Return to Video

വ്യാജവാര്‍ത്തകള്‍ അപകടകരമാകുമ്പോള്‍

  • 0:01 - 0:03
    ഞാന് ഒരു കഥ പറയാം,
    ഒരു പെണ്കുട്ടിയുടെ കഥ.
  • 0:04 - 0:07
    പക്ഷേ എനിക്കവളുടെ
    യഥാര്ത്ഥ പേര് പറയാനാകില്ല.
  • 0:07 - 0:09
    അതുകൊണ്ട് നമുക്കവളെ 'ഹദീസ' എന്ന് വിളിക്കാം
  • 0:10 - 0:11
    ഹദീസയ്ക്ക് വയസ്സ് ഇരുപത്
  • 0:12 - 0:13
    നാണം കുണുങ്ങിയാണവള്
  • 0:13 - 0:16
    പക്ഷേ, അവളുടെ മുഖത്ത് എപ്പോഴും
    മനോഹരമായ ഒരു പുഞ്ചിരിയുണ്ടാകും
  • 0:17 - 0:19
    പക്ഷേ, അവളിന്ന് തീരാവേദനയിലാണ്
  • 0:21 - 0:25
    ഇനിയുള്ള ജീവിതം ചികിത്സകളും മരുന്നുമായി
    തള്ളിനീക്കേണ്ടി വന്നേക്കാം
  • 0:25 - 0:27
    എന്തുകൊണ്ടാണെന്നറിയണ്ടേ?
  • 0:28 - 0:30
    ഹദീസ ചിബോക്കിലെ (നൈജീരിയ) പെണ്കുട്ടിയാണ്,
  • 0:31 - 0:32
    2014 ഏപ്രില് 14ന്
  • 0:33 - 0:36
    അവളെ ബോക്കോ ഹറാം തീവ്രവാദികള്
    തട്ടിക്കൊണ്ട് പോയി
  • 0:36 - 0:39
    പെണ്കുട്ടികളെയും വഹിച്ചുകൊണ്ടുള്ള
    ട്രക്കില് നിന്നും
  • 0:39 - 0:42
    ചാടി രക്ഷപെടാന് അവള്ക്ക് സാധിച്ചു
  • 0:42 - 0:45
    പക്ഷേ, താഴെ വീണ് അവളുടെ
    രണ്ട് കാലുകളും ഒടിഞ്ഞു
  • 0:46 - 0:49
    ഒരു കുറ്റിക്കാട്ടില് ഒളിക്കാന്
    അവള്ക്ക് ഇഴഞ്ഞ് നീങ്ങേണ്ടി വന്നു
  • 0:49 - 0:53
    തീവ്രവാദികള് തനിക്കു വേണ്ടി
    തിരിച്ചു വരുമെന്ന് അവള് ഭയന്നു
  • 0:54 - 0:58
    അന്ന് അത്തരത്തില് രക്ഷപെട്ട 57
    പെണ്കുട്ടികളില് ഒരുവളായിരുന്നു ഹദീസ
  • 0:58 - 1:01
    ഈ സംഭവം, അക്ഷരാര്ത്ഥത്തിൽ
  • 1:01 - 1:02
    ലോകമൊട്ടാകെ അലയടിച്ചു
  • 1:02 - 1:06
    മിഷേല് ഒബാമയേയും മലാലയേയും പോലുള്ളവര്
  • 1:06 - 1:08
    പ്രതിഷേധ സ്വരമുയര്ത്തി.
  • 1:08 - 1:11
    ആ സമയം ഞാന് ലണ്ടനിലായിരുന്നു.
    ലണ്ടനില് നിന്നും 'അബുജ'യിലേക്ക് (നൈജീരിയ)
  • 1:12 - 1:16
    വേള്ഡ് ഇക്കണോമിക് ഫോറം റിപ്പോര്ട്ട്
    ചെയ്യാനായി എന്നെ അയച്ചു.
  • 1:16 - 1:18
    നൈജീരിയ ആദ്യമായാണ് ഇതിന്
    ആതിഥ്യം വഹിക്കുന്നത്
  • 1:19 - 1:20
    പക്ഷേ ഞങ്ങള് എത്തിയപ്പോള്
  • 1:20 - 1:24
    ഒരൊറ്റ വാര്ത്ത മാത്രമേ അവിടെ
    റിപ്പോര്ട്ട് ചെയ്യാന് ഉണ്ടായിരുന്നുള്ളൂ
  • 1:24 - 1:28
    ആ പെണ്കുട്ടികളെ തിരികെ കൊണ്ടുവരാന്
    നിങ്ങള് എന്തു ചെയ്തുവെന്ന് ചോദിച്ച്
  • 1:28 - 1:30
    ഞങ്ങള് ഗവണ്മെന്റിനെ സമ്മര്ദ്ദത്തിലാക്കി.
  • 1:30 - 1:33
    വിചാരിച്ചത് പോലെ,
    ഞങ്ങളുടെ ചോദ്യം ചെയ്യലില്
  • 1:33 - 1:35
    അവര് ഒട്ടും സംതൃപ്തരല്ലായിരുന്നു.
  • 1:35 - 1:39
    മാത്രമല്ല, "വളച്ചൊടിച്ച സത്യ"ത്തിന്റെ
    ഒരു ഭാഗം ഞങ്ങള്ക്കും കിട്ടി
  • 1:39 - 1:41
    (ചിരിക്കുന്നു)
  • 1:41 - 1:45
    തെറ്റിദ്ധരിക്കപ്പെട്ട നൈജീരിയക്കാര്
    തങ്ങള്ക്ക് ഒന്നുമറിയില്ലെന്നും
  • 1:45 - 1:47
    അതുകൊണ്ടുതന്നെ അവിടുത്തെ രാഷ്ട്രീയ
  • 1:47 - 1:50
    സാഹചര്യങ്ങളെക്കുറിച്ച് അജ്ഞരാണെന്നും
    പറഞ്ഞു.
  • 1:51 - 1:53
    അതിനൊപ്പം അവര് പറഞ്ഞു
  • 1:53 - 1:56
    ചിബോക്ക് പെണ്കുട്ടികളുടെ വാര്ത്ത വെറും
  • 1:56 - 1:57
    കെട്ടുകഥയാണെന്ന്.
  • 1:58 - 2:01
    വിഷമകരമായ വസ്തുത എന്തെന്നാല്
  • 2:01 - 2:04
    ചിബോക്കില് നിന്നും തട്ടിക്കൊണ്ടു
    പോകപ്പെട്ട പെണ്കുട്ടികളുടെ കഥ
  • 2:04 - 2:06
    വെറും കെട്ടുകഥയാണെന്ന് വിശ്വസിക്കുന്ന നൈജീരിയക്കാര് ഇന്നുമുണ്ട്.
  • 2:07 - 2:09
    അതെ, നിരവധി ആള്ക്കാരോട് ഞങ്ങള് സംസാരിച്ചു...,
  • 2:10 - 2:12
    സര്വതും നശിച്ച അച്ഛനമ്മമാര്,
  • 2:12 - 2:16
    അവരുടെ പെണ്മക്കളെ ബോക്കോ ഹറാം തീവ്രവാദികള് തട്ടിക്കൊണ്ടു പോയ ദിവസം,
  • 2:16 - 2:21
    ആ ട്രക്കിനെ പിന്തുടര്ന്ന്, സാമ്പിസാ കാടിനുള്ളിലൂടെ അവര് ഓടി,
  • 2:21 - 2:25
    അവർ സായുധരായിരുന്നെങ്കിലും പിന്വാങ്ങാന് നിര്ബന്ധിതരായി
  • 2:25 - 2:27
    കാരണം, തീവ്രവാദികളുടെ കയ്യില് തോക്കുകളുണ്ടായിരുന്നു.
  • 2:27 - 2:31
    രണ്ട് വര്ഷത്തോളം, ആ കള്ളവാര്ത്തകള് നിലനിന്നു
  • 2:31 - 2:33
    രണ്ട് വര്ഷത്തോളം,
  • 2:33 - 2:36
    നാം ചിബോക്കിലെ പെണ്കുട്ടികളെക്കുറിച്ച് കേട്ടില്ല!
  • 2:36 - 2:38
    അവര് കൊല്ലപ്പെട്ടിട്ടുണ്ടാകമെന്ന് ഏവരും കരുതി.
  • 2:38 - 2:40
    പക്ഷേ, കഴിഞ്ഞ വര്ഷം ഏപ്രിലില്,
  • 2:40 - 2:42
    എനിക്ക് ഈ വീഡിയോ കിട്ടി
  • 2:43 - 2:45
    ഇത് ആ വീഡിയോയില് നിന്നെടുത്ത ഒരു ചിത്രമാണ്
  • 2:45 - 2:48
    ബോക്കോ ഹറാം തീവ്രവാദികള് ചിത്രീകരിച്ചത്,
  • 2:49 - 2:51
    ഒരു വാര്ത്താ ഉറവിടത്തില് നിന്ന് ഈ വീഡിയോ എനിക്ക് കിട്ടി
  • 2:52 - 2:54
    പക്ഷേ, ഇത് പ്രസിദ്ധീകരിക്കും മുന്പ്,
  • 2:54 - 2:57
    വടക്കു-കിഴക്കന് നൈജീരിയയിലേക്ക് എനിക്ക് സഞ്ചരിക്കണമായിരുന്നു,
  • 2:57 - 2:59
    ആ വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്താന്
  • 2:59 - 3:03
    അത് ഉറപ്പിക്കാന് എനിക്ക് അധിക നേരം കാത്തുനില്ക്കേണ്ടി വന്നില്ല
  • 3:04 - 3:07
    ആ വീഡിയോ കണ്ട ഒരമ്മ ഒരമ്മ എന്നോട് പറഞ്ഞു,
  • 3:07 - 3:10
    അവര്ക്ക് ആ ലാപ്ടോപ്പിനുള്ളില് കയറി
  • 3:10 - 3:14
    അവരുടെ മകളെ വലിച്ച് പുറത്തിടാന് സാധിച്ചിരുന്നെങ്കില്
  • 3:14 - 3:15
    അവര് അങ്ങനെ ചെയ്തേനെ....
  • 3:16 - 3:19
    ഇവിടെ കൂടിയിരിക്കുന്നവരില്
    എന്നെപ്പോലെ അച്ഛനമ്മമാരായവര്ക്ക്
  • 3:19 - 3:22
    മാത്രമേ ആ അമ്മ അനുഭവിച്ച
  • 3:22 - 3:24
    മനോവേദന മനസിലാകുകയുള്ളു...
  • 3:26 - 3:31
    ഈ വീഡിയോ തീവ്രവാദികളുമായുള്ള വിലപേശലുകള്ക്ക് തുടക്കം കുറിച്ചു
  • 3:32 - 3:36
    ഒരു നൈജീരിയന് സെനറ്റര് പറഞ്ഞത്,
    ഈ വീഡിയോ കാരണമാണ്
  • 3:36 - 3:38
    തങ്ങള് ഒരു ചര്ച്ചയ്ക്ക് തയാറായത് എന്നാണ്!
  • 3:38 - 3:42
    പെണ്കുട്ടികളെല്ലാം മരിച്ചിരുന്നു എന്നാണ്
    ഇതുവരെയും അവര് കരുതിയിരുന്നത്
  • 3:43 - 3:47
    കഴിഞ്ഞ വര്ഷം ഒക്ടോബറില്
    21 പെണ്കുട്ടികള് മോചിപ്പിക്കപ്പെട്ടു
  • 3:47 - 3:51
    പക്ഷേ ഇരുനൂറോളം പേരെ ഇപ്പോഴും
    കണ്ടെത്തിയിട്ടില്ല എന്നത് ദുഖകരമാണ്
  • 3:52 - 3:56
    ഈ വാര്ത്ത റിപ്പോര്ട്ട് ചെയ്യുമ്പോള് നിര്വികാരയായ വെറുമൊരു നിരീക്ഷകയായല്ല
  • 3:56 - 3:57
    ഞാന് നില കൊണ്ടത്
  • 3:57 - 4:01
    എനിക്ക് ദേഷ്യമുണ്ട്, ആ പെണ്കുട്ടികളെ
    രക്ഷപെടുത്താന് ഉണ്ടായിരുന്ന
  • 4:02 - 4:03
    അവസരങ്ങള് നഷ്ടപ്പെട്ടത് ഓര്ക്കുമ്പോഴൊക്കെ
  • 4:03 - 4:07
    ആ പെണ്കുട്ടികള് പണവും
    സ്വാധീനവുമുള്ളവരുടെ മക്കളായിരുന്നെങ്കില്
  • 4:07 - 4:10
    ഗവണ്മെന്റ് കുറച്ചുകൂടി നേരത്തേ അവരെ
    കണ്ടെത്തിയേനെ എന്ന് ആ അച്ഛനമ്മമാര്
  • 4:10 - 4:13
    വിലപിച്ചത് കേട്ടപ്പോഴും എനിക്ക്
    ദേഷ്യം തോന്നി
  • 4:14 - 4:16
    ഞാന് രോഷകുലയാണ് ,
  • 4:16 - 4:18
    ആ തെറ്റിദ്ധാരണ പരത്തിയ കെട്ടുകഥ,
  • 4:18 - 4:20
    അവരെ രക്ഷിക്കുന്നതിന്
  • 4:20 - 4:22
    വലിയ താമസം ഉണ്ടാകാന് കാരണമായെന്ന്
  • 4:22 - 4:25
    ഞാന് ഉറച്ച് വിശ്വസിക്കുന്നു
  • 4:27 - 4:31
    ഈ സംഭവം കാട്ടിത്തരുന്നത് വ്യാജ
    വാര്ത്തകളുടെ മാരകമായ അപകടങ്ങളെക്കുറിച്ചാണ്
  • 4:31 - 4:33
    നമുക്കിതില് എന്ത് ചെയ്യാന് കഴിയും?
  • 4:34 - 4:36
    ചിലരുണ്ട്, സമര്ത്ഥരായ ആള്ക്കാര്
  • 4:36 - 4:38
    ഗൂഗിളിലെയും ഫെയിസ്ബുക്കിലെയും
    ബുദ്ധിമാന്മാരായ എഞ്ചിനീയര്മാര്
  • 4:38 - 4:43
    തെറ്റായ വാര്ത്തകള് പടരുന്നത്
    തടയാന് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
  • 4:43 - 4:48
    അതിനപ്പുറം, നിങ്ങളും ഞാനും
    അടങ്ങുന്ന സമൂഹത്തിന്
  • 4:48 - 4:50
    ഇതില് വ്യക്തമായ കടമകള് നിര്വഹിക്കാനുണ്ട്
  • 4:50 - 4:53
    നാമാണ് വിവരങ്ങള് കൈമാറ്റം ചെയ്യുന്നത്
  • 4:53 - 4:55
    നാം ഓരോരുത്തരുമാണ് വാര്ത്തകള്
    ഓണ്ലൈന് ആയി പങ്കു വയ്ക്കുന്നത്
  • 4:55 - 4:57
    ഇക്കാലത്ത് നാം ഓരോരുത്തരും പ്രസാധകരാണ്
  • 4:59 - 5:01
    അതുകൊണ്ട്തന്നെ നമുക്കൊരു ഉത്തരവാദിത്തമുണ്ട്
  • 5:01 - 5:03
    ഒരു മാധ്യമപ്രവര്ത്തകയായ ഞാന്
  • 5:03 - 5:05
    വിവരങ്ങള് പരിശോധിക്കും,
    ശരിയെന്ന് ഉറപ്പുവരുത്തും.
  • 5:05 - 5:09
    എനിക്കെന്നെ വിശ്വാസമാണ്, പക്ഷേ ഞാന്
    കൂടുതല് ചോദ്യങ്ങള് ചോദിക്കുന്നു.
  • 5:10 - 5:12
    എന്തിനാണ് ഇയാള് എന്നോട് ഈ സംഭവം
    വിവരിക്കുന്നത്?
  • 5:13 - 5:16
    ഈ വിവരം കൈമാറുന്നത് കൊണ്ട് എന്ത്
    നേട്ടമാണ് അവര്ക്കുണ്ടാവുക?
  • 5:16 - 5:18
    അവര്ക്കെന്തെങ്കിലും ദുരുദ്ദേശങ്ങള് ഉണ്ടോ?
  • 5:19 - 5:23
    ഓണ്ലൈന് ആയി ലഭിക്കുന്ന
    വിവരങ്ങളോടും നാമെല്ലാവരും ഉറപ്പായും
  • 5:23 - 5:27
    ഇത്തരത്തില് ചോദ്യങ്ങള്
    ചോദിക്കാന് തുടങ്ങണം
  • 5:30 - 5:34
    ഗവേഷണങ്ങള് സൂചിപ്പിക്കുന്നത്,
    വാര്ത്തകള് ഷെയര് ചെയ്യുന്നതിന് മുന്പ്
  • 5:34 - 5:38
    പലരും അതിന്റെ തലക്കെട്ടിനപ്പുറം
    വായിക്കാറില്ല എന്നതാണ്
  • 5:38 - 5:40
    ഇവിടിരിക്കുന്ന ആരൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്?
  • 5:40 - 5:42
    എനിക്കറിയാം, ഞാന് ചെയ്തിട്ടുണ്ട്.
  • 5:42 - 5:44
    പക്ഷേ, ഇത്തരത്തില് നാം കണ്ടുപിടിക്കുന്ന
  • 5:45 - 5:50
    വിവരങ്ങള് മുഖവിലയ്ക്ക്
    എടുക്കാതിരുന്നാല് എന്താകും...?
  • 5:50 - 5:54
    നാം കൈമാറുന്ന വിവരം മൂലം ഉണ്ടായേക്കാവുന്ന
  • 5:54 - 5:56
    അക്രമങ്ങളെയും വിദ്വേഷത്തയും കുറിച്ച്
  • 5:56 - 6:00
    നാം ചിന്തിക്കാതിരുന്നാല്
    എന്താകും സ്ഥിതി...?
  • 6:01 - 6:05
    നാം ഷെയര് ചെയ്യുന്ന വിവരങ്ങള് മൂലം യഥാര്ത്ഥ ജീവിതത്തില്
  • 6:05 - 6:07
    ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്
    നാം ചിന്തിക്കതിരുന്നാല് എന്താകും...?
  • 6:08 - 6:10
    എന്റെ പ്രഭാഷണം ശ്രദ്ധയോടെ കേട്ടതിന് നന്ദി.
  • 6:10 - 6:13
    (കയ്യടിക്കുന്നു)
Title:
വ്യാജവാര്‍ത്തകള്‍ അപകടകരമാകുമ്പോള്‍
Speaker:
സ്റ്റെഫാനീ ബുസാരി
Description:

ഏപ്രില്‍ 14, 2014ല്‍ ബോക്കോ ഹറാം തീവ്രവാദിസംഘടന ഇരുന്നൂറിലേറെ പെണ്‍കുട്ടികളെ നൈജീരിയയിലെ ചിബോക്ക് എന്ന സ്ഥലത്തു നിന്നും തട്ടിക്കൊണ്ടു പോയി. ലോകത്താകമാനം ഈ കുറ്റകൃത്യം #BringBackOurGirls (ഞങ്ങളുടെ പെണ്‍കുട്ടികളെ തിരികെ തരൂ) എന്ന മുദ്രാവാക്യത്തിലൂടെ ഏറ്റെടുക്കപ്പെട്ടു. പക്ഷേ, നൈജീരിയയിലാകട്ടെ, ഗവണ്മെന്‍റ് ഉദ്യോഗസ്ഥര്‍ തന്നെ ഇതിനെ ഒരു കെട്ടുകഥയായി ചിത്രീകരിച്ചു. തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വൈകാന്‍ ഇതൊരു കാരണമായി.

ശക്തമായ ഈ പ്രഭാഷണത്തിലൂടെ, മാധ്യമ പ്രവര്‍ത്തകയായ സ്റ്റെഫാനീ ബുസാരി ചിബോക്ക് ദുരന്തത്തിലേക്ക് ഏവരുടെയും ശ്രദ്ധക്ഷണിക്കുന്നു. ഈ പശ്ചാത്തലത്തില്‍, വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയെ എങ്ങനെ പ്രതിരോധിക്കാമെന്നും അവര്‍ വിശദീകരിക്കുന്നു.

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
06:26

Malayalam subtitles

Revisions