Return to Video

ഹാർട്ട് അറ്റാക്ക് എങ്ങനെ ഉണ്ടാകുന്നു? - കൃഷ്ണാ സുധീർ

  • 0:07 - 0:13
    ലോകമെമ്പാടും ഹാര്ട്ട് അറ്റാക്ക് മൂലം ഉദ്ദേശം
    ഏഴ് മില്യൺ ജനങ്ങൾ പ്രതിവർഷം മരിക്കുന്നു.
  • 0:13 - 0:15
    രക്ത ചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,
  • 0:15 - 0:18
    ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് മുതലായവ
  • 0:18 - 0:20
    ലോകത്തിലെ ഏറ്റവും വലിയ കൊലയാളികളാണ്.
  • 0:20 - 0:22
    ഹാർട്ട് അറ്റാക്കിനു കാരണം എന്തെല്ലാമാണ്?
  • 0:22 - 0:25
    എല്ലാ മസിലുകളെയും പോലെ,
    ഹൃദയത്തിനും ഒക്സിജന് വേണം,
  • 0:25 - 0:29
    ഹാർട്ട് അറ്റാക്ക് നടക്കുമ്പോൾ,
    ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ വരുന്നു.
  • 0:29 - 0:31
    പ്ലാക്ക് എന്ന് പേരുള്ള കൊഴുപ്പുശേഖരം,
  • 0:31 - 0:33
    കൊറോണറി ധമനികളിൽ നിറയുന്നു.
  • 0:33 - 0:37
    അവകളാണ് ഹൃദയത്തിലേക്ക്
    ശുദ്ധരക്തം പമ്പ് ചെയ്യുന്ന ധമനികള്.
  • 0:37 - 0:40
    നമുക്ക് പ്രായമേറുന്നതിനൊപ്പം,
    പ്ലാക്കുകളും വലുതായി വരുന്നു
  • 0:40 - 0:42
    ചിലപ്പോള് അവ തടിച്ചുകൊഴുക്കുന്നു.
  • 0:42 - 0:43
    കട്ടിയാവുന്നു,
  • 0:43 - 0:44
    സമ്മര്ദം സൃഷ്ടിക്കുന്നു.
  • 0:44 - 0:46
    കാലക്രമേണ പ്ലാക്കുകൾ ധമനിയിൽ
    ബ്ലോക്ക് ഉണ്ടാക്കുന്നു,
  • 0:46 - 0:49
    ഏതെങ്കിലും ഒരു പ്ലാക്ക്
    പൊടുന്നനെ പിളർന്നാൽ,
  • 0:49 - 0:52
    അതിനു ചുറ്റും ഒരു രക്തക്കട്ട
    മിനിറ്റുകൾക്കകം രൂപപ്പെടും,
  • 0:52 - 0:55
    അങ്ങനെ പാതിയടഞ്ഞ ധമനി
    മുഴുവനായും ബ്ലോക്കാകുന്നു.
  • 0:55 - 0:59
    അതോടുകൂടി രക്തം കൊടുത്തിരുന്ന
    ഹൃദയമസിലിലേക്കുള്ള പ്രവാഹം നിലയ്ക്കുന്നു.
  • 0:59 - 1:02
    ഓക്സിജൻ കിട്ടാതെ വരുമ്പോൾ മസിൽ കോശങ്ങൾ
    മിനിറ്റുകൾക്കുള്ളിൽ മരണമടയുന്നു.
  • 1:03 - 1:06
    ഇതാണ് മയോകാർഡിയൽ ഇൻഫാർക്ഷൻ,
  • 1:06 - 1:07
    അഥവാ ഹാർട്ട് അറ്റാക്ക്.
  • 1:07 - 1:11
    ചികിത്സിച്ചില്ലെങ്കിൽ അവസ്ഥ
    പെട്ടെന്ന് മോശമായേക്കാം.
  • 1:11 - 1:15
    ഓക്സിജൻ ലഭിക്കാത്ത മസിലുകൾക്ക്
    രക്തം കൃത്യമായി പമ്പ് ചെയ്യാനാവില്ല,
  • 1:15 - 1:18
    അതിന്റെ മിടിപ്പിൻ്റെ താളം നഷ്ടപ്പെട്ടേക്കാം.
  • 1:18 - 1:21
    ചിലപ്പോൾ ഹാര്ട്ട് അറ്റാക്ക്
    പെട്ടെന്നുള്ള മരണത്തിനു വരെ കാരണമായേക്കാം.
  • 1:21 - 1:24
    ഒരാൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്
    എങ്ങനെയെന്നു മനസിലാക്കാം?
  • 1:24 - 1:27
    ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ്
  • 1:27 - 1:30
    ഓക്സിജൻ കിട്ടാത്ത മസിലുകളിൽ
    നിന്നാണ് വേദന ഉദ്ഭവിക്കുന്നത്.
  • 1:30 - 1:33
    നെഞ്ചിൽ ഞെരിക്കുന്നത് പോലെയോ മറ്റോ
    രോഗിക്ക് അനുഭവപ്പെട്ടേക്കാം.
  • 1:33 - 1:35
    വേദന ഇടതു കയ്യിലേക്ക് പ്രസരിക്കാം
  • 1:35 - 1:35
    താടിയിലേക്കും,
  • 1:35 - 1:36
    പുറംഭാഗത്തേക്കും,
  • 1:36 - 1:38
    വയറുഭാഗത്തേക്കും പ്രസരിക്കാം.
  • 1:38 - 1:42
    പക്ഷേ, ഇത് സിനിമയിൽ കാണുന്നത്ര വേഗത്തിൽ
    നടക്കണമെന്നില്ല കെട്ടോ.
  • 1:42 - 1:44
    ചിലരിൽ ഇത് ഓക്കാനമായും
  • 1:44 - 1:45
    കിതപ്പായും കാണപ്പെടാം.
  • 1:45 - 1:48
    സ്ത്രീകളിലും, പ്രായംചെന്നവരിലും
    രോഗലക്ഷണങ്ങൾ ചെറിയതോതിലാവാം.
  • 1:48 - 1:53
    ഇവരിൽ പ്രധാനലക്ഷണം ക്ഷീണമായിരിക്കാം.
  • 1:53 - 1:55
    പ്രമേഹം ഉള്ളവരിൽ വേദന സംവേദിക്കുന്ന
  • 1:55 - 1:59
    ഞരമ്പുകൾക്ക് തകരാറുണ്ടായേക്കാവുന്നതുകൊണ്ട്
  • 1:59 - 2:01
    ഇവർ ചിലപ്പോൾ വേദന അറിയുകയേ ഇല്ല.
  • 2:01 - 2:04
    ഒരാൾക്ക് ഹാർട്ട് അറ്റാക്ക് ആണെന്ന
    സംശയമുണ്ടെങ്കിൽ,
  • 2:04 - 2:07
    ഏറ്റവും പ്രധാനം, വേഗം ഇടപെടുക എന്നതാണ്.
  • 2:07 - 2:11
    ആമ്പുലൻസ് വിളിക്കാൻ കഴിയുമെങ്കിൽ,
    അത് ഉടനെ ചെയ്യുക.
  • 2:11 - 2:14
    ഹോസ്പിറ്റലില് എത്താനുള്ള
    ഏറ്റവും വേഗമേറിയ മാര്ഗമതാണ്.
  • 2:14 - 2:16
    രക്തം നേർപ്പിക്കുന്ന ആസ്പിരിൻ,
  • 2:16 - 2:19
    രക്തക്കുഴലുകൾ വികസിപ്പിക്കുന്ന
    നൈട്രോഗ്ലിസറിൻ,
  • 2:19 - 2:21
    എന്നിവ ഹാർട്ട് അറ്റാക്കിന്റെ
    ആഘാതം കുറയ്ക്കും.
  • 2:21 - 2:25
    എമെര്ജെന്സി റൂമില് വെച്ച് ഡോക്ടര്മാര്
    ഹാര്ട്ട് അറ്റാക്ക് പരിശോധിക്കും.
  • 2:25 - 2:26
    ഡോക്ടർമാർ ഈ.സി.ജി ഉപയോഗിച്ചാണ്
  • 2:26 - 2:29
    ഹൃദയത്തിന്റെ വൈദ്യുതപ്രവർത്തനം
    പരിശോധിക്കുന്നത്.
  • 2:29 - 2:31
    മസിലുകളുടെ ക്ഷയം
    രക്തപരിശോധനയിലൂടെയും മനസിലാക്കും.
  • 2:33 - 2:37
    രോഗിയെ ഹൈടെക് സ്പെഷ്യലിസ്റ്റ്
    മുറിയിൽ വെച്ച്
  • 2:37 - 2:40
    ബ്ലോക്കുകളുടെ സ്ഥാനം
    നിർണ്ണയിക്കുന്ന ടെസ്റ്റ് നടത്തും.
  • 2:40 - 2:43
    കാര്ഡിയോളജിസ്റ്റുകള്ക്ക്
    ബ്ലോക്കായ കുഴല് തുറന്ന്
  • 2:43 - 2:47
    ആഞ്ചിയോപ്ലാസ്റ്റി എന്ന ചികിത്സയിലൂടെ
    ഒരു ബലൂൺ കയറ്റി ബ്ലോക്ക് നീക്കാനാകും.
  • 2:47 - 2:51
    ചിലപ്പോൾ, ലോഹമോ പോളിമറോ കൊണ്ട് നിർമ്മിച്ച
    സ്റ്റെൻ്റ് ഇടേണ്ടി വന്നേക്കാം.
  • 2:51 - 2:53
    ധമനി തുറന്ന് നിർത്തുന്നതിനു വേണ്ടി.
  • 2:53 - 2:58
    കൂടുതൽ വലിയ ബ്ലോക്കാണെങ്കിൽ
    ബൈപ്പാസ് സർജറി വേണ്ടിവന്നേക്കാം.
  • 2:58 - 3:02
    ശരീരത്തിന്റെ മറ്റ് ഭാഗത്ത് നിന്നുള്ള
    രക്തധമനിയുടെ കഷ്ണം ഉപയോഗിച്ച്,
  • 3:02 - 3:06
    രക്തചംക്രമണം ബ്ലോക്കിനുചുറ്റും
    വഴിതിരിച്ച് വിടുന്നു.
  • 3:06 - 3:09
    ഇങ്ങനെ ഹൃദയത്തിലെ മസിലുകളിലെ
    രക്തചംക്രമണം പുനസ്ഥാപിക്കുന്നു,
  • 3:09 - 3:13
    അതോടെ ഹൃദയത്തിന്റെ പ്രവർത്തനം
    പഴയതുപോലെയാകുന്നു.
  • 3:13 - 3:16
    ഹാർട്ട് അറ്റാക്ക് ചികിത്സ
    പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
  • 3:16 - 3:17
    അറ്റാക്ക് പ്രതിരോധിക്കുന്നതും പ്രധാനമാണ്.
  • 3:17 - 3:20
    ജനിതകപരമായ കാരണങ്ങളും, ജീവിതശൈലിയും
    അറ്റാക്കിനു കാരണമായേക്കാം.
  • 3:20 - 3:23
    നിങ്ങൾക്ക് ജീവിതശൈലി മാറ്റാൻ
    കഴിയുമെന്നതാണ് നല്ല വാർത്ത.
  • 3:23 - 3:25
    വ്യായാമം, പോഷകസമ്പുഷ്ടമായ ആഹാരം,
    ശരീരഭാരനിയന്ത്രണം
  • 3:25 - 3:27
    ഹാർട്ട് അറ്റാക്ക് സാധ്യത
    കുറയ്ക്കുന്നു.
  • 3:27 - 3:29
    മുമ്പ് ഉണ്ടായാലും, ഇല്ലെങ്കിലും.
  • 3:29 - 3:32
    ഡോക്ടർമാർ നിഷ്കർഷിക്കാറുള്ളത്
    ആഴ്ചയിൽ രണ്ടോ മൂന്നോ തവണ,
  • 3:32 - 3:34
    എയറോബിക്, സ്ട്രെങ്ത്ത് ട്രൈനിങ്
    എന്നിവ ചെയ്യണമെന്നാണ്.
  • 3:34 - 3:38
    ആരോഗ്യപരമായ ആഹാരം എന്നത്
  • 3:38 - 3:39
    കുറവ് പഞ്ചസാര, പൂരിതകൊഴുപ്പ് എന്നിവ അടങ്ങിയതാണ്.
  • 3:39 - 3:41
    ഇവ രണ്ടും ഹാർട്ട് അറ്റാക്കിന് കാരണമാവാം.
  • 3:41 - 3:43
    അപ്പോൾ, എന്താണ് കഴിക്കേണ്ടവ?
  • 3:43 - 3:44
    ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറികൾ
  • 3:44 - 3:47
    ചുവന്ന മാംസത്തിനു പകരം മീനും, കോഴിയും
  • 3:47 - 3:50
    മുഴുധാന്യം, നട്ട്സ് - ബദാം,
    വാൽനട്ട് മുതലായവ
  • 3:50 - 3:52
    ഇവയെല്ലാം നല്ലതാണ്.
  • 3:52 - 3:57
    നല്ല ഭക്ഷണവും വ്യായാമവും ശരീരഭാരം
    ആരോഗ്യപരമായി നിലനിർത്തുന്നു
  • 3:57 - 4:00
    അപ്രകാരം ഹാർട്ട് അറ്റാക്കിനുള്ള
    സാധ്യതയും കുറയുന്നു.
  • 4:00 - 4:02
    മരുന്നുകൾക്കും അറ്റാക്ക്
    നിയന്ത്രണാതീതമാക്കാൻ കഴിയും
  • 4:02 - 4:06
    ഡോക്ടര്മാര് പലപ്പോഴും കുറഞ്ഞ ഡോസിൽ
    അസ്പിരിന് നിര്ദേശിക്കാറുണ്ട്,
  • 4:06 - 4:07
    പ്രത്യേകിച്ചും മുമ്പ് അറ്റാക്ക് വന്നവർക്കും,
  • 4:09 - 4:12
    അറ്റാക്കിനു സാധ്യത കൂടുതലുള്ളവർക്കും.
  • 4:12 - 4:13
    അറ്റാക്കിനു കാരണമാവുന്ന
  • 4:13 - 4:16
    രക്താതിമർദ്ദം, കൊളസ്റ്റ്രോൾ എന്നിവ
    നിയന്ത്രിക്കുന്ന മരുന്നുകളും
  • 4:16 - 4:18
    അറ്റാക്കിനുള്ള സാധ്യത കുറക്കുന്നു.
  • 4:21 - 4:25
    ഹാർട്ട് അറ്റാക്ക് സാധാരണമാണെങ്കിലും,
    അപരിഹാര്യമല്ല.
  • 4:25 - 4:26
    ആരോഗ്യപരമായ ഭക്ഷണത്തിലൂടെ,
  • 4:26 - 4:28
    പുകയില വർജിക്കുന്നതിലൂടെ,
  • 4:28 - 4:29
    വ്യായാമത്തിലൂടെ,
  • 4:29 - 4:31
    നന്നായി ഉറങ്ങുന്നതിലൂടെ,
    ഉറക്കെ ചിരിക്കുന്നതിലൂടെ
  • 4:31 - 4:34
    നിങ്ങളുടെ ശരീരത്തിലെ ഏറ്റവും
    പ്രധാനപ്പെട്ട പേശികളായ
  • 4:34 - 4:37
    ഹൃദയം സുഗമമായി മിടിക്കുന്നെന്ന്
    ഉറപ്പുവരുത്താം.
Title:
ഹാർട്ട് അറ്റാക്ക് എങ്ങനെ ഉണ്ടാകുന്നു? - കൃഷ്ണാ സുധീർ
Speaker:
Krishna Sudhir
Description:

മുഴുവൻ പാഠം ഇവിടെ കാണാം: http://ed.ted.com/lessons/what-happens-during-a-heart-attack-krishna-sudhir

ലോകമെമ്പാടും ഏതാണ്ട് ഏഴ് മില്യൺ ജനങ്ങൾ ഹാർട്ട് അറ്റാക്ക് മൂലം പ്രതിവർഷം മരിക്കുന്നു. രക്തചംക്രമണവുമായി ബന്ധപ്പെട്ട രോഗങ്ങൾ - ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ ഭീമൻ കൊലയാളിണ്. എങ്ങനെയാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്? ഈ മാരകരോഗത്തിൻ്റെ കാരണങ്ങളും ചികിത്സകളുമാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്.

ഈ പാഠം തയ്യാറാക്കിയത് കൃഷ്ണ സുധീർ, അനിമേഷൻ ചാഡ്വിക് വൈറ്റ്ഹെഡ്.

more » « less
Video Language:
English
Team:
closed TED
Project:
TED-Ed
Duration:
04:54

Malayalam subtitles

Revisions Compare revisions