Return to Video

വിക്രം പട്ടേൽ: മാനസികാരോഗ്യം എല്ലാവർക്കും എല്ലാവരുടെയും പങ്കാളിത്തത്തോടെ.

  • 0:00 - 0:03
    ഒരു നിമിഷം ഇതൊന്നു സങ്കൽപ്പിക്കുക
  • 0:03 - 0:06
    രണ്ടാളുകൾ, രാഹുലും രാജീവും,
  • 0:06 - 0:08
    അയൽപ്പക്കത്തു താമസിക്കുന്നവർ,
  • 0:08 - 0:11
    ഒരേ വിദ്യാഭ്യാസപശ്ചാത്തലമുള്ളവർ, ഒരേ തൊഴിൽ ചെയ്യുന്നവർ,
  • 0:11 - 0:14
    അടുത്തുള്ള ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തുന്നു -
  • 0:14 - 0:17
    പെട്ടെന്നുണ്ടായ നെഞ്ചുവേദനയുമായി.
  • 0:17 - 0:20
    രാഹുലിന് ഹൃദ്രോഗപരിചരണം നൽകപ്പെട്ടപ്പോൾ
  • 0:20 - 0:23
    രാജീവിനെ വീട്ടിലയയ്ക്കുകയാണുണ്ടായത്.
  • 0:23 - 0:25
    സമാനരായ ഈ രണ്ടുപേരുടെയും അനുഭവങ്ങളിലുണ്ടായ
  • 0:25 - 0:29
    വ്യത്യാസത്തിന് എന്തായിരിക്കും വിശദീകരണം?
  • 0:29 - 0:32
    രാജീവിന് ഒരു മാനസികരോഗമുണ്ട്.
  • 0:32 - 0:35
    മനോരോഗമുള്ള ആളുകൾക്ക് നൽകപ്പെടുന്ന വൈദ്യശുശ്രൂഷയുടെ ഗുണനിലവാരമില്ലായ്മ,
  • 0:35 - 0:38
    അവർ മനോരോഗമില്ലാത്തവരെ അപേക്ഷിച്ച്
  • 0:38 - 0:40
    ജീവിതദൈർഘ്യം കുറഞ്ഞവരായിത്തീരുന്നതിനുള്ള
  • 0:40 - 0:41
    കാരണങ്ങളിലൊന്നാണ്.
  • 0:41 - 0:44
    ലോകത്തിലെ ഏറ്റവും വിഭവശേഷിയുള്ള രാജ്യങ്ങളിൽപ്പോലും
  • 0:44 - 0:49
    ജീവിതദൈർഘ്യത്തിലുള്ള ഈ വിടവ് 20 വർഷത്തോളമാണ്
  • 0:49 - 0:51
    വികസ്വരരാജ്യങ്ങളിൽ ഈ വിടവ്
  • 0:51 - 0:53
    അതിനെക്കാൾ എത്രയോ വലുതാണ്.
  • 0:53 - 0:56
    തീര്ച്ചയായും മനോരോഗങ്ങള് നേരിട്ടുള്ള മരണത്തിനുമിടയാക്കാം
  • 0:56 - 1:00
    ആത്മഹത്യ ഏറ്റവും സ്പഷ്ടമായ ഉദാഹരണമാണ്
  • 1:00 - 1:02
    ഈ വസ്തുത കണ്ടെത്തിയപ്പോൾ എനിക്കുണ്ടായതു പോലെയുള്ള
  • 1:02 - 1:05
    വിസ്മയം നിങ്ങൾക്കുമുണ്ടായേക്കാം.
  • 1:05 - 1:08
    ചെറുപ്പക്കാരുടെ മരണകാരണങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിലാണ് ആത്മഹത്യയുടെ സ്ഥാനം
  • 1:08 - 1:09
    ലോകത്തിലെ എല്ലാ രാജ്യങ്ങളിലും
  • 1:09 - 1:13
    ഏറ്റവും ദരിദ്രങ്ങളായ രാഷ്ട്രങ്ങളുൾപ്പെടെ,
  • 1:13 - 1:16
    പക്ഷെ ഒരു ആരോഗ്യപ്രശ്നം
  • 1:16 - 1:18
    ജീവിതദൈർഘ്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തിനപ്പുറം
  • 1:18 - 1:21
    നയിക്കപ്പെടുന്ന ജീവിതത്തിന്റെ ഗുണനിലവാരത്തെപ്പറ്റിക്കൂടി നാം ഉത്കണ്ഠാകുലരാണ്
  • 1:21 - 1:23
    ഒരു ആരോഗ്യപ്രശ്നം ജീവിതദൈർഘ്യത്തിലും
  • 1:23 - 1:25
    ഗുണനിലവാരത്തിലും മൊത്തത്തിലുണ്ടാക്കുന്ന
  • 1:25 - 1:29
    പ്രത്യാഘാതം പരിശോധിക്കുവാൻ
  • 1:29 - 1:30
    DALY എന്ന ഒരു അളവുകോൽ ഉപയാഗക്കേണ്ടതുണ്ട്.
  • 1:30 - 1:34
    'Disability -Adjusted Life Year' എന്നതിന്റെ ചുരുക്കമാണത്.
  • 1:34 - 1:37
    അത് ചെയ്യുമ്പോൾ ആഗോളതലത്തിൽ മനോരോഗത്തെപ്പറ്റി
  • 1:37 - 1:40
    ആഗോളതലത്തിൽ മനോരോഗത്തെപ്പറ്റി ചില ഞെട്ടിക്കുന്ന വിവരങ്ങൾ നാം കണ്ടെത്തുന്നു
  • 1:40 - 1:43
    മനോരോഗങ്ങൾ ലോകത്താകമാനം അവശതയുണ്ടാക്കുന്നതിൽ
  • 1:43 - 1:47
    ഏറ്റവും മുൻപന്തിയിലുള്ള കാരണങ്ങളിലുൾപ്പെടുന്നുവെന്ന് നാം കാണുന്നു.
  • 1:47 - 1:50
    ഉദാഹരണത്തിന് വിഷാദരോഗം,
  • 1:50 - 1:53
    കുട്ടികളിലെ വയറിളക്കരോഗങ്ങൾക്കും ന്യൂമോണിയക്കുമൊപ്പം
  • 1:53 - 1:56
    ഏറ്റവും അവശതയുണ്ടാക്കുന്ന മൂന്നാമത്തെ രോഗമാണ്.
  • 1:56 - 1:59
    മനോരോഗങ്ങളെല്ലാം ഒരുമിച്ചെടുത്താൽ
  • 1:59 - 2:01
    അത് ആഗോളരോഗഭാരത്തിന്റെ
  • 2:01 - 2:04
    ഏകദേശം 15 ശതമാനം വരും
  • 2:04 - 2:09
    തീർച്ചയായും മാനസികരോഗങ്ങൾ ആളുകളുടെ ജീവിതത്തിനെ നാശനഷ്ടങ്ങളുണ്ടാക്കുന്നു.
  • 2:09 - 2:14
    ഇവയുണ്ടാക്കുന്ന രോഗഭാരത്തിനുപരി
  • 2:14 - 2:17
    കേവലസംഖ്യകൾ കുടി നമുക്ക്
    കണക്കിലെടുക്കാം
  • 2:17 - 2:19
    നമ്മുടെ ഈ ചെറിയ ഗ്രഹത്തിൽ ജീവിക്കുന്ന
  • 2:19 - 2:22
    നാലു തൊട്ട് അഞ്ചു കോടി വരെയുള്ള ആളുകളെ
  • 2:22 - 2:24
    ഏതെങ്കിലുമൊരു മാനസികരോഗം ബാധിക്കുന്നുവെന്ന്
  • 2:24 - 2:26
    ലോകാരോഗ്യസംഘടന കണക്കാക്കുന്നു.
  • 2:26 - 2:27
    ഈ സംഖ്യ കേട്ട് നിങ്ങളിൽ ചിലർ
  • 2:27 - 2:30
    അമ്പരന്നതുപോലെ തോന്നുന്നു.
  • 2:30 - 2:33
    പക്ഷെ ഒരു നിമിഷം മനോരോഗങ്ങളുടെ വിസ്മയപ്പിക്കുന്ന വൈവിദ്ധ്യത്തെക്കുറിച്ച് ചിന്തിക്കുക.-
  • 2:33 - 2:36
    കുട്ടികളിലെ ഓട്ടിസവും ബുദ്ധിവികാസവൈകല്യവും മുതൽ,
  • 2:36 - 2:38
    മുതിർന്നവരിലെ വിഷാദം, ഉത്കണ്ഠ,
  • 2:38 - 2:41
    മദ്യപാനമയക്കുമരുന്നു ദുരുപയോഗം, സൈക്കോസിസുകൾ മുതൽ
  • 2:41 - 2:42
    വാർദ്ധക്യത്തിലെ മറവിരോഗം വരെ.
  • 2:42 - 2:45
    ഇവിടെ കൂടിയിരിക്കുന്ന നമ്മിലോരോരുത്തർക്കും
  • 2:45 - 2:49
    നമ്മുടെ ഏറ്റവും അടുത്ത പരിചിതവലയത്തിൽ
  • 2:49 - 2:52
    മനോരോഗബാധിതനായ ഒരാളെയെങ്കിലും
  • 2:52 - 2:56
    ഓർക്കാൻ കഴിയും
  • 2:56 - 3:00
    ചിലർ തലകുലുക്കുന്നത് ഞാൻ കാണുന്നുണ്ട്
  • 3:00 - 3:03
    പക്ഷെ,

    സംഭ്രാന്തിയുളവാക്കുന്ന സംഖ്യകൾക്കപ്പുറം,
  • 3:03 - 3:06
    ആഗോളആരോഗ്യവീക്ഷണത്തിൽ യഥാർത്ഥത്തിൽ
    പ്രധാനമായത്,
  • 3:06 - 3:08
    യഥാർത്ഥത്തിൽ നമ്മെ വ്യാകുലപ്പെടുത്തുന്നത്
  • 3:08 - 3:11
    ഈ വ്യക്തികളിൽ ബഹൂഭൂരിഭക്ഷത്തിനും
  • 3:11 - 3:13
    അവരുടെ

    ജീവിതത്തിന് പരിവർത്തനം വരുത്തുമെന്ന്
  • 3:13 - 3:16
    നമുക്ക് ബോധ്യമുള്ള പരിചരണം അവർക്ക് ലഭിക്കുന്നില്ല
    എന്നതാണ്.
  • 3:16 - 3:19
    ഓർക്കുക - ഒരു നിര ചികിത്സാക്രമങ്ങൾ -
  • 3:19 - 3:21
    -മരുന്നുകളും, മന:ശാസ്ത്രപരമായ ഇടപെടലുകളും, സാമൂഹിക ഇടപെടലുകളും-
  • 3:21 - 3:25
    വലിയ വ്യത്യാസങ്ങൾ വരുത്തുമെന്നതിന്
    ദൃഢമായ തെളിവുണ്ട്
  • 3:25 - 3:27
    എന്നിരുന്നാലും, ഏറ്റവും
    വിഭവശേഷിയുള്ള രാജ്യങ്ങളിൽപ്പോലും,
  • 3:27 - 3:30
    ഉദാഹരണത്തിന്

    ഇവിടെ, യൂറോപ്പിൽ, ഏകദേശം 50 ശതമാനം
  • 3:30 - 3:33
    ആളുകൾക്ക് ഈ ഇടപെടലുകൾ ലഭിക്കുന്നില്ല.
  • 3:33 - 3:35
    ഞാൻ ജോലി ചെയ്യുന്നതു പോലുള്ള രാജ്യങ്ങളിൽ,
  • 3:35 - 3:38
    ചികിത്സാവിടവ് എന്ന് വിളിക്കപ്പെടുന്ന ഇത്
  • 3:38 - 3:42
    അമ്പരപ്പിക്കുന്ന 90 ശതമാനത്തിനടുത്താണ്.
  • 3:42 - 3:46
    മനോരോഗം ബാധിച്ച ഒരാളോട്
  • 3:46 - 3:48
    സംസാരിക്കുകയാണെങ്കിൽ
  • 3:48 - 3:51
    ജീവിതത്തിന്റെ എല്ലാ തുറയിലും വ്യാപിക്കുന്ന,
  • 3:51 - 3:55
    അദൃശ്യമായ വ്യഥയുടെയും,
    അപമാനത്തിന്റെയും, വിവേചനത്തിന്റെയും
  • 3:55 - 3:58
    കഥകൾ
    നിങ്ങൾ കേൾക്കാൻ സാദ്ധ്യതയുണ്ട്.
  • 3:58 - 4:01
    ഒരു പക്ഷേ, ഈ ചിത്രത്തിൽ കാണുന്ന
    യുവതിയുടേതു പോലെ,
  • 4:01 - 4:03
    ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പോലും
  • 4:03 - 4:06
    ചവിട്ടിമെതിക്കപ്പെട്ടതിന്റെ കഥകളാവും
  • 4:06 - 4:09
    അത്യന്തം ഹൃദയഭേദകം.
  • 4:09 - 4:11
    ദൈനംദിനമെന്നോണം,
  • 4:11 - 4:15
    ദു:ഖകരമെന്നു പറയട്ടെ, മനോരോഗമുള്ളവരെ പരിചരിക്കുവാൻ വേണ്ടി നിർമ്മിച്ച സ്ഥാപനങ്ങളിൽ -
  • 4:15 - 4:18
    മനോരോഗാശുപത്രികളിൽപ്പോലും ,ദിനംപ്രതി ഇതാവർത്തിച്ചുകൊണ്ടിരിക്കുന്നു.
  • 4:18 - 4:22
    ഈ അനീതിയാണ് മനോരോഗം ബാധിച്ച ആളുകളുടെ
  • 4:22 - 4:24
    ജീവിതത്തിന് പരിവർത്തനം വരുത്തുവാൻ കുറച്ചെന്തെങ്കിലും
  • 4:24 - 4:27
    ചെയ്യുവാനുള്ള എന്റെ ദൗത്യത്തിലേക്ക്എന്നെ നയിച്ചത്.
  • 4:27 - 4:30
    പ്രത്യേകിച്ച് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്
  • 4:30 - 4:33
    ജീവിതങ്ങളെ മാറ്റിത്തീർക്കുവാനുതകുന്ന, ഫലപ്രദങ്ങളായ
    ചികിത്സകളെക്കുറിച്ചുള്ള അറിവും
  • 4:33 - 4:36
    ദൈനംദിനലോകത്തിൽ
    ആ അറിവ് യഥാർത്ഥത്തിലുപയോഗിക്കുന്നതും തമ്മിലുള്ള
  • 4:36 - 4:39
    വിടവ് നികത്തുന്ന നിർണ്ണായകപ്രവൃത്തിയിലാണ്.
  • 4:39 - 4:42
    എനിക്ക് നേരിടേണ്ടിവന്ന പ്രധാനപ്പെട്ട വെല്ലുവിളി
  • 4:42 - 4:45
    മാനസികോരോഗ്യപ്രവർത്തകരുടെ ദൗർലഭ്യമായിരുന്നു-
  • 4:45 - 4:47
    മനോരോക വൈദ്യന്മാൾ മനഃശാസ്ത്രവിദഗ്ദ്ധന്മാൾ തുടങ്ങിയവരുടെ.
  • 4:47 - 4:50
    പ്രത്യേകിച്ചും വികസ്വരരാജ്യങ്ങളിൽ.
  • 4:50 - 4:52
    ഞാൻ ഇൻഡ്യയിലാണ് വൈദ്യശാസ്ത്രത്തിൽ പരിശീലനം
    നേടിയത്.
  • 4:52 - 4:56
    അതിനു ശേഷം ഞാൻ സൈക്കിയാട്രി എന്റെ
    സ്പെഷ്യാലിറ്റിയായി തിരഞ്ഞെടുത്തു.
  • 4:56 - 4:58
    അത് എന്റെ അമ്മയ്ക്കും എന്റെ കുടുംബാംഗങ്ങൾക്കും ഇച്ഛാഭംഗമുണ്ടാക്കി
  • 4:58 - 5:00
    അവരുടെ മിടുക്കനായ മകന് ന്യൂറോസർജറിയായിരിക്കും
  • 5:00 - 5:03
    കൂടുതൽ അന്തസ്സുള്ള തിരഞ്ഞെടുപ്പെന്ന് അവർ കരുതി.
  • 5:03 - 5:06
    ഏതായാലും ഞാൻ സൈക്കിയാട്രിയിൽത്തന്നെ പിടിച്ചുനിന്നു.
  • 5:06 - 5:08
    ബ്രിട്ടനിൽ, രാജ്യത്തെ ഏറ്റവും നല്ല
  • 5:08 - 5:10
    ചില ആശുപത്രികളിൽ ഞാൻ പരിശീലനം നേടി.
    അത് എനിക്കൊരനുഗ്രഹമായിരുന്നു.
  • 5:10 - 5:14
    അവിശ്വസനീയമാം വിധം പ്രഗത്ഭരായ, കരുണയുള്ള,
  • 5:14 - 5:17
    പ്രധാനമായി ഉന്നതപരിശീലനം സിദ്ധിച്ച, സ്പെഷലൈസ് ചെയ്ത
  • 5:17 - 5:19
    മാനസികാരോഗ്യവിദഗ്ദ്ധരടങ്ങിയ ഒരു ടീമിൽ പ്രവർത്തിക്കുവാൻ എനിക്ക് കഴിഞ്ഞു.
  • 5:19 - 5:21
    പരിശീലനം കഴിഞ്ഞ് ഞാൻ ആദ്യം
  • 5:21 - 5:24
    സിംബാബ്വേയിലും പിന്നീട് ഇൻഡ്യയിലും ജോലി ചെയ്തു.
  • 5:24 - 5:27
    അപ്പോൾ തികച്ചും പുതിയ ഒരു യാഥാർത്ഥ്യം എന്നെ നേരിട്ടു
  • 5:27 - 5:30
    -മാനസികാരോഗ്യവിദഗ്ദ്ധർ മിക്കവാറും ഇല്ലാത്ത
  • 5:30 - 5:32
    ഒരു ലോകത്തിന്റെ യാഥാർത്ഥ്യം.
  • 5:32 - 5:34
    ഉദാഹരണമായി സിംബാബ്വേയിൽ
  • 5:34 - 5:37
    ഒരു ഡസൻ സൈക്കിയാട്രിസ്റ്റുകളേ ഉണ്ടായിരുന്നുള്ളു-
  • 5:37 - 5:39
    അവരിൽ ഭൂരിഭാഗവും ഹരാരേ നഗരത്തിലായിരുന്നു ജീവിച്ചതും ജോലി ചെയ്തതും.
  • 5:39 - 5:42
    ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന 9 കോടി ആളുകളുടെ മാനസികാരോഗ്യപരിചരണത്തിന്
  • 5:42 - 5:46
    കേവലം രണ്ടുപേർ മാത്രമാണുണ്ടായിരുന്നത്.
  • 5:46 - 5:49
    ഇൻഡ്യയിലും സ്ഥിതി വളരെയൊന്നും മെച്ചമായിരുന്നില്ലെന്ന് ഞാൻ കണ്ടു.
  • 5:49 - 5:52
    നിങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടിനായി,
  • 5:52 - 5:54
    ബ്രിട്ടനിലെ സൈക്കിയാട്രിസ്റ്റുകളും ജനസംഖ്യയുമായുള്ള അനുപാതം
  • 5:54 - 5:56
    ഇൻഡ്യയിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ
  • 5:56 - 6:02
    ഇൻഡ്യയിൽ ഏകദേശം 150,000 സൈക്കിയാട്രിസ്റ്റുകൾ ഉണ്ടാകേണ്ടതാണ്.
  • 6:02 - 6:05
    യാഥാർത്ഥ്യം എന്താണെന്ന് ഊഹിക്കുക
  • 6:05 - 6:07
    യഥാർത്ഥത്തിൽ ഇൻഡ്യയിൽ ഏകദേശം ,
    ഉദ്ദേശം 3,000 പേരാണുള്ളത്.
  • 6:07 - 6:10
    അതായത് ആവശ്യമുള്ളവരുടെ 2 ശതമാനം
  • 6:10 - 6:12
    ഒരു കാര്യം എനിക്കുടൻതന്നെ മനസ്സിലായി -
  • 6:12 - 6:15
    ഞാൻ
    പരിശീലിച്ച മാനസികാരോഗ്യപരിചരണമാതൃക,
  • 6:15 - 6:18
    പ്രത്യേകവൈദഗ്ദ്ധ്യം നേടിയ മാനസികാരോഗ്യവിദഗ്ദ്ധരെ ആശ്രയിച്ചുള്ളതും
  • 6:18 - 6:21
    ചിലവേറിയതുമായ മാതൃക ഇൻഡ്യയും സിംബാബ്വേയും പോലെയുള്ള രാജ്യങ്ങൾക്ക്
  • 6:21 - 6:23
    പിൻതുടരാൻ പറ്റില്ല എന്ന്
  • 6:23 - 6:26
    പുതിയ വേറൊരു മാതൃകയെപ്പറ്റി എനിക്ക്
  • 6:26 - 6:28
    ചിന്തിക്കേണ്ടിയിരുന്നു.
  • 6:28 - 6:31
    അപ്പോഴാണ് ഞാൻ ചില പുസ്തകങ്ങൾ
    കാണാനിടയായത്
  • 6:31 - 6:34
    ആ ഗ്രന്ഥങ്ങളിൽ ആഗോള
    ആരോഗ്യരംഗത്തെ ചുമതലക്കൈമാറ്റം
  • 6:34 - 6:36
    എന്ന ആശയം
    ഞാൻ കണ്ടെത്തി.
  • 6:36 - 6:38
    ആ ആശയം യഥാർത്ഥത്തിൽ വളരെ
    ലളിതമാണ് -
  • 6:38 - 6:41
    സ്പെഷ്യലൈസ് ചെയ്ത
    ആരോഗ്യവിദഗ്ദ്ധരുടെ കുറവുള്ളപ്പോൾ,
  • 6:41 - 6:44
    സമൂഹത്തിൽ ലഭ്യമായവരെ ഉപയോഗിക്കുക,
  • 6:44 - 6:47
    അവർക്ക് ആരോ്യപരിചരണ-ഇടപെടലുകളിൽ പരിശീലനം നൽകുക.
  • 6:47 - 6:50
    ആ പുസ്തകങ്ങളിൽ ആവേശകരങ്ങളായ ദൃഷ്ടാന്തങ്ങൾ ഞാൻ വായിച്ചു,
  • 6:50 - 6:53
    ഉദാഹരണമായി സാധാരണ ആളുകളെ
  • 6:53 - 6:54
    പ്രസവമെടുക്കുവാൻ പരിശീലിപ്പിച്ചതിന്റെ
  • 6:54 - 6:58
    ന്യൂമോണിയ ആരംഭഘട്ടത്തിൽ രോഗനിർണ്ണയം ചെയ്യുവാനും ചികിത്സിക്കുവാനും അതീവഫലപ്രദമായി പഠിപ്പിച്ചതിന്റെ
  • 6:58 - 7:01
    സാധാരണക്കാരെ അത്ര സങ്കീർണ്ണങ്ങളായ
  • 7:01 - 7:03
    ആരോഗ്യ-ഇടപെടലുകൾ നിർവഹിക്കുവാൻ പരിശീലിപ്പിക്കാമെങ്കിൽ
  • 7:03 - 7:05
    ഒരു പക്ഷെ മാനസികാരോഗ്യപരിചരണത്തിലും
  • 7:05 - 7:07
    അവർക്കത് സാധിക്കും എന്ന് എനിക്ക് തോന്നി.
  • 7:07 - 7:10
    ഇന്ന് മാനസികാരാഗ്യപരിചരണരംഗത്ത്
  • 7:10 - 7:13
    വികസ്വരരാജ്യങ്ങളിൽ കഴിഞ്ഞ ദശകത്തിലായി
  • 7:13 - 7:16
    നിർവഹണചുമതലയുടെ കൈമാറ്റത്തിൽ പല പരീക്ഷണങ്ങളുണ്ടായിട്ടുണ്ടെന്ന്
  • 7:16 - 7:18
    നിങ്ങളെ അറിയിക്കുവാൻ എനിക്ക് സന്തോഷമുണ്ട്.
  • 7:18 - 7:21
    അത്തരത്തിലുള്ള മൂന്ന് പരീക്ഷണങ്ങളിലെ കണ്ടെത്തലുകൾ
  • 7:21 - 7:23
    -മൂന്നും മനോരോഗങ്ങളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന വിഷാദരോഗത്തിനെ കേന്ദ്രീകരിച്ചുള്ളവ -
  • 7:23 - 7:25
    നിങ്ങളുമായി പങ്കു വയ്ക്കുവാൻ ഞാനാഗ്രഹിക്കുന്നു-
  • 7:25 - 7:29
    ഗ്രാമീണ ഉഗാണ്ടയിൽ പോൾ
    ബോൾട്ടനും സഹപ്രവർത്തകരും
  • 7:29 - 7:32
    ഗ്രാമീണരെ ഉപയോഗിച്ച്
    ഇന്റർപേഴ്സണൽ സൈക്കോതെറാപ്പി
  • 7:32 - 7:35
    ഫലപ്രദമായി നൽകാമെന്ന് തെളിയിച്ചു
  • 7:35 - 7:37
    -റാൻഡമൈസ് ഡ്
    കൺട്രോൾ ട്രയൽ സങ്കേതമുപയോഗിച്ച്
  • 7:37 - 7:40
    ഈ ഇടപെടൽ
    സ്വീകരിച്ചവരിൽ 90 ശതമാനം പേർ
  • 7:40 - 7:42
    താരതമ്യം
    ചെയ്ത മറ്റുഗ്രാമങ്ങളിലുള്ളവരിലെ
  • 7:42 - 7:45
    40 ശതമാനം പേരെ
    അപേക്ഷിച്ച് രോഗമുക്തി പ്രാപിച്ചു
  • 7:45 - 7:49
    അതു പോലെത്തന്നെ റാൻഡമൈസ്ഡ് കൺട്രോൾ
    ട്രയൽ രീതി അവലംബിച്ച്,
  • 7:49 - 7:52
    അതിഫ് റഹ്മാനും സഹപ്രവർത്തകരും,
  • 7:52 - 7:54
    പാകിസ്ഥാനിലെ ആരോഗ്യവകുപ്പിലെ അമ്മമാരുടെ
    സാമൂഹ്യആരോഗ്യപ്രവർത്തകരായ
  • 7:54 - 7:57
    സ്ത്രീ ഹെൽത്ത് വിസിറ്റർമാരെ ഉപയോഗിച്ച്,
    വിഷാദരോഗികളായ അമ്മമാർക്ക്
  • 7:57 - 7:59
    ധാരണാശക്തി പെരുമാറ്റരീതി സംബന്ധിച്ച ചികിത്സ നൽകുവാൻ കഴിയുമെന്നും
  • 7:59 - 8:02
    അതിന് രോഗവിമുക്തരുടെ നിരക്കിൽ നാടകീയമായമായ വ്യത്യാസം
  • 8:02 - 8:05
    വരുത്താനാവുമെന്നും കാണിച്ചിട്ടുണ്ട്.
    താരതമ്യം ചെയ്ത ഗ്രാമങ്ങളിലെ
  • 8:05 - 8:07
    ചികിത്സിക്കപ്പെടാത്തവരിലെ 45 ശതമാനം പേരെ അപേക്ഷിച്ച്
  • 8:07 - 8:10
    75 ശതമാനം പേരാണ് രോഗശമനം
    നേടിയത്.
  • 8:10 - 8:13
    ഇൻഡ്യയിലെ ഗോവയിൽ ഞാൻ നടത്തിയ
    പരീക്ഷണത്തിൽ
  • 8:13 - 8:15
    തദ്ദേശീയരിൽ നിന്ന് തിരഞ്ഞെടുത്ത
    സാധാരണ കൗൺസിലർമാരെ
  • 8:15 - 8:18
    വിഷാദരോഗം, ഉത്കണ്ഠ എന്നിവയ്ക്ക്
    സാമൂഹിക-മാനസിക ഇടപെടലുകൾ നൽകാനായി
  • 8:18 - 8:20
    പരിശീലിപ്പിക്കാനാവുമെന്നും അത്
    താരതമ്യം ചെയ്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ
  • 8:20 - 8:23
    50 ശതമാനത്തെ അപേക്ഷിച്ച് 70 ശതമാനം രോഗശാന്തിനിരക്ക്
  • 8:23 - 8:26
    ലഭ്യമാക്കുമെന്നും സ്ഥാപിക്കുവാൻ കഴിഞ്ഞു.
  • 8:26 - 8:28
    നിർവഹണകൈമാറ്റത്തിൽ നടത്തിയ വിവിധപരീക്ഷണങ്ങളിൽ നിന്ന്
  • 8:28 - 8:30
    - തീർച്ചയായും മറ്റനേകം ഉദാഹരണങ്ങളുമുണ്ട്-
  • 8:30 - 8:33
    വിജയകരമായ ഒരു കൈമാറ്റപദ്ധതിയുടെ
  • 8:33 - 8:35
    അടിസ്ഥാനപാഠങ്ങൾ തിരഞ്ഞെടുക്കേണ്ടിവന്നാൽ -
  • 8:35 - 8:38
    അവയെ സൂചിപ്പിക്കുവാൻ
  • 8:38 - 8:42
    'SUNDAR' (സുന്ദർ) എന്ന ചുരുക്കെഴുത്തായിരിക്കും ഞാൻ ഉപയോഗിക്കുക.
  • 8:42 - 8:46
    'സുന്ദർ' എന്നതിന് ഹിന്ദിയിൽ ആകർഷകം എന്നർത്ഥം.
  • 8:46 - 8:48
    നിർവഹണകൈമാറ്റത്തിൽ നിർണ്ണായകമായ
  • 8:48 - 8:51
    അഞ്ച് മുഖ്യപാഠങ്ങൾ ഈ സ്ലൈഡിൽ .
  • 8:51 - 8:53
    ഞാൻ കാണിച്ചിട്ടുണ്ട്
  • 8:53 - 8:56
    ആദ്യത്തേത്, നന്ദേശങ്ങളെ ലളിതമാക്കുക.യെന്നതാണ്.
  • 8:56 - 8:58
    വൈദ്യശാസ്ത്രം അതിനുചുറ്റും നിർമ്മിച്ചിട്ടുള്ള
  • 8:58 - 9:02
    ദുർഗ്രഹസാങ്കേതികപദാവലി പൊഴിച്ചുകളയേണ്ടതുണ്ട്
  • 9:02 - 9:04
    വൈദഗ്ദ്ധ്യം കുറഞ്ഞവർക്ക് കൈമാറ്റം ചെയ്യുവാനായി സങ്കീർണങ്ങളായ
  • 9:04 - 9:07
    ആരോഗ്യപരിചരണസങ്കേതങ്ങളെ പൊളിച്ച്
  • 9:07 - 9:09
    ചെറുഘടകങ്ങളാക്കേണ്ടതാണ്.
  • 9:09 - 9:12
    വലിയ സ്ഥാപനങ്ങളിലല്ല, ആളുകളുടെ വീടുകൾക്കടുത്തേക്കാണ്
  • 9:12 - 9:14
    ആരാഗ്യപരിചരണം എത്തിക്കേണ്ടത്.
  • 9:14 - 9:17
    പ്രാദേശികസമൂഹങ്ങളിൽ താങ്ങാനാവുന്ന
    ചിലവിൽ ലഭ്യമവുന്ന ആരൊക്കെയുണ്ടോ
  • 9:17 - 9:19
    അവരെ ഉപയോഗിച്ച് ആരോഗ്യശുശ്രൂഷ നൽകണം.
  • 9:19 - 9:22
    പ്രധാനമായി, ലഭ്യമായ
  • 9:22 - 9:24
    വിശിഷ്ട വിദഗ്ദ്ധന്മാരെ പുനർവിന്യസിക്കണം -
  • 9:24 - 9:28
    -ശേഷി വികസിപ്പിക്കുവാനും മേൽനോട്ടത്തിനും വേണ്ടി
  • 9:28 - 9:30
    എന്നെ സംബന്ധിച്ചിടത്തോളം നിർവഹണമാറ്റം
  • 9:30 - 9:33
    ആഗോളപ്രസക്തിയുള്ള ഒരാശയമാണ്.
  • 9:33 - 9:36
    വികസ്വരരാജ്യങ്ങളിലെ വിഭവശേഷിയില്ലാത്ത
  • 9:36 - 9:39
    സാഹചര്യത്തിൽ നിന്നാണത് ഉരുത്തിരിഞ്ഞതെങ്കിലും
  • 9:39 - 9:42
    കൂടുതൽ വിഭവശേഷിയുള്ള രാജ്യങ്ങളിലുമുണ്ട്
  • 9:42 - 9:45
    അതിന് പ്രസക്തി. എന്തുകൊണ്ടാണിത്?
  • 9:45 - 9:48
    എന്തുകൊണ്ടെന്നാൽ, വികസിതരാജ്യങ്ങളിലെ
    ആരോഗ്യരംഗത്ത്
  • 9:48 - 9:51
    ആരോഗ്യപരിചരണത്തിന്റെ ചിലവ്,
  • 9:51 - 9:53
    അനിയന്ത്രിതമാം വിധം കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്
  • 9:53 - 9:57
    അതിന്റെ വലിയ ഒരു പങ്ക് മാനവവിഭവശേഷിയാണ്
    താനും
  • 9:57 - 9:59
    തുല്യപ്രാധാന്യമുള്ള ഒരു കാര്യം
    ആരോഗ്യപരിചരണം
  • 9:59 - 10:03
    അവിശ്വസനീയമാം വിധം
    പ്രൊഫഷണലൈസ് ചെയ്യപ്പെട്ടതിനാൽ
  • 10:03 - 10:06
    പ്രാദേശികസമൂഹത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു
    എന്നതാണ്
  • 10:06 - 10:10
    നിർവഹണമാറ്റം യഥാർത്ഥത്തിൽ 'സുന്ദരം' ആകുന്നത്
  • 10:10 - 10:11
    അത് കൂടുതൽ കയ്യെത്തുന്നതും
  • 10:11 - 10:14
    ചിലവ് കുറഞ്ഞതും ആകുന്നതായതു കൊണ്ടു കൂടിയാണ്
  • 10:14 - 10:17
    അത് അടിസ്ഥാനപരമായി ശാക്തീകരിക്കുക കൂടി ചെയ്യുന്നു.
  • 10:17 - 10:21
    സമൂഹത്തിലെ മറ്റുള്ളവരുടെ ആരോഗ്യപരിചരണത്തിന്
  • 10:21 - 10:23
    സാധാരണ ആളുകളെ അത് പ്രാപ്തരാക്കുന്നു -
  • 10:23 - 10:25
    അതു മൂലം തങ്ങളുടെ തന്നെ ആരോഗ്യത്തിന്റെ രക്ഷകരാകുവാനും അവർക്ക് കഴിയുന്നു
  • 10:25 - 10:28
    എന്നെസ്സംബന്ധിച്ചിടത്തോളം വൈദ്യവിജ്ഞാനത്തിന്റെയും
  • 10:28 - 10:31
    അതിനാൽത്തന്നെ വൈദ്യാധികാരത്തിന്റെയും
  • 10:31 - 10:36
    ജനാധിപത്യവത്കരണത്തിന്റെ പരമമായ ഉദാഹരണമാണത്
  • 10:36 - 10:40
    ഏകദേശം 30 വർഷങ്ങൾക്ക് മുൻപ്, ലോകരാഷ്ട്രങ്ങൾ
  • 10:40 - 10:43
    ആൽമാആറ്റയിൽ ഒത്തുചേരുകയും നാഴികക്കല്ലായ ഒരു
    പ്രഖ്യാപനം നടത്തുകയും ചെയ്തു.
  • 10:43 - 10:44
    നിങ്ങൾക്കുഹിക്കാം, 12 വർഷങ്ങൾക്കു ശേഷവും,
  • 10:44 - 10:48
    നാം ആ

    ലക്ഷ്യത്തിനടുത്തൊന്നുമെത്തിയിട്ടില്ലെന്ന്
  • 10:48 - 10:51
    എങ്കിലും, സമൂഹത്തിലെ സാധാരണ മനുഷ്യരെ പരിശീലിപ്പിക്കുവാനും
  • 10:51 - 10:53
    ആവശ്യമായ മേൽനോട്ടവും പിന്തുണയുമുണ്ടെങ്കിൽ
  • 10:53 - 10:56
    അവർക്ക് പല ആരോഗ്യപരിചരണ ഇടപെടലുകൾ നടത്തുവാനും
  • 10:56 - 11:00
    കഴിയുമെന്ന അറിവ് ഇന്ന് നമുക്കുണ്ട്
  • 11:00 - 11:04
    ഒരു പക്ഷെ ആ വാഗ്ദാനം നമ്മുടെ കയ്യെത്തുന്ന ദൂരത്തുണ്ട്
  • 11:04 - 11:07
    എല്ലാവർക്കും ആരോഗ്യം എന്ന മുദ്രാവാക്യം നടപ്പിലാക്കുവാനുള്ള
  • 11:07 - 11:09
    യാത്രയിൽ തീർച്ചയായും
  • 11:09 - 11:11
    എല്ലാവരെയും
  • 11:11 - 11:14
    മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച്
  • 11:14 - 11:17
    മനോരോഗബാധിതരെയും അവരുടെ ശുശ്രൂഷകരെയും
  • 11:17 - 11:18
    പങ്കെടുപ്പിക്കേണ്ടത് ആവശ്യമാണ്.
  • 11:18 - 11:21
    ഇക്കാരണത്താലാണ്, ഏതാനും വർഷങ്ങൾക്ക് മുൻപ്,
  • 11:21 - 11:22
    'മൂവ്മെന്റ് ഫോർ ഗ്ലോബൽ മെന്റൽ ഹെൽത്ത് ' സ്ഥാപിതമായത്
  • 11:22 - 11:26
    എന്നെപ്പോലെയുള്ള പ്രൊഫഷനലുകൾക്കും
  • 11:26 - 11:29
    മനോരോഗബാധിതർക്കും ഒരുമിച്ച്
  • 11:29 - 11:32
    തോളോട് തോൾ നിൽക്കുവാനും
  • 11:32 - 11:34
    മനോരോഗികളുടെ അവകാശത്തിനുവേണ്ടി വാദിക്കുവാനുമുതകുന്ന ഒരു 'വിർച്വൽ' വേദി'യായി.
  • 11:34 - 11:38
    അവർക്ക്, തങ്ങളുടെ ജീവിതം മാറ്റിത്തീർക്കാൻ കഴിയുന്ന പരിചരണം സ്വീകരിക്കുവാനും
  • 11:38 - 11:41
    അന്തസ്സോടു കൂടി ജീവിക്കുവാനുമുള്ള അവകാശത്തിന്.
  • 11:41 - 11:44
    അവസാനമായി, ശാന്തിയും സമാധാനവുമുള്ള ഒരു നിമിഷം നിങ്ങൾക്ക് വീണുകിട്ടുമ്പോൾ,
  • 11:44 - 11:47
    ഈ തിരക്കുപിടിച്ച ദിവസങ്ങളിലെപ്പോഴെങ്കിലും, അല്ലെങ്കിൽ പിന്നീടെപ്പോഴെങ്കിലും
  • 11:47 - 11:50
    നിങ്ങളുടെ മനസ്സിലോടിയെത്തിയ
  • 11:50 - 11:52
    മനോരോഗമുള്ള ആ മനുഷ്യനെപ്പറ്റി, അല്ലെങ്കിൽ മനോരോഗികളായ ആളുകളെപ്പറ്റി
  • 11:52 - 11:54
    ഒന്ന് ചിന്തിക്കുക
  • 11:54 - 11:58
    അവരെ പരിപാലിക്കുവാൻ സന്നദ്ധരാകുക. (കരഘോഷം)
  • 11:58 - 12:02
    (കരഘോഷം)
Title:
വിക്രം പട്ടേൽ: മാനസികാരോഗ്യം എല്ലാവർക്കും എല്ലാവരുടെയും പങ്കാളിത്തത്തോടെ.
Speaker:
Vikram Patel
Description:

ലോകത്താകമാനം 450 കോടി ആളുകൾ മനോരോഗബാധിതരാണ്. ധനികരാജ്യങ്ങളിൽ കേവലം പകുതിപ്പേർക്ക് മാത്രമാണ് യുക്തമായ പരിചരണം ലഭിക്കുന്നത്. പക്ഷേ, സൈക്കിയാട്രിസ്റ്റുകളുടെ ദൗർലഭ്യം മൂലം, വികസ്വരരാജ്യങ്ങളിൽ 90 ശതമാനത്തോളം പേർക്കും ചികിത്സ ലഭിക്കുന്നില്ല. വിക്രം പട്ടേൽ പ്രത്യാശ നൽകുന്ന ഒരു സമീപനത്തിന്റെ രൂപരേഖ നൽകുന്നു- പ്രാദേശിക സമൂഹത്തിലെ അംഗങ്ങൾക്ക് പരിശീലനം നൽകുകയും മറ്റുള്ളവരെ പരിചരിക്കുവാൻ സാധാരണ മനുഷ്യരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിന്റെ.

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
12:22
Dimitra Papageorgiou approved Malayalam subtitles for Mental health for all by involving all
Kalyanasundar Subramanyam accepted Malayalam subtitles for Mental health for all by involving all
Kalyanasundar Subramanyam edited Malayalam subtitles for Mental health for all by involving all
Kalyanasundar Subramanyam edited Malayalam subtitles for Mental health for all by involving all
Kalyanasundar Subramanyam edited Malayalam subtitles for Mental health for all by involving all
Vijayachandran S. K. edited Malayalam subtitles for Mental health for all by involving all
Vijayachandran S. K. edited Malayalam subtitles for Mental health for all by involving all
Vijayachandran S. K. edited Malayalam subtitles for Mental health for all by involving all
Show all

Malayalam subtitles

Revisions