ഞാന് ജനിച്ചതും വളര്ന്നതും സിയെറ ലിയോണിലാണ് വളരെ ചെറുതും മനോഹരവുമായ ഒരു രാജ്യം പടിഞ്ഞാറന് ആഫ്രിക്കയിലാണിത് പ്രകൃതിവിഭവങ്ങള് കൊണ്ടും സൃഷ്ടിപരമായ പ്രാഗല്ഭ്യം, കൊണ്ടും സമ്പന്നമായ ഒരു രാജ്യം എന്നാല് സിയെറ ലിയോണിനെ കുപ്രസിദ്ധമാക്കിയത് തൊണ്ണൂറുകളിലെ വിമത കലാപമാണ് ഗ്രാമങ്ങള് പലതും തന്നെ കത്തി ചാമ്പലായി. ഏതാണ്ട് എണ്ണായിരത്തോളം പുരുഷന്മാര്ക്കും സ്ത്രീകള്ക്കും കുുട്ടികള്ക്കും അവരുടെ കയ്യും കാലും ഈ കലാപത്തില് നഷ്ടപ്പെട്ടു എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള് എന്റെ കുടുംബവും ഞാനും അങ്ങനെ ഒരു ആക്രമണത്തില് നിന്നും ഓടി രക്ഷപ്പെടുമ്പോള് ഞാനൊരു തീരുമാനമെടുത്തു എന്റെ കുട്ടികള്ക്ക് ഇങ്ങനൊരു അവസ്ഥ വരാതിരിക്കാന് എനിക്കാവുന്നതെല്ലാം ചെയ്യുമെന്ന്. അവര് സിയെറ ലിയോണില് തന്നെ ജീവിക്കും യുദ്ധവും അക്രമവും കൈകാല് വെട്ടിമാറ്റുന്നതും അധികാരും പിടിച്ചടക്കാനുള്ള ഉപാധിയല്ലാത്തൊരു സിയെറ ലിയോണില്. ഇങ്ങനെ എനിക്കറിയാവുന്നവര് എനിക്ക് വേണ്ടപ്പട്ടവര് ഈ കൊടിയനാശത്തില് നിന്നും മുക്തരായവരെയെല്ലാം കാണുമ്പോള് ഒരു കാര്യം എന്നെ ശരിക്കും അസ്വസ്ഥനാക്കിയത് ഇവരാരും തന്നെ അവരുടെ കൃത്രിമാവയവങ്ങള് ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് ഇതിന്റെ കാരണം, ഞാന് മനസ്സിലാക്കിയിടത്തോളം, ഇവരുടെ കൃതൃമാവയവത്തിന്റെ കുഴി കൃത്യമായ അളവിലുള്ളതല്ലാത്തതിനാല് അവര്ക്ക് വേദനയുണ്ടാക്കുന്നു എന്നുള്ളതാണ്. കൃത്രിമാവയവത്തിന്റെ കുഴിയിലാണ് അംഗഭംഗം വന്നവര് അവശേഷിക്കുന്ന ശരീര ഭാഗം തിരുകിവെയ്കുന്നത്. അതാണ് രണ്ട് ഭാഗങ്ങളേയും തമ്മില് ബന്ധിപ്പിക്കുന്നത് വികസിത രാജ്യങ്ങളില് പോലും ആഴ്ചകളും മാസങ്ങളുമെടുത്താണ് പലപ്പോഴും ഒരാളുടെ ശരീരം ഇതുമായി പൊരുത്തപ്പെടുന്നത് കൃത്രിമാവയവങ്ങള് ഉണ്ടാക്കുന്നവര് ഇപ്പോഴും പരമ്പരാഗത രീതിയിലാണ് ഒരേ പദാര്ത്ഥം കൊണ്ടുള്ള കൃത്രിമാവയവങ്ങള് ഉണ്ടാക്കുന്നത്. അങ്ങനെയുള്ള കൃത്രിമാവയവങ്ങളുടെ കുഴികള് സഹിക്കാന് പറ്റാത്ത സമ്മര്ദ്ദമാണ് രോഗിയിലുണ്ടാക്കുന്നത് അത് അവരുടെ മുറിവ് പഴുക്കുന്നതിന് കാരണമാകുന്നു. മുറിഞ്ഞ ഭാഗം എത്ര ബലമുള്ളതായാലും കാര്യമില്ല എന്നു മനസ്സിലായി. നിങ്ങളുടെ കൃത്രിമാവയവത്തിന്റെ കുഴി സുഖകരമല്ലെങ്കില്, നിങ്ങള് അത് ഉപയോഗിക്കില്ല, ഇന്നത്തെക്കാലത്ത് അതെന്തായാലും അംഗീകരിക്കാനാവില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഞാന് പ്രോഫ. ഹഗ്ഗ് ഹെറിനെ കണ്ടുമുട്ടുന്നത് ഏതാണ്ട് രണ്ടര വര്ഷം മുമ്പാണത്, ഇതിനൊരു പരിഹാരമുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു എനിക്കറിയില്ലെന്ന് ഞാന് മറുപടി പറഞ്ഞു. എന്നാല് ഇതിനൊരു പരിഹാരം കണ്ടെത്താന് താല്പര്യമുണ്ടെന്ന് ഞാന് പറഞു. അങ്ങനെ, MIT ലാബിലെ എന്റെ ഗവേഷണത്തിനായി, ഞാനൊരു കൃത്രിമാവയവം രൂപകല്പ്പനചെയ്തു വളരെ പെട്ടെന്ന് കുറഞ്ഞ ചിലവില് അത് പരമ്പരാഗതമായവയില് നിന്നും വ്യത്യസ്ഥമായിരുന്നു ധരിക്കാന് വളരെ സുഖകരമായിരുന്നു കാന്തിക പ്രതിധ്വനികള് ഉപയോഗിച്ചാണ് ഞാന് രോഗിയുടെ ശരീരഭാഗത്തിന്റെ ആകൃതി അളന്നത്. പിന്നീട് ഫിനൈറ്റ് എലമെന്റ് മോഡലിംഗ് ഉപയോഗിച്ച് സാധാരണ സമ്മര്ദ്ദത്തില് അകത്തു സംഭവിക്കാവുന്ന തിങ്ങലും വിങ്ങലും കൃത്യമായി അളന്നു. ഈ അളവുകോലുകള് വെച്ചിട്ടാണ് കൃത്രിമാവയവും നിര്മ്മിച്ചത്. ഇതിനായി ഞങ്ങള് 3D പ്രിന്റിങ്ങാണ് ഉപയോഗിച്ചത് അതും ഒന്നിലധികം വസ്തുക്കള് കൊണ്ട് അത് രോഗിയുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് സമ്മര്ദ്ദം കുറയ്കുന്നതാണ് ചുരുക്കിപ്പറഞ്ഞാല്, പല വസ്തുതകള് വെച്ചാണ് ഞങ്ങള് ഈ പുതിയ കൃത്രിമാവയവം പെട്ടെന്നും ചെലവുകുറച്ചും നിര്മ്മിച്ചത്. ഈയിടെ ഞങ്ങളുടെ ലാബില് നടത്തിയ പരീക്ഷണത്തില് ഞങ്ങളുടെ ഒരു രോഗി, പഴയ ഒരു പട്ടാളക്കാരനാണ് ഇരുപതു വര്ഷം മുമ്പാണ് അദ്ദേഹത്തിന്റെ കാല് മുറിഞ്ഞത് കുറെയധികം കാലുകള് അദ്ദേഹം ഉപയോഗിച്ചു നോക്കിയിരുന്നു ഞങ്ങളോട് അദ്ദേഹം പറഞ്ഞത് "ഇത് വളരെ മൃദുലമാണ്, ഇത് തലയിണയുടെ മേലെ നടക്കുന്നതുപോലെയേ തോന്നൂ" പിന്നെ ഇത് വളരെ സെക്സിയാണ് (ചിരിക്കുന്നു) ഇന്നത്തെക്കാലത്ത് വൈകല്യം ഒരാളെയും അര്ത്ഥവത്തായ ജീവിതം നയിക്കുന്നതില് നിന്നും തടയാന് പാടില്ല. എന്റെ വിശ്വാസവും ആഗ്രഹവും എന്താണെന്നാല് ഞങ്ങള് വികസിപ്പിച്ചെടുത്ത ഉപകരണങ്ങളും പ്രക്രിയകളും കൊണ്ട് ഏറ്റവും മുന്തിയ കൃത്രിമാവയവങ്ങള് വൈകല്യമുള്ളവര്ക്കായി നിര്മ്മിക്കാനാകണമെന്നാണ് എനിക്കിത്, യുദ്ധക്കെടുതികളിലും രോഗങ്ങളാലും കഷ്ടതയനുഭവിക്കുന്ന ആത്മാക്കളെ സമാശ്വസിപ്പിക്കുന്നതിനുള്ള അവസരമാണ്. അതിനായി സുഖപ്രദവും താങ്ങാനാവുന്നതുമായ ഉപകരണങ്ങള് അവരുടെ ശരീരത്തിനായി നിര്മ്മിക്കുന്നു. ഇത് സിയെറ ലിയോണിലായാലും ബോസ്റ്റണിലായാലും അവരുടെ മാനുഷികമായ കഴിവുകളെ പുനസ്ഥാപിക്കും എന്ന് ഞാന് പ്രതീക്ഷിക്കുന്നു. വളരെ വളരെ നന്ദി. സബ്ടൈറ്റില് തയ്യാറാക്കിയത്: ജെഷിമോന്