Return to Video

ബാർബർഷോപ്പുകൾക്ക് എങ്ങിനെ മനുഷ്യരെ ആരോഗ്യവാനാക്കാൻ കഴിയും .

  • 0:03 - 0:04
    നിങ്ങൾ എന്താണ് കാണുന്നത് .?
  • 0:06 - 0:09
    നിങ്ങളിൽ ഭൂരിഭാഗവും
    ഒരു ബാർബർഷോപ് കാണുന്നു,
  • 0:09 - 0:12
    പക്ഷെ ഞാൻ കാണുന്നത് ഒരു അവസരമാണ്:
  • 0:12 - 0:14
    ആരോഗ്യത്തിനായുള്ള ഒരവസരം,
  • 0:14 - 0:17
    ആരോഗ്യ സമത്വത്തിനായുള്ള ഒരവസരം.
  • 0:18 - 0:22
    കറുത്തവർക്ക്, ബാർബർഷോപ് മുടിവെട്ടുന്നതിനോ
  • 0:22 - 0:25
    താടി വടിക്കുന്നതിനോ മാത്രമുള്ള
    ഒരു സ്ഥലമല്ല.
  • 0:25 - 0:27
    അല്ല, അത് അതിലും അധികമാണ് .
  • 0:28 - 0:32
    ചരിത്രപരമായി,ബാർബർഷോപ് കറുത്തവന്
    ഒരു സുരക്ഷിത സ്വർഗമായിരുന്നു.
  • 0:33 - 0:37
    അത് നമ്മൾ സഹൃദത്തിനായി പോകുന്ന
    ഒരു സ്ഥലമായിരുന്നു,
  • 0:37 - 0:39
    സഹാനുഭൂതിക്കും ആശ്വാസതിനും.
  • 0:40 - 0:44
    ജോലിയുടെ സമ്മർദ്ദങ്ങളിൽനിന്ന്
  • 0:44 - 0:47
    രക്ഷനേടാൻ വേണ്ടി പോകുന്ന ഒരു സ്ഥലം
  • 0:47 - 0:49
    ചിലപ്പോൾ കുടുംബത്തിൽ നിന്ന് .
  • 0:50 - 0:52
    അത് ഞങ്ങൾക്ക് ,പുറംലോകം ഞങ്ങളെ എങ്ങനെയാണു
  • 0:52 - 0:55
    കാണുന്നത് എന്ന് ശ്രദ്ധിക്കേണ്ടാത്ത
    ഒരു സ്ഥലമായിരുന്നു
  • 0:56 - 1:00
    ആരും ഞങ്ങളെ ഭീഷണിപ്പെടുത്താത്ത ഒരു സ്ഥലം,
  • 1:00 - 1:01
    അല്ലെങ്കിൽ ഭീഷണിയുടെ.
  • 1:03 - 1:05
    കൂറിന്റെയും വിശ്വാസത്തിന്റെയും സ്ഥലം .
  • 1:06 - 1:08
    ആ കാരണത്താൽ ,
  • 1:09 - 1:12
    ഞങ്ങൾക്ക് ഭയം കൂടാതെ ഞങ്ങളാകാൻ
    കഴിഞ്ഞിരുന്ന
  • 1:12 - 1:15
    സംസാരിക്കാൻ കഴിഞ്ഞിരുന്ന ഒരു സ്ഥലം.
  • 1:17 - 1:20
    ആ സംസാരം , ആ കടയിലെ സംസാരം ,ആ സംഭാഷണം ,
  • 1:20 - 1:22
    അതാണ് കറുത്തവന്റെ ബാർബർഷോപ്പിന്റെ കാതൽ.
  • 1:23 - 1:26
    കുട്ടിക്കാലത്ത് അച്ഛനോടൊപ്പം
    ബാർബർഷോപ്പിൽ പോയിരുന്നത്
    എനിക്ക് ഓർമയുണ്ട്.
  • 1:27 - 1:31
    എല്ലാ ശനിയാഴ്ചയും ഞങ്ങൾ മൈക്ക്
    എന്നയാളുടെ ബാർബർ ഷോപ്പിൽ പോകുമായിരുന്നു
  • 1:32 - 1:35
    ഞങ്ങൾ പോകുന്ന എല്ലാ ദിവസവും ,
    വളരെ കൃത്യമായി, ഒരേ കൂട്ടം മനുഷ്യർ
  • 1:35 - 1:37
    അവിടെ ഉണ്ടാകുമായിരുന്നു,
  • 1:37 - 1:39
    ഒന്നുകിൽ അവരുടെ ഇഷ്ട്ടപെട്ട ബാർബറെ കാത്ത്
  • 1:39 - 1:42
    അല്ലെങ്കിൽ വെറുതെ അവിടം ആസ്വദിച്ചുകൊണ്ട് .
  • 1:43 - 1:47
    എന്നും ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചിരുന്ന
    പ്രസന്നപൂർണമായ ആ ആശംസകൾ
  • 1:47 - 1:49
    എനിക്ക് ഇപ്പോഴും ഓർമയുണ്ട് .
  • 1:50 - 1:53
    "ഹെ റെവ് ",അവർ എന്റെ അച്ഛനോട്
    പറയുമായിരുന്നു.
  • 1:54 - 1:57
    അദ്ദേഹം ഒരു ഉപദേശിയായിരുന്നു ,
    അവർ അദ്ദേഹത്ത ഒരു വിശിഷ്ട
  • 1:57 - 2:00
    വ്യക്തിയായി സ്വീകരിച്ചു.
    "മോനെ,എന്തൊക്കെയുണ്ട് ?"
  • 2:00 - 2:02
    അവർ എന്നോട് ചോദിക്കും ,
  • 2:02 - 2:04
    എനിക് ഒരു പ്രത്യേകത നൽകും വിധം .
  • 2:05 - 2:09
    സംഭാഷണങ്ങളുടെ പരിധി വളരെ
    വലുതായിരുന്നു എന്ന് ഞാൻ ഓർക്കുന്നു.
  • 2:10 - 2:14
    രാഷ്ട്രീയം ,കായികം ,സംഗീതം പിന്നെ
    ലോകവാർത്തകൾ ,ദേശീയവാർത്തകൾ
  • 2:15 - 2:19
    നാട്ടുകാര്യങ്ങൾ എല്ലാറ്റിനെയും കുറിച്ച്
  • 2:19 - 2:20
    അവർ സംസാരിക്കുമായിരുന്നു .
  • 2:21 - 2:23
    സ്ത്രീകളെപ്പറ്റി ചില സംസാരങ്ങളും ഉണ്ടായിരുന്നു
  • 2:24 - 2:27
    അത് അമേരിക്കയിലെ
    കറുത്തവരുടേത് പോലെ തന്നെ ആയിരുന്നു.
  • 2:29 - 2:31
    പക്ഷെ പലപ്പോഴും അവർ
    ആരോഗ്യത്തെകുറിച്ചു സംസാരിച്ചു.
  • 2:33 - 2:36
    അത്തരം സംസാരങ്ങൾ വളരെ നീണ്ടതും,
    ആഴമുള്ളതും ആയിരുന്നു .
  • 2:37 - 2:41
    അവർ അവരുടെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ
    പരാമർശിക്കുമായിരുന്നു
  • 2:41 - 2:43
    ഭക്ഷണത്തിൽ ഉപ്പ് കുറക്കാൻ
  • 2:43 - 2:45
    അല്ലെങ്കിൽ കുറച്ച് മാത്രം വറുത്ത
    ആഹാരങ്ങൾ കഴിക്കാൻ
  • 2:45 - 2:48
    പുകവലി നിർത്താൻ
  • 2:48 - 2:49
    അല്ലെങ്കിൽ സമ്മർദ്ദം കുറക്കാൻ.
  • 2:50 - 2:53
    മാനസിക സമ്മർദ്ദം കുറക്കാനുള്ള വിവിധ
    മാർഗങ്ങളെ കുറിച്ച അവർ സംസാരിക്കും ,
  • 2:53 - 2:56
    ഒരാളുടെ പ്രേമം ലളിതമാക്കുക എന്നപോലെ --
  • 2:56 - 3:01
    (ചിരി )
  • 3:01 - 3:04
    ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള
    എല്ലാ വഴികളും .
  • 3:06 - 3:09
    അവിടെ ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ചു കുറേ സംസാരം ഉണ്ടാകാറുണ്ട്
  • 3:10 - 3:15
    കാരണം,40 ശതമാനം കറുത്തവർക്കും അത് ഉണ്ട് .
  • 3:16 - 3:20
    അതായത് ഓരോ കറുത്തവർഗക്കാരനും
  • 3:20 - 3:22
    ഒന്നുകിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ട്
  • 3:22 - 3:24
    അല്ലെങ്കിൽ അങ്ങെനെയുള്ള ഒരാളെ അറിയാം .
  • 3:26 - 3:29
    ചിലപ്പോൾ ബാർബർഷോപ്പിലെ ആ സംഭാഷണങ്ങൾ
  • 3:29 - 3:32
    ഉയർന്ന രക്തസമ്മർദ്ദം വേണ്ടവിധം
    കൈകാര്യം ചെയ്തില്ലെങ്കിൽ
  • 3:32 - 3:34
    എന്ത് എന്നതിനെക്കുറിച്ചാകും.
  • 3:35 - 3:39
    "സായ് , നീ ജിമ്മിയെക്കുറിച്ച് കേട്ടോ..?
    അവനു ഒരു അറ്റാക്ക് ഉണ്ടായി ."
  • 3:42 - 3:46
    "നീ എഡ്ഡിയെക്കുറിച്ച് കേട്ടോ.?
    അദ്ദേഹം കഴിഞ്ഞയാഴ്ച മരിച്ചു.
  • 3:46 - 3:48
    ശക്തിയായ ഒരു ഹ്ര്യദയസ്തംഭനം.
  • 3:48 - 3:49
    50 വയസ്സായിരുന്നു."
  • 3:51 - 3:55
    മറ്റെന്തിനേക്കാളും കൂടുതൽ,ഉയർന്ന
    രക്തസമ്മർദ്ദമായിരുന്നു പല
    കറുത്തവരുടെയും മരണകാരണം,
  • 3:55 - 3:59
    ദശാബ്ദങ്ങളായുള്ള വൈദ്യജ്ഞാനവും
    ശാസ്ത്രവും
  • 3:59 - 4:03
    ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള മരണം
    കൃത്യസമയത്തുള്ള
  • 4:03 - 4:06
    ചികിൽത്സകൊണ്ട് തടയാം എന്ന് കാണിച്ചു
    തന്നിരുന്നെങ്കിൽപ്പോലും.
  • 4:07 - 4:11
    എന്തുകൊണ്ടാണ് ഉയർന്ന രക്തസമ്മർദ്ദം
    കറുത്തവനെമാത്രം മരണത്തിലേക്ക്
    നയിച്ചിരുന്നത് ?
  • 4:12 - 4:16
    കാരണം, സാധാരണയായി, ഉയർന്ന രക്തസമ്മർദ്ദം
    ഒന്നുകിൽ ചികിൽത്സിക്കപ്പെട്ടിരുന്നില്ല
  • 4:16 - 4:19
    അല്ലെങ്കിൽ അതിനെ കാര്യമാക്കിയിരുന്നില്ല,
  • 4:19 - 4:23
    അതുകൂടാതെ പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാ-
    നങ്ങളോടുള്ള ഞങ്ങളുടെ കുറഞ്ഞ ഇടപെടൽ മൂലവും.
  • 4:25 - 4:28
    കറുത്തവർക്ക്, പ്രത്യേകിച്ച് ഉയർന്ന രക്ത
    സമ്മർദ്ദം ഉള്ളവർക്ക്, മറ്റുള്ളവരെപ്പോലെ
  • 4:28 - 4:30
    ഒരു പ്രത്യേക ഡോക്ടർ ഉണ്ടാവുക
  • 4:30 - 4:32
    വളരെ കുറവായിരുന്നു.
  • 4:32 - 4:33
    പക്ഷെ എന്തുകൊണ്ട് ?
  • 4:34 - 4:37
    കറുത്തവരുടെ ആരോഗ്യകാര്യത്തിൽ നമ്മുടെ ചില
    ആദ്യകാല ഗവേഷണങ്ങൾ
  • 4:38 - 4:42
    കാണിച്ചുതരുന്നത്, ഭൂരിഭാഗം പേർക്കും,
    ഡോക്ടറുടെ ഓഫീസ് എന്നത് ഭയത്തിന്റെ,
  • 4:43 - 4:45
    അവിശ്വാത്തിൻ്റെ,
  • 4:45 - 4:47
    അനാദരവിന്റെ,
  • 4:47 - 4:49
    പിന്നെ ആവശ്യമില്ലാത്ത
    അസന്തുഷ്ടിയുടെ ഭാഗമായിരുന്നു.
  • 4:51 - 4:55
    ഡോക്ടറുടെ ഓഫീസ് നിങ്ങൾക്ക് സുഖമില്ലാത്ത-
    പ്പോൾ മാത്രം പോകുന്ന ഒരു സ്ഥലമായിരുന്നു.
  • 4:56 - 4:59
    പിന്നെ നിങ്ങൾ പോകുകയാണെങ്കിൽതന്നെ,
    നിങ്ങൾ മണിക്കൂറുകൾ കാത്തിരിക്കണം.
  • 4:59 - 5:02
    ഒരു ചെറിയ ചികിത്സത കിട്ടാൻ മാത്രം
  • 5:02 - 5:06
    പിന്നെ വെളുത്ത കോട്ടിനുള്ളിലെ ഒരു
    പ്രതിമയാൽ പരിശോധിക്കപ്പെടാൻ വേണ്ടി.
  • 5:06 - 5:09
    10 മിനുട്ട് മാത്രം നിങ്ങൾക്ക് തരാനുള്ളയാൾ
  • 5:09 - 5:12
    പിന്നെ നിങ്ങളുടെ സംസാരത്തിനു വില
    കല്പിക്കാത്തയാൾ.
  • 5:13 - 5:17
    അതുകൊണ്ട് പലർക്കും ഇത്
    അലട്ടുന്നതാകാത്തതിലും
  • 5:17 - 5:20
    പിന്നെ ഡോക്ടറെ കാണാൻ പോകുന്നത്
    ഒഴിവാക്കുന്നതിലും ഒന്നും അത്ഭുതമില്ല
  • 5:20 - 5:22
    പ്രതേകിച്ച് അവർക്ക് സുഖം തോന്നുന്നെങ്കിൽ.
  • 5:23 - 5:25
    പക്ഷെ അതിലാണ് പ്രശ്നം.
  • 5:26 - 5:28
    നിങ്ങൾക്ക് സുഖമാണെന്ന് തോന്നിയേക്കാം
  • 5:28 - 5:32
    നിങ്ങളുടെ സുപ്രധാന അവയങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം ഉള്ളപ്പോഴും.
  • 5:35 - 5:38
    ഇത് ഡെന്നി മൊയ്,
  • 5:38 - 5:41
    ഹാർലെമിലെ ഡെന്നി മോയീസ്
    സൂപ്പർസ്റ്റാർ ബാര്ബര്ഷോപ്പിൻ്റെ ഉടമ.
  • 5:42 - 5:45
    കഴിഞ്ഞ എട്ടുവർഷം ഡെന്നിയെ എൻെറ ബാർബർ ആയി കിട്ടുവാൻമാത്രം ഞാൻ ഭാഗ്യവാനാണ്.
  • 5:47 - 5:48
    ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു,
  • 5:48 - 5:50
    "ഹേ ഡോക്, നിനക്കറിയുമോ,
  • 5:50 - 5:55
    ഒരുപാട് കറുത്തവർ അവരുടെ ഡോക്ടറെക്കാളും
    സ്വന്തം ബാർബറെ വിശ്വസിക്കുന്നു."
  • 5:56 - 5:58
    ഇതെനിക്ക് വലിയൊരു അതിശയമായിരുന്നു,
  • 5:58 - 5:59
    ആദ്യം,
  • 6:00 - 6:02
    പക്ഷെ നിങ്ങൾ അതിനെക്കുറിച്ചു
    ചിന്തിക്കുമ്പോൾ അങ്ങനെയല്ല.
  • 6:03 - 6:06
    കറുത്തവർ അവരുടെ ബാർബറോടൊപ്പം
    ഏകദേശം ഞാൻ ഡെന്നിയോടൊപ്പം
  • 6:06 - 6:08
    ഉണ്ടായിരുന്നത്ര കാലം
    തന്നെ ചിലവഴിച്ചിട്ടുണ്ട്
  • 6:08 - 6:09
    ഏകദേശം എട്ടു വർഷം.
  • 6:10 - 6:14
    പിന്നെ കറുത്തവർ അവരുടെ ബാർബറെ
    ഓരോ രണ്ടാഴ്ചയിലും കാണും.
  • 6:15 - 6:19
    കാഴ്ചയിലും ശൈലിയിലും മാത്രമല്ല നിങ്ങൾ
    ബാർബറെവിശ്വസിക്കുന്നത്, എന്നാൽ നിങ്ങളുടെ
  • 6:19 - 6:23
    രഹസ്യങ്ങളിലും അദ്ദേഹത്തെ നിങ്ങൾ വിശ്വസി-
    ക്കുന്നു പിന്നെ ചിലപ്പോൾ ജീവിതത്തിലും.
  • 6:25 - 6:29
    ഡെന്നി, മറ്റേതു ബാർബറെയും പോലെ,
    ഒരു കലാകാരൻ എന്നതിലുപരി,
  • 6:29 - 6:31
    ഒരു കച്ചവടക്കാരനാണ് പിന്നെ വിശ്വസ്തനും.
  • 6:32 - 6:37
    അദ്ദേഹം ഒരു നേതാവാണ് സ്വന്തം സമൂഹനന്മക്ക്
    വേണ്ടി തീഷ്ണമായി വാദിക്കുന്നയാളുമാണ്.
  • 6:39 - 6:42
    ആദ്യത്തെ തവണ ഞാൻ ഡെന്നി മോയിയുടെ
    കടയിൽ പോയപ്പോൾ,
  • 6:42 - 6:43
    അദ്ദേഹം വെറുതെ മുടിവെട്ടുകയല്ല.
  • 6:44 - 6:48
    അദ്ദേഹം ഒരു വോട്ടർ രജിസ്ട്രേഷൻ പ്രക്രിയ
    സങ്കടിപ്പിക്കുകയായിരുന്നു
  • 6:48 - 6:52
    അദ്ദേഹത്തിന്റെ ഉപഭോക്താക്കൾക്കും
    സമൂഹത്തിനും ഒരു ശബ്ദം നൽകുന്നതിന് വേണ്ടി.
  • 6:54 - 6:56
    ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട്,
  • 6:57 - 7:01
    പിന്നെ കറുത്തവന്റെ ബാർബർഷോപ്
    കാണിച്ചുതരുന്ന സാമൂഹിക ഇടപെടൽ കൊണ്ടും,
  • 7:01 - 7:05
    തീർച്ചയായും ബാർബർഷോപ് എന്നത് ഉയർന്ന
    രക്തസമ്മർദ്ദത്തെ കുറിച്ചും പിന്നെ
  • 7:05 - 7:09
    സമൂഹത്തിലെ മറ്റ് ആരോഗ്യപ്രശനങ്ങളെ
    കുറിച്ചും സംസാരിക്കാൻ അനുയോച്യമായ സ്ഥലമാണ്
  • 7:10 - 7:14
    ഒന്നാമത്, ബാർബർഷോപ് ഒരു
    ചികിൽത്സാ കേന്ദ്രമല്ല,
  • 7:14 - 7:17
    അതുകൊണ്ട് അത്തരത്തിലുള്ള ഒരു മോശമായ മാനസിക
  • 7:17 - 7:19
    സാഹചര്യവും അവിടെയില്ല.
  • 7:19 - 7:21
    നിങ്ങൾ ഒരു ബാർബർഷോപ്പിലാണെങ്കിൽ,
  • 7:22 - 7:25
    നിങ്ങൾ നിങ്ങളുടെ പ്രദേശത്താണ്,നിങ്ങളുടെ
    സുഹൃത്തുക്കളുടെ ഇടയിൽ
  • 7:25 - 7:27
    നിങ്ങളുടെ ചരിത്രം അറിയാവുന്നവർ,
  • 7:27 - 7:31
    നിങ്ങളുടെ കഷ്ടപ്പാടും
    ആരോഗ്യ പ്രശ്നനങ്ങളും പങ്കിടുന്നവർ.
  • 7:31 - 7:35
    രണ്ടാമതായി, ബാർബർഷോപ് എന്നത്
    ബന്ധങ്ങളുടെ ഇടമായതിനാൽ,
  • 7:35 - 7:38
    വിശ്വാസത്തിന്റെയും കൂറിന്റെയും,
  • 7:38 - 7:41
    ആരോഗ്യത്തെ കുറിച്ച് കൂടുതൽ തുറന്ന്
    സംസാരിക്കാൻ പറ്റിയൊരു സ്ഥലമാണത്
  • 7:41 - 7:43
    പിന്നെ ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ചും.
  • 7:44 - 7:46
    എല്ലാറ്റിലുമുപരി,
    ഉയർന്ന രക്ത-
  • 7:46 - 7:50
    സമ്മർദത്തെ കുറിച്ചുള്ള സംഭാഷണങ്ങൾക്ക്
    ഒരു കടയിലെ സംസാരത്തിന്റെ ഘടകങ്ങളെല്ലാം
  • 7:51 - 7:54
    ഉണ്ട്: മാനസിക സമ്മർദ്ദവും ഉയർന്ന
    രക്തസമ്മർദ്ദവും,
  • 7:54 - 7:56
    ഭക്ഷണവും ഉയർന്ന രക്തസമ്മർദ്ദവും,
  • 7:56 - 7:59
    ബന്ധങ്ങളും ഉയർന്ന രക്തസമ്മർദ്ദവും,
  • 7:59 - 8:03
    അതെ ,പിന്നെ എന്താണോ അമേരിക്കയിലെ ഒരു
    കറുത്തവനെ പോലെയിരിക്കുന്നത് അതും
  • 8:03 - 8:04
    ഉയർന്ന രക്തസമ്മർദ്ദവും.
  • 8:06 - 8:09
    പക്ഷെ ബാർബർഷോപ്പിൽ നിങ്ങൾക്ക് അതിനെ
    പറയുന്നതിനേക്കാൾ
  • 8:09 - 8:10
    കൂടുതൽ ചെയ്യാൻ സാധിക്കും.
  • 8:11 - 8:13
    നിങ്ങൾക്ക് ധൃഢമായി പ്രവർത്തികൾ ചെയ്യാം.
  • 8:14 - 8:19
    ഇവിടെയാണ് ലോകത്തിലെ ഡെന്നി മോയിമാരുടെ
    കൂടെ പങ്കാളിയാകാൻ നിങ്ങൾക്കുള്ള അവസരം
  • 8:19 - 8:23
    തങ്ങളെ മാത്രം ബാധിച്ചേക്കാവുന്ന ആരോഗ്യ
    അസമത്വങ്ങളെ എടുത്തുകാട്ടാൻ സമൂഹങ്ങളെ
  • 8:23 - 8:24
    ശക്തിപ്പെടുത്താനും.
  • 8:25 - 8:29
    1960ലും '70ലും രക്തസമ്മർദ്ദ പരിശോധന
    ക്ലിനിക്കുകളിൽ നിന്നും ആശുപത്രികളിൽ
  • 8:29 - 8:32
    നിന്നും സമൂഹങ്ങളിലേക്ക് വിപുലീകരിച്ചപ്പോൾ
  • 8:32 - 8:35
    കറുത്ത വർഗ്ഗത്തിൽ പെട്ട ബാൾട്ടിമോറിലെ
    ഡോ.എലി സൗണ്ടേഴ്സ് പിന്നെ ന്യൂ
  • 8:35 - 8:38
    ഓർലീൻസിലെ ഡോ. കെയ്ത് ഫെർഡിനാൻഡ്
    എന്നീ ഡോക്ടർമാരാണ്
  • 8:38 - 8:42
    നഗരങ്ങളിലെ കറുത്തവരുടെ സ്ഥലലങ്ങളിലെ
    സാമൂഹ്യ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രചാരണത്തിൽ
  • 8:42 - 8:43
    മുന്നണിയിൽ ഉണ്ടായിരുന്നത്.
  • 8:44 - 8:49
    ഈ മാർഗദർശികളാണ് ചിക്കാഗോ മെഡിക്കൽ സ്കൂളിൽ
    തുടങ്ങിയ
  • 8:49 - 8:51
    ബാർബർഷോപ്പുകളും ആരോഗ്യവും
  • 8:51 - 8:54
    സംബന്ധിച്ച എന്റെ യാത്രക്ക് വഴിയൊരുക്കിയത്.
  • 8:55 - 8:59
    ഒരു വൈദ്യ വിദ്യാർത്ഥി എന്ന നിലക്ക് ഞാൻ
    പ്രവർത്തിച്ച ആദ്യത്തെ ഗവേഷണം
  • 8:59 - 9:01
    കറുത്തവരെ സ്വാധീനിച്ചേക്കാവുന്ന ആരോഗ്യസംരക്ഷണ
  • 9:01 - 9:04
    മാർഗങ്ങളെ കുറിച്ചായിരുന്നു.
  • 9:05 - 9:08
    കറുത്തവരുടെ വിപുലമായ പരിച്ഛേദങ്ങളെ
    ഉൾക്കൊള്ളിച്ചു
  • 9:08 - 9:11
    ഒരു ഡസനോളം കേന്ദ്രികൃതമായ കൂട്ടങ്ങൾ ഞങ്ങൾ
    നടത്തി,
  • 9:11 - 9:13
    അവർക്ക് വേണ്ടി ഞങ്ങളത് പഠിക്കുകയും
    ചെയ്തു,
  • 9:13 - 9:18
    ആരോഗ്യവാനായി ഇരിക്കുക എന്നത്
    ആരോഗ്യവാനാണെന്നുള്ള അറിവുതന്നെയാണ്
  • 9:18 - 9:20
    അത് ആരോഗ്യവാനായുള്ള അനുഭവപ്പെടലാണ്,
  • 9:20 - 9:24
    ആ നല്ല അനുഭവപ്പെടൽ, നല്ല കാഴ്ച്ചയോടൊപ്പം
    കൈകോർത്തു പോകുന്നു.
  • 9:26 - 9:30
    ഈ പ്രവർത്തി പ്രോജെക്ട് ബ്രദർഹുഡ് ന്റെ
    രൂപീകരണത്തിലേക്ക് നയിച്ചു,
  • 9:30 - 9:33
    കറുത്തവർക്ക് ആസൂത്രിതമായ ആരോഗ്യ സംരക്ഷണം നൽകിയ
  • 9:33 - 9:36
    ഡോ.എറിക് വിറ്റാക്കർ സ്ഥാപിച്ച ഒരു
    സാമൂഹികാരോഗ്യകേന്ദ്രം.
  • 9:37 - 9:39
    ഈ ആസൂത്രിത സംരക്ഷണത്തിന്റെ ഭാഗമായി
  • 9:39 - 9:42
    ആരോഗ്യ സംരക്ഷണത്തിനായി വരുന്നവന് ഒരു
    സൗജന്യ മുടിവെട്ട്
  • 9:42 - 9:45
    സമ്മാനമായി നൽകുന്നതിനായി ഒരു ബാർബർ ആ
  • 9:45 - 9:47
    പരിസരങ്ങളിൽ ഉണ്ടാകുമായിരുന്നു, അവർ
  • 9:47 - 9:51
    എങ്ങിനെയാണോ നോക്കിയിരുന്നത് അതുപോലെ
    എങ്ങിനെയാണോ അവർക്ക് അനുഭവപ്പെട്ടത് അത്
  • 9:51 - 9:53
    ഞങ്ങൾക്കും വിലപിടിച്ചതാണ് എന്ന് ആളുകളെ
  • 9:53 - 9:57
    അറിയിക്കാൻ, അവർക്ക് പ്രധാനപ്പെട്ടത്
    ഞങ്ങൾക്കും പ്രധാനപ്പെട്ടതാണെന്നും.
  • 9:58 - 10:02
    പക്ഷെ ഒരു പ്രോജെക്ട് ബ്രദർഹുഡ് മാത്രമേ
    ഉള്ളെന്നിരിക്കെ,
  • 10:02 - 10:05
    ആയിരക്കണക്കിന് കറുത്ത ബാർബർഷോപ്പുകൾ ഉണ്ട്
  • 10:11 - 10:14
    ആരോഗ്യത്തിന്റെയും മുടിവെട്ടിന്റെയും
    ഭാഗങ്ങൾ കൃഷി ചെയ്യപ്പെടാവുന്നവ.
  • 10:14 - 10:17
    ഡാലസ്, ടെക്സസ് ആയിരുന്നു എന്റെ യാത്രയിലെ
    അടുത്ത സങ്കേതം,
  • 10:17 - 10:21
    ബാർബർമാർക്ക് സമ്മതമാണെന്ന് മാത്രമല്ല
    ഷർട്ടിന്റെ കൈകൾ മടക്കിവച്ച് ആവശ്യമുള്ള
  • 10:21 - 10:27
    ആരോഗ്യസംരക്ഷണം അവരുടെ ഉപഭോക്താക്കൾക്ക് നൽ-
    കാനും അവർ തയ്യാറാണെന്ന് ഞങ്ങൾ പഠിച്ച സ്ഥലം
  • 10:27 - 10:28
    അവരുടെ സമൂഹത്തിനും.
  • 10:29 - 10:32
    ഒരു കൂട്ടം അത്ഭുതകരമായ കറുത്ത
    ബാർബർമാരുമായി ഞങ്ങൾ കൂട്ടംചേർന്നു അവരെ
  • 10:32 - 10:35
    എങ്ങനെ രക്തസമ്മർദ്ദം അളക്കാം എങ്ങിനെ
  • 10:35 - 10:36
    അവരുടെ ഉപഭോക്താക്കളെ ഉപദേശിക്കാം
  • 10:36 - 10:38
    ഡോക്ടറെ കാണാൻ നിർദ്ദേശിക്കാം, ഉയർന്ന
  • 10:38 - 10:39
    രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കാം എന്നെല്ലാം പഠിപ്പിച്ചു.
  • 10:41 - 10:43
    ബാർബർമാർ അത് ചെയ്യാൻ
    തയ്യാറാണെന്ന് മാത്രമല്ല
  • 10:43 - 10:45
    അവർ അതിൽ മിടുക്കനായിരുന്നു.
  • 10:46 - 10:48
    ഒരു മൂന്നുവർഷ കാലത്തിനുള്ളിൽ
  • 10:48 - 10:51
    ബാർബർമാർ ആയിരക്കണിക്കിന്
    രക്തസമ്മർദ്ദങ്ങൾ പരിശോധിച്ചു
  • 10:51 - 10:56
    അതിന്റെ ഫലമായി നൂറുകണക്കിന് കറുത്തവർ
    ഡോക്ട്ടറുടെ അടുത്തേക്ക് നിർദേശിക്കപ്പെട്ടു
  • 10:56 - 10:59
    അവരുടെ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ വൈദ്യ
    സംരക്ഷണത്തിന് വേണ്ടി.
  • 10:59 - 11:02
    ബാർബർ - ഡോക്ടർ കൂട്ടുകെട്ട്
  • 11:02 - 11:07
    ലക്ഷ്യംവച്ചിരുന്ന രക്തസമ്മർദ്ദ നിലകൾ
    കൈവരിച്ച ആളുകളുടെ
  • 11:07 - 11:09
    എണ്ണത്തിൽ 20 ശതമാനം വർദ്ധനവിന് വഴിവച്ചു
  • 11:09 - 11:12
    പിന്നെ ഓരോ പങ്കാളിയുടെയും
    രക്തസമ്മർദ്ദത്തിൽ
  • 11:12 - 11:14
    ഏകദേശം, മൂന്നു ദശാംശത്തിന്റെ കുറവ്.
  • 11:14 - 11:17
    നമുക്ക് ആ മൂന്നു ദശാംശത്തിന്റെ
    കുറവ് ഉയർന്ന രക്തസമ്മർദ്ദമുള്ള
  • 11:17 - 11:21
    അമേരിക്കയിലെ ഓരോ കറുത്തവർഗക്കാരനിലേക്കും
    ഉയർത്താൻ സാധിക്കുമെങ്കിൽ
  • 11:21 - 11:27
    നമുക്ക് ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള 800
    ഹ്ര്യദയസ്തംഭനങ്ങൾ, 500 പക്ഷാഘാതങ്ങൾ,
  • 11:27 - 11:29
    900 മരണങ്ങൾ എന്നിവ തടയാമായിരുന്നു
  • 11:29 - 11:31
    വെറും ഒരു വർഷത്തിനുള്ളിൽ.
  • 11:33 - 11:37
    ബാർബർഷോപ്പുകളുമായുള്ള ഞങ്ങളുടെ അനുഭവം ന്യൂയോർക് സിറ്റിയിലും വത്യസ്തമായിരുന്നില്ല,
  • 11:37 - 11:39
    എന്നെ എന്റെ യാത്ര കൊണ്ടെത്തിച്ച സ്തലം.
  • 11:40 - 11:44
    വിവിധ ഗവേഷണ സഹായികളുടെയും
    സാമൂഹികാരോഗ്യ ആ പ്രവർത്തകരുടെയും,
  • 11:44 - 11:47
    സന്നദ്ധ പ്രവർത്തകരുടെയും അതിശയകരമായ ഒരു
    കൂട്ടത്തോടൊപ്പം,
  • 11:47 - 11:50
    200ഓളം ബാർബർഷോപ്പുകളുമായി
    സഹകരിക്കാൻ ഞങ്ങൾക്കായി
  • 11:50 - 11:53
    മറ്റു വിശ്വസ്ത സാമൂഹിക വേദികളുമായും
  • 11:53 - 11:56
    7000ത്തോളം വൃദ്ധരായ കറുത്തവർഗക്കാരിൽ
    എത്തിപ്പെടാൻ വേണ്ടി
  • 11:57 - 11:59
    ഉയർന്ന രക്തസമ്മർദ്ദ നിർണയവും
    നിർദേശങ്ങളും ഞങ്ങൾ നൽകി
  • 12:00 - 12:01
    അവരിൽ ഓരോരുത്തർക്കും.
  • 12:02 - 12:03
    ഡെന്നി മോയോട് നന്ദിയുണ്ട്
  • 12:04 - 12:07
    പിന്നെ അനവധി മറ്റു ബാർബർമാരോടും , സാമൂഹിക
    നേതാക്കന്മാരോടും
  • 12:07 - 12:12
    അവരുടെ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താനായി
  • 12:12 - 12:15
    അവസരങ്ങളുടെയും ശാക്തീകരണത്തിന്റെയും
    വീക്ഷണം നൽകിയവർ,
  • 12:15 - 12:18
    ഞങ്ങൾക്ക് ഞങ്ങളുടെ പങ്കാളികളിൽ
    രക്തസമ്മർദ്ദം
  • 12:18 - 12:19
    കുറക്കാനായി എന്നുമാത്രമല്ല,
  • 12:19 - 12:23
    മറ്റ് ആരോഗ്യ സൂചകങ്ങളിൽ
    പ്രഭാവമുണ്ടാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.
  • 12:26 - 12:28
    ഇനി നിങ്ങൾ എന്തു കാണുന്നു?
  • 12:30 - 12:31
    എന്താണ് നിങ്ങളുടെ ബാർബർഷോപ്പ്?
  • 12:34 - 12:37
    എവിടെയാണ് നിങ്ങൾക്ക് ആ സ്ഥലം
  • 12:38 - 12:41
    ഒരു പ്രത്യേക പ്രശ്നം ബാധിച്ച ആളുകൾക്ക്
    ഒരു പ്രത്യേക
  • 12:41 - 12:43
    പ്രതിവിധി കണ്ടെത്താൻ കഴിയുന്ന സ്ഥലം?
  • 12:46 - 12:50
    നിങ്ങൾ ആ സ്ഥലം കണ്ടെത്തുമ്പോൾ, ആ അവസരം
    നിങ്ങൾ കാണുക.
  • 12:51 - 12:52
    നന്ദി.
  • 12:52 - 12:55
    (കൈയടി)
Title:
ബാർബർഷോപ്പുകൾക്ക് എങ്ങിനെ മനുഷ്യരെ ആരോഗ്യവാനാക്കാൻ കഴിയും .
Speaker:
ജോസഫ് റവനെൽ
Description:

ബാർബർ ഷോപ്പുകൾ കറുത്തമനുഷ്യർക്ക് ഒരു സുരക്ഷിത സ്വർഗമാകാം,സത്യസന്ധമായ സംഭാഷണങ്ങൾക്കും വിശ്വാസത്തിനും വേണ്ടിയുള്ള ഒരു സ്ഥലം-- പിന്നെ, വൈദ്യൻ ജോസഫ് റവനെൽ കാട്ടിത്തരുന്നപോലെ, ആരോഗ്യ സംബന്ധിയായ സങ്കീർണ വിഷയങ്ങൾ പ്രതിപാദിക്കാൻ പറ്റിയ സ്ഥലം. അദ്ദേഹത്തിന്റെ സാധാരണ ബാർബർഷോപ്പുകൾ കണക്കുകൾ പ്രകാരം കറുത്ത മനുഷ്യരെ വളരെ അധികവും ഗുരുതരവുമായി ബാധിക്കാവുന്ന, ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു സ്ഥലമാക്കി അദ്ദേഹം മാറ്റി.പ്രശ്ന പരിഹാരത്തിൽ ഇത് വളരെയധികം പ്രയോഗമുള്ള ഒരു സമീപനമാണ്."എന്താണ് നിങ്ങളുടെ ബാർബർ ഷോപ്പ്?" അദ്ദേഹം ചോദിക്കുന്നു."ഒരു പ്രത്യേക പ്രശ്നം ബാധിച്ച ആളുകൾക്ക്
ഒരു പ്രത്യേക പ്രധിവിധി കണ്ടെത്താൻ കഴിയുന്ന ആ സ്ഥലം എവിടെയാണ് ?"

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
13:08

Malayalam subtitles

Revisions