Return to Video

ഭൂഗർഭ ഗുഹകളുടെ ദുരൂഹ ലോകം

  • 0:01 - 0:04
    ഞാൻ ഒരു ഭുഗർഭ ജല പര്യവേഷകയാണ്
  • 0:05 - 0:08
    വ്യക്തമായി പറഞ്ഞാൽ ,
    ഒരു ഗുഹാ മുങ്ങൽ വിദഗ്ധ.
  • 0:09 - 0:12
    ബാല്യത്തിൽ, ബഹിരാകാശ സഞ്ചാരി
    ആവുക എന്നതായിരുന്നു എന്റെ ആഗ്രഹം
  • 0:12 - 0:15
    പക്ഷെ ഒരു പെണ്കുട്ടി എന്ന നിലയിൽ
    കാനഡയിലെ കുട്ടികാലം
  • 0:15 - 0:16
    അത് എനിക്ക് സാധ്യമാക്കിയില്ല
  • 0:18 - 0:22
    പറഞ്ഞുവരുമ്പോൾ നമ്മുടെ
    ഭൂഗർഭന്തര ജലപാതങ്ങളെക്കാൽ
  • 0:22 - 0:26
    ബഹിരകശാതെപറ്റി നമുക്ക് ഒരുപാട്
    അറിവുണ്ട്
  • 0:26 - 0:29
    ഇവ ഭൂമിയുടെ ജീവസ്രോതസ്സാണ്
  • 0:30 - 0:33
    അതിനാൽ ഞാൻ ശ്രദ്ധേയമായ
    ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു
  • 0:33 - 0:35
    ബഹിരാകാശ പര്യവേഷണത്തിന് പകരം
  • 0:35 - 0:37
    ഭൗമാന്തരത്തിലെ അത്ഭുതങ്ങളെപറ്റി
  • 0:37 - 0:39
    പര്യവേക്ഷണം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു
  • 0:40 - 0:42
    ഇപ്പോൾ ഒരുപാട് പേർ നിങ്ങളോടു പറയും
  • 0:42 - 0:44
    ഗുഹകളിലൂടെ ഉള്ള മുങ്ങൽ ജോലി
  • 0:44 - 0:45
    ഏറ്റവും അപകടകരമായ ഒരു ഉദ്യമം ആണെന്ന്
  • 0:46 - 0:49
    നിങ്ങൾ ഈ മുറിയിലാണെന്ന്
    ചിന്തിച്ചുനോക്കു
  • 0:49 - 0:52
    ഇവിടം ഇരുട്ടിലായാൽ ?
  • 0:52 - 0:53
    നിങ്ങളുടെ ഒരേ ഒരു ജോലി
  • 0:53 - 0:55
    ഇവിടെ നിന്ന് പുറത്ത് പോവുക
    എന്നതാണെങ്കിൽ
  • 0:55 - 0:57
    ചിലപ്പോൾ ഈ വലിയ ഇടങ്ങളിൽ കൂടെ നീന്തി
  • 0:57 - 1:00
    മറ്റു ചില സമയങ്ങളിൽ
    ഇരിപ്പിടങ്ങളുടെ ഇടയിലുടെ നുഴഞ്ഞ്
  • 1:01 - 1:03
    ഒരു നേരിയ മാർഗരേഖ പിന്തുടർന്നു കൊണ്ട്
  • 1:03 - 1:07
    അടുത്ത ശ്വാസത്തിനായി നിങ്ങളുടെ
    ജീവൻരക്ഷാ ഉപാധിയെ ആശ്രയിച്ച് കൊണ്ട്
  • 1:08 - 1:10
    അതെ, അതാണ് എന്റെ ജോലിസ്ഥലം
  • 1:10 - 1:13
    എന്നാൽ ഞാൻ ഇന്നു നിങ്ങൾക്ക്
    പറഞ്ഞുതരാൻ ആഗ്രഹിക്കുന്നത്
  • 1:13 - 1:17
    ആ നമ്മുടെ ലോകം
    ഒരു ഭീമാകാരമായ പാറ അല്ല.
  • 1:17 - 1:19
    മറിച്ചു ഒരു സ്പഞ്ച് പോലെ ആണ്
  • 1:20 - 1:23
    ഇതിലെ ഒരുപാട് സുഷിരങ്ങളിലൂടെ
    നീന്താൻ എനിക്ക് സാധിക്കും
  • 1:24 - 1:25
    എനിക്ക് പോകാൻ
    പറ്റാത്ത ഇടങ്ങളിൽ
  • 1:25 - 1:30
    മറ്റു ജീവജാലങ്ങൾക്കും വസ്തുക്കൾക്കും
    എന്നെ കൂടാതെ സഞ്ചരിക്കാൻ സാധിക്കും
  • 1:30 - 1:33
    എന്റെ ശബ്ദമാണ് നിങ്ങൾക്ക് പറഞ്ഞു തരുന്നത്
  • 1:33 - 1:36
    ഭൗമാന്തർഭാഗത്തെ പറ്റി
  • 1:39 - 1:42
    ആദ്യമായി ഞാൻ അന്റാർട്ടിക്കയിലെ
    ഹിമാനിക്കിടയിലൂടെ
  • 1:42 - 1:45
    മുങ്ങാങ്കുഴി ഇടാൻ തീരുമാനിച്ചപ്പോൾ
    എനിക്ക് വഴികാണിച്ചുതരാൻ
  • 1:45 - 1:47
    പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല
  • 1:48 - 1:52
    2000 ത്തിൽ , അത് ഭൂമിയിലെ സഞ്ചരിക്കുന്ന
    ഏറ്റവും വലിയ വസ്തു ആയിരുന്നു
  • 1:52 - 1:54
    റോസ്സ് ഐസ് ഷെൽഫിൽ നിന്നും
    അടർന്നു വീണ ഈ ഹിമാനി
  • 1:54 - 1:57
    ഞങ്ങൾ അവിടെ പോയത് ഐസ് ചുറ്റുപാടിലെ
    പരിസ്ഥിതിയെ പറ്റി പഠിക്കാനും
  • 1:57 - 2:00
    ഐസിനു കീഴിലെ ജീവജാലങ്ങളെ
    തേടിയും ആയിരുന്നു
  • 2:00 - 2:03
    റീ ബ്രീത്തെർ എന്ന സങ്കേതികവിദ്യയാണ്
    ഞങ്ങൾ ഉപയോഗികുന്നത്
  • 2:04 - 2:07
    ബഹിരാകാശ നടതത്തിനായി ഉപയോഗിക്കുന്ന
    സാങ്കേതങ്ങളുമായി ഇതിനു ഒരുപാട് സാമ്യമുണ്ട്
  • 2:08 - 2:10
    ആഴങ്ങളിലേക്ക് പോകാൻ
    ഇത് ഞങ്ങളെ സഹായിക്കുന്നു
  • 2:10 - 2:13
    10 വർഷങ്ങൾക് മുൻപ് ഇത് ചിന്തിക്കാൻ
    പോലും ആകുമായിരുന്നില്ല
  • 2:13 - 2:15
    ഞങ്ങൾ നവീനങ്ങളായ വാതകങ്ങൾ
    ഉപയോഗിക്കുന്നു
  • 2:15 - 2:18
    ഇത് ഞങ്ങളെ വെള്ളത്തിനടിയിൽ 20
    മണികൂർ വരെ ദൈര്ഘ്യമുള്ള
  • 2:18 - 2:20
    ജോലികൾ ചെയ്യാൻ പര്യാപ്തമാക്കുന്നു.
  • 2:21 - 2:23
    ഞാൻ ജീവശാസ്ത്രജ്ഞ്ൻമാരോടൊപ്പം
    ജോലി ചെയ്യുന്നു
  • 2:23 - 2:28
    ഈ ഗുഹകൾ അത്ഭുതകരമായ
    ജീവജാലങ്ങളുടെ കലവറ തന്നെയാണ്
  • 2:28 - 2:31
    നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തതരം
    ജീവജാലങ്ങൾ
  • 2:32 - 2:35
    അസാധാരണമായ വഴികളിലൂടെയാണ്
    ഇതിൽ മിക്കവയും ജീവിക്കുന്നത്
  • 2:35 - 2:39
    അവയിൽ പലതിനും ശരീരത്തിൽ
    വർണവസ്തുകളൊ, കണ്ണുകളൊ ഇല്ല
  • 2:39 - 2:43
    മാത്രമല്ല ഈ ജീവികൾക്ക്
    ആയുർദൈർഘ്യം വളരെ കൂടുതലാണ്
  • 2:44 - 2:47
    സത്യത്തിൽ, ഈ ഗുഹകളിലൂടെ
    ഇന്ന് നീന്തുന്ന ജീവികളുടെ
  • 2:47 - 2:50
    ഫോസ്സിലുകൾ പോലും സമാനമാണ്
  • 2:50 - 2:53
    അവ ദിനോസറുകളുടെ
    വംശനാശത്തെക്കാൾ പുരാതനമാണ്
  • 2:53 - 2:56
    അപ്പോൾ സങ്കല്പിച്ചു നോക്ക് ഇവ
    ചെറിയ നീന്താൻ സാധിക്കുന്ന
  • 2:56 - 2:57
    ദിനോസറുകൾ ആണെന്ന്
  • 2:57 - 2:59
    പരിണാമത്തെയും,നിലനില്പിനെയും
    പറ്റി ഇവയ്ക്ക്
  • 2:59 - 3:00
    എന്താണ് നമുക്ക് പറഞ്ഞുതരാൻ സാധിക്കുക
  • 3:01 - 3:05
    നമ്മൾ ഈ ചില്ലുകൂട്ടിൽ നീന്തുന്ന
    പ്രാണിയെ നോകുമ്പോൾ
  • 3:05 - 3:08
    ഇവനു വിഷമുള്ള വലിയ അണപ്പല്ലുകലുണ്ട്
  • 3:08 - 3:12
    ഇവനെക്കാൾ 40 മടങ്ങ് വലിപ്പമുള്ള ഒരു
    ജീവിയെ ആക്രമിക്കാനും കൊല്ലാനും സാധിക്കും
  • 3:12 - 3:14
    ഇവനു ഒരു പൂച്ചയുടെ
    വലിപ്പമുണ്ടായിരുന്നെങ്കിൽ
  • 3:14 - 3:17
    ഇവനയിരിക്കും ഭൂമിയിലെ
    ഏറ്റവും അപകടകാരിയായ ജീവി
  • 3:18 - 3:21
    എന്നാൽ ഈ ജീവികൾ ശ്രദ്ധേയവും
    മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുന്നു
  • 3:21 - 3:26
    ചിലപ്പോൾ ഈ ഗുഹകൾ വളരെ പുതിയതാണ്
  • 3:26 - 3:28
    എന്നാൽ ജീവികൾ പുരാതനവും
  • 3:28 - 3:29
    ഇവ എങ്ങനെയാണു
    അവിടെ എത്തപ്പെട്ടത്?
  • 3:30 - 3:32
    ഞാൻ ഭൗതികശാസ്ത്രജ്ഞരോടൊപ്പവും
    ജോലിചെയ്യാറുണ്ട്.
  • 3:32 - 3:35
    അവർ ചിലപ്പോൾ ആഗോള കാലാവസ്ഥാ
    മാറ്റത്തിൽ താല്പര്യം കാണിക്കുന്നു
  • 3:36 - 3:38
    അവർക്ക് ഗുഹകളിലെ പാറകഷ്ണങ്ങൾ
    എടുക്കാൻ സാധിക്കും
  • 3:38 - 3:41
    അവ മുറിച്ച് അകത്തുള്ള
    പാളികളെ നിരീക്ഷിക്കും
  • 3:41 - 3:43
    മരക്കാമ്പിലെ വളയങ്ങൾ പോലെ
  • 3:43 - 3:45
    വർഷങ്ങൾ പുറകിലേക്ക് പോയി
  • 3:45 - 3:48
    പല കാലയളവിൽ നമ്മുടെ ഗ്രഹത്തിലെ
    കാലാവസ്ഥയെപറ്റി പറഞ്ഞുതരും.
  • 3:49 - 3:51
    ഈ ചിത്രത്തിലെ ചുവന്ന ഭാഗം
  • 3:51 - 3:54
    സഹാറ മരുഭൂമിയിലെ മണലാണ്
  • 3:54 - 3:59
    അവിടെ നിന്നും കാറ്റ് അതിനെ
    അറ്റ്ലാന്റിക്ക് മഹാസമുദ്രം കടത്തിവിട്ടു
  • 3:59 - 4:03
    അത് ബഹാമസിലെ അബകോ
    ദ്വീപിൽ മഴയോടൊപ്പം പെയ്തിറങ്ങി.
  • 4:03 - 4:05
    മണ്ണിലൂടെ ഒലിച്ചിറങ്ങി
  • 4:05 - 4:09
    ഈ ഗുഹകളിൽ പാറയോടൊപ്പം നിക്ഷേപിക്കപ്പെട്ടു.
  • 4:09 - 4:13
    ഈ പാറയേടുകളിൽ കൂടെ
    നോക്കുമ്പോൾ , പ്രാചീനകാലത്തിൽ
  • 4:13 - 4:15
    ഭൂമിയിലെ കാലാവസ്ഥ വളരെ
    വളരെ വരണ്ടതായിരുന്നെന്ന്
  • 4:16 - 4:19
    മാത്രമല്ല നമുക്ക് നൂറായിരം വർഷങ്ങൾ
    പുറകിലേക് പോകാൻ സാധിക്കും
  • 4:21 - 4:23
    പുരാകാലാവസ്ഥാശാസ്ത്രജ്ഞരും തൽപരരാണ്.
  • 4:23 - 4:26
    മുൻകാലങ്ങളിലെ സമുദ്രനിരപ്പ്
    അറിയാൻ.
  • 4:26 - 4:28
    ബെർമുഡായിൽ എന്റെ സംഘവുംഞാനും
  • 4:28 - 4:30
    ആ ഭാഗത്ത് മനുഷ്യരാൽ
    ചെയ്യപെട്ടിട്ടുള്ളത്തിൽ
  • 4:30 - 4:31
    ഏറ്റവും ആഴത്തിലുള്ള മുങ്ങൽ നടത്തി
  • 4:31 - 4:33
    ഞങ്ങൾ ചില സ്ഥലങ്ങൾ
    തേടുകയായിരുന്നു
  • 4:33 - 4:37
    സമുദ്രനിരപ്പ് പണ്ടുകാലങ്ങളിൽ
    കരയോട് ചേർന്ന് നിന്ന ഭാഗങ്ങൾ.
  • 4:37 - 4:40
    സമുദ്രത്തിലെ ഒഴുക്കിനെക്കൾ 100 അടിയോളം താഴെ.
  • 4:41 - 4:43
    എനിക്ക് ഫോസ്സിൽ ഗവേഷകരോടൊപ്പവും
    പുരാവസ്തുഗവേഷകരോടൊപ്പവും
  • 4:43 - 4:45
    ജോലിചെയ്യാൻ സാധിക്കുന്നു.
  • 4:45 - 4:48
    മെക്സിക്കോ, ബഹാമസ് എന്തിനു
    ക്യൂബ പോലുള്ള സ്ഥലങ്ങളിൽ
  • 4:49 - 4:51
    ഗുഹകളിൽ ഞങ്ങൾ സംസ്ക്കാരത്തിന്റെയും
  • 4:51 - 4:53
    മനുഷ്യന്റെയും അവശിഷ്ടങ്ങൾ തേടുന്നു.
  • 4:53 - 4:55
    അവ നമുക്ക് ഒരുപാട് പറഞ്ഞ്തരുന്നു
  • 4:55 - 4:58
    ഈ ഭാഗങ്ങളിലെ ആദിമനിവാസികളെ പറ്റി.
  • 4:59 - 5:01
    പക്ഷെ, ഇതിൽ എന്റെ ഏറ്റവും
    പ്രിയപ്പെട്ട ജോലി
  • 5:01 - 5:02
    15 വർഷങ്ങൾക്ക് മുൻപാണ്.
  • 5:02 - 5:05
    അന്ന് ഞാൻ ഒരു സംഘത്തിന്റെ
    ഭാഗമായിരുന്നു. ഞങ്ങളാണ്
  • 5:05 - 5:08
    ആദ്യമായി ഭൂഗർഭ പ്രതലത്തിന്റെ
    കൃത്യമായ ത്രിമാന ഭൂപടം തയ്യാറാക്കിയത്.
  • 5:08 - 5:11
    ഞാൻ ഗുഹയിലൂടെ ഓടിച്ചുകൊണ്ട്
    പോകുന്ന പോകുന്ന ഈ ഉപകരണം
  • 5:11 - 5:14
    നീങ്ങുന്നതിനൊപ്പം അത് ഒരു ത്രിമാന
    രൂപരേഖ തയ്യാറാക്കുന്നു
  • 5:15 - 5:17
    താഴ്ന്ന ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങൾ വഴി
  • 5:17 - 5:22
    ഗുഹയിലെ ഞങ്ങളുടെ സ്ഥാനം
    ഉപരിതലത്തിലേക്ക് അറിയിക്കുന്നു
  • 5:22 - 5:24
    അങ്ങനെ ഞാൻ വീടുകളുടെയും,
    വ്യപാരസ്ഥാപനങ്ങളുടെയും,
  • 5:24 - 5:27
    കളിസ്ഥലങ്ങളുടെയും, ഗോൾഫ് മൈതാനങ്ങളുടെ
    അടിയിലൂടെയും നീന്തി
  • 5:27 - 5:30
    ഒരു സോണി ബർബെകു ഹോട്ടലിന്
    അടിയിലൂടെ പോലും.
  • 5:31 - 5:32
    വളരെ ശ്രദ്ധേയം,
  • 5:32 - 5:33
    എന്നാൽ അത് എനിക്ക് പറഞ്ഞുതന്നത്
  • 5:33 - 5:36
    ഭൗമ ഉപരിതലത്തിൽ നമ്മൾ ചെയ്യുന്നതെല്ലാമാണ്
  • 5:36 - 5:38
    കുടിക്കാനായി നമുക്ക് തിരിച്ചുകിട്ടുന്നത്
  • 5:39 - 5:43
    നമ്മുടെ ജലസ്രോതസ്സ് പുഴകളും,
    തടാകങ്ങളും, കടലുകളും മാത്രമല്ല.
  • 5:43 - 5:48
    പരസ്പരബന്ധിതമായ ഈ ഭൂഗർഭ
    ജലസ്രോതസ്സുകളാണ് നമ്മളെ ഇഴചേർക്കുന്നത്.
  • 5:48 - 5:51
    കുടിവെള്ളം നമ്മൾ പങ്കുവെക്കുന്ന
    ഒരു വിഭവമാണ്.
  • 5:52 - 5:55
    മനുഷ്യരും ഭൂഗർഭജലവും, ഭൂമിയിലെ
    മറ്റു ജലസ്രോതസ്സുകളും
  • 5:55 - 5:59
    തമ്മിലുള്ള ബന്ധം മനസ്സിലാക്കുമ്പോൾ
  • 5:59 - 6:01
    നമ്മൾ ഈ പ്രശ്നത്തിനെപറ്റി പഠിക്കും
  • 6:01 - 6:04
    ഒരുപക്ഷെ ഇത് ഈ നൂറ്റാണ്ടിലെ തന്നെ
    വളരെ പ്രധാനപെട്ട പ്രശ്നമാണ്
  • 6:05 - 6:08
    എന്റെ ആഗ്രഹം പോലെ ഒരു
    ബഹിരകശയാത്രി ആകാൻ എനിക്ക് സാധിച്ചില്ല
  • 6:08 - 6:12
    പക്ഷെ ഡോ. ബിൽ സ്റ്റോൺ നിർമിച്ച
    ഈ ഭൂപടനിർമാണ സഹായി.
  • 6:12 - 6:14
    ഇത് യഥാർത്ഥത്തിൽ മോർഫുചെയ്യപ്പെട്ടതാണ്
  • 6:14 - 6:17
    ഇതിപ്പോൾ സ്വയം നീന്താനും നീങ്ങാനും
    സാധിക്കുന്ന ഒരു യന്ത്രമാണ്
  • 6:17 - 6:19
    കൃത്രിമബുദ്ധിശക്തി ഉള്ളത്
  • 6:19 - 6:21
    അതിന്റെ ആത്യന്തികമായ ലക്ഷ്യം
    വ്യാഴത്തിന്റെ ഉപഗ്രഹമായ
  • 6:21 - 6:22
    യൂറോപയിലേക് പോവുക
    എന്നതാണ്
  • 6:22 - 6:25
    എന്നിട്ട് അതിന്റെ മഞ്ഞുറഞ്ഞ
    ഉപരിതലത്തിനുകീഴെയുള്ള
  • 6:25 - 6:27
    സമുദ്രങ്ങളിൽ പര്യവേഷണം നടത്തുക
  • 6:27 - 6:29
    അത് ഒരു അത്ഭുതം തന്നെയാണ്
  • 6:29 - 6:35
    ( കൈയടി )
Title:
ഭൂഗർഭ ഗുഹകളുടെ ദുരൂഹ ലോകം
Speaker:
ജിൽ ഹെന്രിത്ത്
Description:

ഗുഹാമുങ്ങൽവിധക്ത ജിൽ ഹെന്രിത്ത് ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഭൂഗർഭജലപാതങ്ങലിൽ പര്യവേഷണം നടത്തുന്നു. ജീവശാസ്ത്രജ്ഞരും, കാലാവസ്ഥാശാസ്ത്രജ്ഞരും, പുരവസ്തുഗവേഷകരോടൊപ്പവും ജോലിചെയ്ത് ഹെന്രിത്ത്, ഭൂമിയിലെ വിദൂര സ്ഥലങ്ങളിൽഅധിവസിക്കുന്ന ജീവജാലങ്ങളുടെ നിഗൂഡതകളുടെ ചുരുളഴിക്കാനും കാലാവസ്ഥാമാറ്റത്തിന്റെ ചരിത്രം പുറത്തുകൊണ്ടുവരാൻ ഗവേഷകരെ സഹായിക്കുന്നു. ഈ ചെറിയ പ്രസംഗത്തിൽ നമ്മളെല്ലാം ഭൌമാന്തരത്തിലെ അത്ഭുതങ്ങൾ അറിയാൻ തിരകൾക്കടിയിലൂടെ മുങ്ങാങ്കുഴി ഇടുകയാണ് ജിൽ ഹെന്രിത്തിനൊപ്പം

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
06:49

Malayalam subtitles

Revisions