  • 2:30 - 2:33
    ( പൊട്ടിച്ചിരി )
  • 2:33 - 2:37
    ഒരു ദിവസം അവള് തുറന്നു പറഞ്ഞു,
    ഞാന് ഈ ഗവേഷണത്തിനെ പിന്താങ്ങില്ല.
  • 2:37 - 2:40
    അപ്പോള് ഞാന് അടുത്ത ഇരകളിലേക്ക്,
    എന്റെ സഹോദരിമാരിലേക്ക് തിരിഞ്ഞു.
  • 2:40 - 2:43
    പക്ഷേ സഹോദരിമാരോ ഭാര്യയോ ഈ
    ഗവേഷണത്തില് സഹകരിക്കാന് തയ്യാറല്ല.
  • 2:43 - 2:46
    അതാണ് എനിക്കീ സന്യാസിമാരോടുള്ള അസൂയ.
  • 2:46 - 2:50
    അവരുടെ ചുറ്റും എപ്പോഴും
    സേവന സന്നദ്ധരായ സ്ത്രീകളാണ്.
  • 2:50 - 2:51
    എനിക്കെന്താ ഒരെണ്ണം പോലും കിട്ടാത്തത് ?
  • 2:51 - 2:59
    അറിയാലോ,ആവശ്യപ്പെടുക പോലും ചെയ്യാതെ
    അവര്ക്ക് ഇഷ്ടം പോലെ സ്ത്രീകളെ കിട്ടും.
  • 2:59 - 3:03
    പിന്നെ ഞാന് മെഡിക്കല് കോളേജ്
    വിദ്യാര്ത്ഥിനികളോട് ചോദിച്ചു നോക്കി.
  • 3:03 - 3:05
    അവരും നിരസിച്ചു. അവസാനം ഞാന് തീരുമാനിച്ചു,
  • 3:05 - 3:08
    ഞാന് തന്നെ സാനിറ്ററി പാഡ്
    ഉപയോഗിച്ചു നോക്കാന്.
  • 3:08 - 3:10
    ഇപ്പോള് എന്റെ പേര് എന്നു പറയുന്നത്
  • 3:10 - 3:14
    ചന്ദ്രനില് കാലു കുത്തിയ ആദ്യ മനുഷ്യന്
  • 3:14 - 3:17
    നീല് ആംസ്ട്രോംഗോ, എവറസ്റ്റ് കയറിയ
    ടെന്സിംഗും ഹിലാരിയോ പോലെയോ,
  • 3:17 - 3:19
    മുരുഗാനന്ദം എന്നത് ലോകത്തില് ആദ്യമായി
  • 3:19 - 3:23
    സാനിറ്ററി പാഡ് ധരിച്ച പുരുഷനാണ്.
  • 3:23 - 3:27
    ഞാന് ഒരു സാനിറ്ററി പാഡ് ധരിച്ചു.
    ഒരു ഫുട്ബോള് ബ്ലാഡറില് മൃഗരക്തം നിറച്ചു,
  • 3:27 - 3:29
    ഞാനത് ഇവിടെ കെട്ടിവെച്ചു,അതില് നിന്ന്
    എന്റെ പാന്റീസിലേക്ക് ഒരു ട്യൂബിട്ടു,
  • 3:29 - 3:32
    ഞാന് നടക്കുമ്പോഴും,സൈക്കിള്
    ചവിട്ടുമ്പോഴും ഒരു ഞെക്കു കൊടുത്താല്
  • 3:32 - 3:34
    കുറെ രക്തം അങ്ങോട്ട് പോകും.
  • 3:34 - 3:38
    അതാണ് ഏതൊരു സ്ത്രീയെയും ബഹുമാനത്തോടെ
    വണങ്ങാന് എന്നെ പ്രേരിപ്പിക്കുന്നത്.
  • 3:38 - 3:41
    ആ അഞ്ച് ദിവസങ്ങള് ഞാനൊരിക്കലും മറക്കില്ല--
  • 3:41 - 3:44
    ആ കുഴപ്പം പിടിച്ച, നനഞ്ഞ ദിവസങ്ങള്, ആ ഈർപ്പം
  • 3:44 - 3:49
    ദൈവമേ, ഓർക്കാന് വയ്യ.
  • 3:49 - 3:54
    പക്ഷേ, ഇവിടത്തെ പ്രശ്നമെന്താണെന്നാല്,
    മറ്റു കമ്പനികള് പഞ്ഞി കൊണ്ട് നാപ്കിന് ഉണ്ടാക്കുന്നുണ്ട്.
  • 3:54 - 3:57
    അത് നന്നായി പ്രവർത്തിക്കുന്നുമുണ്ട്.
  • 3:57 - 4:00
    ഞാനും നല്ല പഞ്ഞി കൊണ്ട് പാഡ് ഉണ്ടാക്കാന്
    നോക്കുന്നു,പക്ഷേ,അത് പ്രവർത്തിക്കുന്നില്ല.
  • 4:00 - 4:03
    അതെന്നെ ഈ ഗവേഷണത്തോട് ഗവേഷണം
    തന്നെ നിർത്താന് പ്രേരിപ്പിക്കുന്നു.
  • 4:03 - 4:05
    ഒന്നാമത് സാമ്പത്തികം വേണം.
  • 4:05 - 4:08
    സാമ്പത്തിക പ്രതിസന്ധി മാത്രമല്ല,
    ഈ ഗവേഷണം കാരണം ,
  • 4:08 - 4:12
    എല്ലാത്തരം പ്രശ്നങ്ങളും
    എനിക്ക് നേരിടേണ്ടി വന്നു,
  • 4:12 - 4:14
    ഭാര്യയിൽ നിന്ന് ഒരു ഡിവോഴ്സ് നോട്ടീസടക്കം.
  • 4:14 - 4:17
    എന്താ കാര്യമെന്നോ ? ഞാൻ മെഡിക്കൽ കോളേജിലെ
    പെൺകുട്ടികളുടെ സഹായം തേടിയിരുന്നു.
  • 4:17 - 4:20
    അവൾ കരുതുന്നത് ഞാൻ
    ആ പെൺകുട്ടികളുടെ പുറകെ നടക്കാൻ
  • 4:20 - 4:23
    അതൊരു തുറുപ്പു ചീട്ടാക്കുകയാണ് എന്നാണ്.
  • 4:23 - 4:26
    അവസാനം അത് പൈൻ തടിയിൽ നിന്നുണ്ടാക്കുന്ന
  • 4:26 - 4:28
    ഒരിനം പ്രത്യേക സെല്ലുലോസ് ആണെന്ന്
    ഞാൻ കണ്ടു പിടിച്ചു, പക്ഷേ എന്നാലും,
  • 4:28 - 4:30
    ദശലക്ഷക്കണക്കിന് ഡോളർ മുടക്കുന്ന
    ഇതു പോലെ ഒരു ഫാക്ടറിയുണ്ടെങ്കിലേ
  • 4:30 - 4:34
    അത് സംസ്കരിച്ചെടുക്കാൻ കഴിയൂ.
    വീണ്ടും ഒരു തടസ്സം.
  • 4:34 - 4:38
    വീണ്ടും ഒരു നാലു വർഷം ഞാൻ സ്വന്തമായി
  • 4:38 - 4:40
    ഇതു പോലെ ലളിതമായ ഒരു
    യന്ത്രം ഉണ്ടാക്കാൻ ചെലവഴിച്ചു.
  • 4:40 - 4:43
    ഏതൊരു ഗ്രാമീണ വനിതയ്ക്കും ഈ യന്ത്രം കൊണ്ട്
  • 4:43 - 4:46
    വൻകിട ഫാക്ടറിയിലുപയോഗിക്കുന്ന അതേ
    അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച്
  • 4:46 - 4:50
    നിങ്ങളുടെ ഊണുമുറിയിൽ വെച്ച്
    ആഗോള നിലവാരമുള്ള ഒരു നാപ്കിൻ ഉണ്ടാക്കാം.
  • 4:50 - 4:53
    അതാണ് എന്റെ കണ്ടുപിടിത്തം.
  • 4:53 - 4:56
    അതിനു ശേഷം ഞാൻ ചെയ്തത്
    എന്താണെന്നു വെച്ചാൽ,
  • 4:56 - 4:59
    സാധാരണ ഒരു പേറ്റന്റോ
    കണ്ടു പിടിത്തമോ നടത്തിയാൽ,
  • 4:59 - 5:03
    ഉടനെ നിങ്ങളത് ഇതിലേക്ക് മാറ്റാനാഗ്രഹിക്കും.
  • 5:03 - 5:06
    ഞാനത് ചെയ്തില്ല, ഞാൻ ഇതു പോലെ
    അത് ഉപേക്ഷിച്ചു,
  • 5:06 - 5:10
    കാരണം നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ,
    ഒരാൾ പണത്തിന് പിറകെ പോവുകയാണെങ്കിൽ,
  • 5:10 - 5:13
    അവരുടെ ജീവിതത്തിന് ഒരു സൗന്ദര്യവും
    ഉണ്ടാവില്ല, അത് ശുദ്ധ ബോറായിരിക്കും.
  • 5:13 - 5:15
    ധാരാളം പേർ ഇഷ്ടം പോലെ
    പണമുണ്ടാക്കുന്നുണ്ട്, ലക്ഷം,
  • 5:15 - 5:17
    കോടി ഡോളറുകൾ കുന്നുകൂട്ടുന്നു.
  • 5:17 - 5:20
    എന്നിട്ടെന്തിനാണ് അവർ അവസാനം
    പരോപകാരത്തിനിറങ്ങുന്നത്?
  • 5:20 - 5:23
    എന്തിനാണ് ആദ്യം പണം കുന്നുകൂട്ടി,
    പിന്നെ പരോപകാരത്തിനിറങ്ങുന്നത്?
  • 5:23 - 5:27
    പരോപകാരം ചെയ്യണമെന്നുണ്ടെങ്കിൽ,
    അത് ആദ്യം മുതലേ തന്നെ ആകാമല്ലോ ?
  • 5:27 - 5:30
    അത് കൊണ്ടാണ് ഞാനീ യന്ത്രം ഗ്രാമീണ ഇന്ത്യയിൽ
  • 5:30 - 5:34
    ഗ്രാമീണ സ്ത്രീകൾക്ക് മാത്രം നൽകുന്നത്,
    കാരണം ഇന്ത്യയിൽ
  • 5:34 - 5:36
    അതിശയകരമാണ്, കേവലം രണ്ടു ശതമാനം
    സ്ത്രീകൾ മാത്രമാണ്
  • 5:36 - 5:40
    സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നത്,
    ബാക്കിയുള്ളവർ ഒരു കീറത്തുണിയോ,
  • 5:40 - 5:44
    ഇലയോ, ഉമിയോ, അറക്കപ്പൊടിയോ,
    പാഡൊഴികെ മറ്റെന്തുമാണ് ഉപയോഗിക്കുന്നത്.
  • 5:44 - 5:46
    ഈ 21-ാം നൂറ്റാണ്ടിലും ഇതാണവസ്ഥ.
    അതാണ് ഞാൻ ഇന്ത്യയിലുടനീളമുള്ള
  • 5:46 - 5:50
    പാവപ്പെട്ട സ്ത്രീകൾക്കു മാത്രം
    ഈ യന്ത്രം നൽകാൻ തീരുമാനിച്ചത്.
  • 5:50 - 5:53
    ഇതുവരെ 23 സംസ്ഥാനങ്ങളിലും
    മറ്റ് ആറ് രാജ്യങ്ങളിലുമായി
  • 5:53 - 5:56
    630 ഇടത്ത് ഇത് സ്ഥാപിച്ചിട്ടുണ്ട്.
  • 5:56 - 6:00
    രാജ്യാന്തര, ബഹുരാഷ്ട്ര ഭീമൻമാർക്കെതിരെ
    എന്റെ അതിജീവനത്തിന്റെ ഏഴാം വർഷമാണിത്.
  • 6:00 - 6:05
    എല്ലാ എം ബി എ വിദ്യാർത്ഥികൾക്കും ഒരു ചോദ്യചിഹ്നമായി.
  • 6:05 - 6:08
    സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത, ഒരു കോയമ്പത്തൂരുകാരൻ
    എങ്ങനെയാണ് അതിജീവിക്കുന്നത് ?
  • 6:08 - 6:15
    അതാണ് എല്ലാ ഐഐഎം കളിലും എന്നെ ഒരു
    വിസിറ്റിംഗ് പ്രൊഫസറും ഗസ്റ്റ് ലക്ചററുമാക്കിയത്.
  • 6:15 - 6:20
    ( കയ്യടി )
  • 6:20 - 6:23
    ഒന്നാമത്തെ വീഡിയോ പ്ലേ ചെയ്യൂ.
  • 6:23 - 6:28
    ( വീഡിയോ) അരുണാചലം മുരുഗാനന്ദം: എന്റെ ഭാര്യയുടെ കയ്യിൽ
    ഞാൻ കണ്ട സാധനം," നീ എന്തിനാണ് ആ കീറത്തുണി ഉപയോഗിക്കുന്നത് ?"
  • 6:28 - 6:32
    അവൾ ഉടനെ മറുപടി പറഞ്ഞു, "ഞാൻ നാപ്കിൻസിനെപ്പറ്റി കേട്ടിട്ടുണ്ട്,
    പക്ഷേ ഞാനത് ഉപയോഗിക്കാൻ തുടങ്ങിയാൽ
  • 6:32 - 6:36
    നമുക്ക് നമ്മുടെ പാലിന്റെ ബജറ്റ് കട്ട് ചെയ്യേണ്ടി വരും "
  • 6:36 - 6:40
    എന്തുകൊണ്ട് എനിക്ക് വില കുറഞ്ഞ
    നാപ്കിൻ ഉണ്ടാക്കിക്കൂട?
  • 6:40 - 6:43
    അതു കൊണ്ട് ഞാൻ ഈ പുതിയ മെഷീൻ സ്ത്രീകളുടെ
    സ്വയം സഹായ സംഘങ്ങൾക്കു മാത്രം
  • 6:43 - 6:45
    വിൽക്കാൻ തീരുമാനിച്ചു.
  • 6:50 - 6:53
    അതാണ് എന്റെ ആശയം.
  • 6:54 - 6:59
    മുമ്പ് മെഷീനും മറ്റുമായി ലക്ഷക്കണക്കിന്
    രൂപയുടെ നിക്ഷേപം വേണമായിരുന്നു.
  • 6:59 - 7:03
    ഇന്ന് ഏതൊരു ഗ്രാമീണ സ്ത്രീക്കും ഇത് സാധിക്കും.
  • 7:03 - 7:05
    അവർ പൂജചെയ്യുകയാണ്.
  • 7:05 - 7:22
    ( വീഡിയോ): ( പാട്ട് )
  • 7:22 - 7:26
    ആലോചിച്ചു നോക്കുക, നിങ്ങൾ
    ഹാർവാർഡിലോ ഓക്സ്ഫോർഡിലോ
  • 7:26 - 7:28
    നിന്നാണെങ്കിൽ പോലും ആഗോള ഭീമന്മാരുമായി
    മത്സരിക്കുന്നത് എളുപ്പമല്ല.
  • 7:28 - 7:31
    ബഹുരാഷ്ട്ര കമ്പനികളുമായി മത്സരിക്കാൻ
    ഞാൻ ഗ്രാമീണ സ്ത്രീകളെ സജ്ജരാക്കുന്നു.
  • 7:31 - 7:32
    ഞാൻ വിജയകരമായ ഏഴാം വർഷത്തിലെത്തിയിരിക്കുന്നു.
  • 7:32 - 7:35
    ഇതുവരെ 600 യൂണിറ്റുകൾ ,എന്റെ ലക്ഷ്യമെന്താണ്?
  • 7:35 - 7:37
    ഞാൻ ഇന്ത്യയെ എന്റെ ജീവിതകാലത്തു തന്നെ
  • 7:37 - 7:41
    നൂറു ശതമാനം സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്ന
    ഒരു രാജ്യമാക്കി മാറ്റാൻ പോവുകയാണ്.
  • 7:41 - 7:43
    അതുവഴി ഒരു ദശലക്ഷത്തിൽ കുറയാത്ത
    തൊഴിലവസരങ്ങളാണ്
  • 7:43 - 7:45
    ഞാൻ ഗ്രാമീണർക്കായി സൃഷ്ടിക്കാൻ പോവുന്നത്.
  • 7:45 - 7:48
    അതു കൊണ്ടാണ് ഞാനീ നശിച്ച
    പണത്തിനു പിന്നാലെ പോകാത്തത്.
  • 7:48 - 7:50
    ഞാൻ ചെയ്യുന്നത് ഗൗരവമേറിയ കാര്യമാണ്.
  • 7:50 - 7:54
    നിങ്ങളൊരു പെണ്ണിന്റെ പുറകെ പോയാൽ,
    അവൾ നിങ്ങളെ ഇഷ്ടപ്പെടില്ല.
  • 7:54 - 7:56
    നിങ്ങൾ നിങ്ങളുടെ ജോലി ചെയ്താൽ മതി,
    പെണ്ണ് നിങ്ങളുടെ പിറകെ വരും.
  • 7:56 - 7:59
    അതുപോലെ, ഞാനൊരിക്കലും
    മഹാലക്ഷ്മിയുടെ പുറകെ പോയിട്ടില്ല.
  • 7:59 - 8:04
    മഹാലക്ഷ്മി എന്റെ പുറകെയാണ്, ഞാൻ എന്റെ
    പുറകിലെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയാണ്.
  • 8:04 - 8:08
    മുമ്പിലെ പോക്കറ്റിലല്ല,
    ഞാനൊരു ബാക്ക് പോക്കറ്റ് മനുഷ്യനാണ്.
  • 8:08 - 8:12
    അത്രേയുള്ളൂ. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത
    ഒരാൾ സമൂഹത്തിലുള്ള
  • 8:12 - 8:14
    സാനിറ്ററി പാഡ് ഉപയോഗിക്കുന്നില്ല എന്ന പ്രശ്നം കണ്ടു.
  • 8:14 - 8:16
    എനിക്ക് ഒരു പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു.
    ഞാൻ സന്തോഷവാനാണ്.
  • 8:16 - 8:19
    ഇതൊരു കോർപ്പറേറ്റ് പ്രസ്ഥാനമാക്കാൻ
    ഞാനാഗ്രഹിക്കുന്നില്ല.
  • 8:19 - 8:23
    ഞാൻ ഇത് ലോകം മുഴുവനുമെത്തുന്ന ഒരു ലോക്കൽ
    സാനിറ്ററി പാഡ് പ്രസ്ഥാനമാകാൻ ആഗ്രഹിക്കുന്നു.
  • 8:23 - 8:26
    അതുകൊണ്ടാണ് ഞാൻ എല്ലാ വിശദാംശങ്ങളും
    ഒരു ഓപ്പൺ സോഫ്റ്റ് വെയർ പോലെ
  • 8:26 - 8:29
    പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയിരിക്കുന്നത്.
  • 8:29 - 8:34
    അറിയാമോ? ഇപ്പോൾ 110 രാജ്യങ്ങൾ
    ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.
  • 8:34 - 8:38
    അതു കൊണ്ട് ജനങ്ങളെ ഞാൻ മൂന്നായി തിരിക്കുന്നു :
  • 8:38 - 8:45
    വിദ്യാഭ്യാസമില്ലാത്തവർ, വിദ്യാഭ്യാസം കുറഞ്ഞവർ,
    അധിക വിദ്യാഭ്യാസമുള്ളവർ
  • 8:45 - 8:48
    കുറച്ച് വിദ്യാഭ്യാസമുള്ളവർ ഇത് ചെയ്തു.
    അധിക വിദ്യാഭ്യാസമുള്ളവർ,
  • 8:48 - 8:50
    നിങ്ങളെന്താണ് സമൂഹത്തിനു വേണ്ടി
    ചെയ്യാൻ പോകുന്നത് ?
  • 8:50 - 8:54
    വളരെ നന്ദി. ബൈ !
  • 8:54 - 9:05
    ( കയ്യടി)
Title:
ഞാൻ ഒരു സാനിറ്ററി നാപ്കിൻ വിപ്ലവം ആരംഭിച്ചതെങ്ങനെ!
Speaker:
അരുണാചലം മുരുഗാനന്ദം
Description:

തന്റെ ഭാര്യക്ക് കുടുംബത്തിന്റെ ഭക്ഷണ ബജറ്റോ,തന്റെ പ്രതിമാസ "അവശ്യ സാമഗ്രി യോ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍,അരുണാചലം മുരുഗാനന്ദം അവളുടെ സാനിറ്ററി പാഡ് പ്രശ്നം പരിഹരിക്കും എന്ന് പ്രതിജ്ഞയെടുത്തു.അദ്ദേഹത്തിന്റെ ഗവേഷണം വളരെ വളരെ ആഴത്തിലേക്ക് നീങ്ങുകയും ഒരു ഗംഭീരൻ ബിസിനസ്സ് മോഡലിലേക്ക് വഴി തെളിക്കുകയും ചെയ്തു.(ബാംഗ്ലൂരിൽ നടന്ന ടെഡ് ഗ്ലോബൽ ടാലന്റ് സേർച്ചിന്റെ ഭാഗമായി ചിത്രീകരിച്ചത്.

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
09:21

Malayalam subtitles

Revisions