1 00:00:00,920 --> 00:00:05,126 ഞാന് ജനിച്ചതും വളര്ന്നതും സിയെറ ലിയോണിലാണ് 2 00:00:05,126 --> 00:00:07,371 വളരെ ചെറുതും മനോഹരവുമായ ഒരു രാജ്യം 3 00:00:07,371 --> 00:00:09,076 പടിഞ്ഞാറന് ആഫ്രിക്കയിലാണിത് 4 00:00:09,076 --> 00:00:11,980 പ്രകൃതിവിഭവങ്ങള് കൊണ്ടും സൃഷ്ടിപരമായ പ്രാഗല്ഭ്യം, കൊണ്ടും 5 00:00:11,980 --> 00:00:14,312 സമ്പന്നമായ ഒരു രാജ്യം 6 00:00:14,312 --> 00:00:16,274 എന്നാല് സിയെറ ലിയോണിനെ കുപ്രസിദ്ധമാക്കിയത് 7 00:00:16,274 --> 00:00:18,688 തൊണ്ണൂറുകളിലെ വിമത കലാപമാണ് 8 00:00:18,688 --> 00:00:21,778 ഗ്രാമങ്ങള് പലതും തന്നെ കത്തി ചാമ്പലായി. 9 00:00:21,778 --> 00:00:25,990 ഏതാണ്ട് എണ്ണായിരത്തോളം പുരുഷന്മാര്ക്കും സ്ത്രീകള്ക്കും കുുട്ടികള്ക്കും 10 00:00:25,990 --> 00:00:30,256 അവരുടെ കയ്യും കാലും ഈ കലാപത്തില് നഷ്ടപ്പെട്ടു 11 00:00:30,256 --> 00:00:33,240 എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള് 12 00:00:33,240 --> 00:00:35,932 എന്റെ കുടുംബവും ഞാനും അങ്ങനെ ഒരു ആക്രമണത്തില് നിന്നും ഓടി രക്ഷപ്പെടുമ്പോള് 13 00:00:35,932 --> 00:00:39,364 ഞാനൊരു തീരുമാനമെടുത്തു 14 00:00:39,364 --> 00:00:41,644 എന്റെ കുട്ടികള്ക്ക് ഇങ്ങനൊരു അവസ്ഥ വരാതിരിക്കാന് 15 00:00:41,644 --> 00:00:45,030 എനിക്കാവുന്നതെല്ലാം ചെയ്യുമെന്ന്. 16 00:00:45,030 --> 00:00:47,644 അവര് സിയെറ ലിയോണില് തന്നെ ജീവിക്കും 17 00:00:47,644 --> 00:00:50,132 യുദ്ധവും അക്രമവും കൈകാല് വെട്ടിമാറ്റുന്നതും 18 00:00:50,132 --> 00:00:54,838 അധികാരും പിടിച്ചടക്കാനുള്ള ഉപാധിയല്ലാത്തൊരു സിയെറ ലിയോണില്. 19 00:00:54,838 --> 00:00:58,571 ഇങ്ങനെ എനിക്കറിയാവുന്നവര് എനിക്ക് വേണ്ടപ്പട്ടവര് 20 00:00:58,571 --> 00:01:00,462 ഈ കൊടിയനാശത്തില് നിന്നും മുക്തരായവരെയെല്ലാം കാണുമ്പോള് 21 00:01:00,462 --> 00:01:03,126 ഒരു കാര്യം എന്നെ ശരിക്കും അസ്വസ്ഥനാക്കിയത് 22 00:01:03,126 --> 00:01:05,630 ഇവരാരും തന്നെ അവരുടെ കൃത്രിമാവയവങ്ങള് 23 00:01:05,630 --> 00:01:07,686 ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് 24 00:01:07,686 --> 00:01:09,642 ഇതിന്റെ കാരണം, ഞാന് മനസ്സിലാക്കിയിടത്തോളം, 25 00:01:09,642 --> 00:01:11,977 ഇവരുടെ കൃതൃമാവയവത്തിന്റെ കുഴി കൃത്യമായ അളവിലുള്ളതല്ലാത്തതിനാല് 26 00:01:11,977 --> 00:01:17,437 അവര്ക്ക് വേദനയുണ്ടാക്കുന്നു എന്നുള്ളതാണ്. 27 00:01:17,437 --> 00:01:19,623 കൃത്രിമാവയവത്തിന്റെ കുഴിയിലാണ് 28 00:01:19,623 --> 00:01:23,019 അംഗഭംഗം വന്നവര് അവശേഷിക്കുന്ന ശരീര ഭാഗം തിരുകിവെയ്കുന്നത്. 29 00:01:23,019 --> 00:01:25,299 അതാണ് രണ്ട് ഭാഗങ്ങളേയും തമ്മില് ബന്ധിപ്പിക്കുന്നത് 30 00:01:25,299 --> 00:01:27,037 വികസിത രാജ്യങ്ങളില് പോലും 31 00:01:27,037 --> 00:01:30,529 ആഴ്ചകളും മാസങ്ങളുമെടുത്താണ് പലപ്പോഴും 32 00:01:30,529 --> 00:01:34,791 ഒരാളുടെ ശരീരം ഇതുമായി പൊരുത്തപ്പെടുന്നത് 33 00:01:34,791 --> 00:01:37,673 കൃത്രിമാവയവങ്ങള് ഉണ്ടാക്കുന്നവര് ഇപ്പോഴും 34 00:01:37,673 --> 00:01:40,029 പരമ്പരാഗത രീതിയിലാണ് 35 00:01:40,029 --> 00:01:43,747 ഒരേ പദാര്ത്ഥം കൊണ്ടുള്ള കൃത്രിമാവയവങ്ങള് ഉണ്ടാക്കുന്നത്. 36 00:01:43,747 --> 00:01:46,535 അങ്ങനെയുള്ള കൃത്രിമാവയവങ്ങളുടെ കുഴികള് 37 00:01:46,535 --> 00:01:49,363 സഹിക്കാന് പറ്റാത്ത സമ്മര്ദ്ദമാണ് രോഗിയിലുണ്ടാക്കുന്നത് 38 00:01:49,363 --> 00:01:53,663 അത് അവരുടെ മുറിവ് പഴുക്കുന്നതിന് കാരണമാകുന്നു. 39 00:01:53,663 --> 00:01:55,775 മുറിഞ്ഞ ഭാഗം എത്ര ബലമുള്ളതായാലും കാര്യമില്ല 40 00:01:55,775 --> 00:01:58,997 എന്നു മനസ്സിലായി. 41 00:01:58,997 --> 00:02:01,693 നിങ്ങളുടെ കൃത്രിമാവയവത്തിന്റെ കുഴി സുഖകരമല്ലെങ്കില്, 42 00:02:01,693 --> 00:02:03,265 നിങ്ങള് അത് ഉപയോഗിക്കില്ല, 43 00:02:03,265 --> 00:02:07,145 ഇന്നത്തെക്കാലത്ത് അതെന്തായാലും അംഗീകരിക്കാനാവില്ല. 44 00:02:07,145 --> 00:02:09,565 അങ്ങനെയിരിക്കുമ്പോഴാണ് ഞാന് പ്രോഫ. ഹഗ്ഗ് ഹെറിനെ കണ്ടുമുട്ടുന്നത് 45 00:02:09,565 --> 00:02:11,090 ഏതാണ്ട് രണ്ടര വര്ഷം മുമ്പാണത്, 46 00:02:11,090 --> 00:02:13,577 ഇതിനൊരു പരിഹാരമുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു 47 00:02:13,577 --> 00:02:15,677 എനിക്കറിയില്ലെന്ന് ഞാന് മറുപടി പറഞ്ഞു. 48 00:02:15,677 --> 00:02:18,287 എന്നാല് ഇതിനൊരു പരിഹാരം കണ്ടെത്താന് താല്പര്യമുണ്ടെന്ന് ഞാന് പറഞു. 49 00:02:18,287 --> 00:02:21,577 അങ്ങനെ, MIT ലാബിലെ എന്റെ ഗവേഷണത്തിനായി, 50 00:02:21,577 --> 00:02:24,470 ഞാനൊരു കൃത്രിമാവയവം രൂപകല്പ്പനചെയ്തു 51 00:02:24,470 --> 00:02:27,377 വളരെ പെട്ടെന്ന് കുറഞ്ഞ ചിലവില് 52 00:02:27,377 --> 00:02:29,232 അത് പരമ്പരാഗതമായവയില് നിന്നും വ്യത്യസ്ഥമായിരുന്നു 53 00:02:29,232 --> 00:02:32,229 ധരിക്കാന് വളരെ സുഖകരമായിരുന്നു 54 00:02:32,229 --> 00:02:34,471 കാന്തിക പ്രതിധ്വനികള് ഉപയോഗിച്ചാണ് ഞാന് 55 00:02:34,471 --> 00:02:38,360 രോഗിയുടെ ശരീരഭാഗത്തിന്റെ ആകൃതി അളന്നത്. 56 00:02:38,360 --> 00:02:41,464 പിന്നീട് ഫിനൈറ്റ് എലമെന്റ് മോഡലിംഗ് ഉപയോഗിച്ച് 57 00:02:41,464 --> 00:02:43,407 സാധാരണ സമ്മര്ദ്ദത്തില് അകത്തു സംഭവിക്കാവുന്ന 58 00:02:43,407 --> 00:02:45,405 തിങ്ങലും വിങ്ങലും കൃത്യമായി അളന്നു. 59 00:02:45,405 --> 00:02:50,018 ഈ അളവുകോലുകള് വെച്ചിട്ടാണ് കൃത്രിമാവയവും നിര്മ്മിച്ചത്. 60 00:02:50,018 --> 00:02:53,432 ഇതിനായി ഞങ്ങള് 3D പ്രിന്റിങ്ങാണ് ഉപയോഗിച്ചത് 61 00:02:53,432 --> 00:02:57,248 അതും ഒന്നിലധികം വസ്തുക്കള് കൊണ്ട് 62 00:02:57,248 --> 00:02:59,714 അത് രോഗിയുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് 63 00:02:59,714 --> 00:03:03,246 സമ്മര്ദ്ദം കുറയ്കുന്നതാണ് 64 00:03:03,246 --> 00:03:06,177 ചുരുക്കിപ്പറഞ്ഞാല്, പല വസ്തുതകള് വെച്ചാണ് 65 00:03:06,177 --> 00:03:09,976 ഞങ്ങള് ഈ പുതിയ കൃത്രിമാവയവം പെട്ടെന്നും ചെലവുകുറച്ചും നിര്മ്മിച്ചത്. 66 00:03:09,976 --> 00:03:11,772 ഈയിടെ ഞങ്ങളുടെ ലാബില് നടത്തിയ 67 00:03:11,772 --> 00:03:13,534 പരീക്ഷണത്തില് 68 00:03:13,534 --> 00:03:16,044 ഞങ്ങളുടെ ഒരു രോഗി, പഴയ ഒരു പട്ടാളക്കാരനാണ് 69 00:03:16,044 --> 00:03:18,970 ഇരുപതു വര്ഷം മുമ്പാണ് അദ്ദേഹത്തിന്റെ കാല് മുറിഞ്ഞത് 70 00:03:18,970 --> 00:03:22,052 കുറെയധികം കാലുകള് അദ്ദേഹം ഉപയോഗിച്ചു നോക്കിയിരുന്നു 71 00:03:22,052 --> 00:03:26,140 ഞങ്ങളോട് അദ്ദേഹം പറഞ്ഞത് 72 00:03:26,140 --> 00:03:29,544 "ഇത് വളരെ മൃദുലമാണ്, ഇത് തലയിണയുടെ മേലെ നടക്കുന്നതുപോലെയേ തോന്നൂ" 73 00:03:29,544 --> 00:03:32,480 പിന്നെ ഇത് വളരെ സെക്സിയാണ് 74 00:03:32,480 --> 00:03:36,198 (ചിരിക്കുന്നു) 75 00:03:36,198 --> 00:03:39,474 ഇന്നത്തെക്കാലത്ത് വൈകല്യം 76 00:03:39,474 --> 00:03:41,107 ഒരാളെയും അര്ത്ഥവത്തായ ജീവിതം 77 00:03:41,107 --> 00:03:43,970 നയിക്കുന്നതില് നിന്നും തടയാന് പാടില്ല. 78 00:03:43,970 --> 00:03:47,313 എന്റെ വിശ്വാസവും ആഗ്രഹവും എന്താണെന്നാല് 79 00:03:47,313 --> 00:03:49,311 ഞങ്ങള് വികസിപ്പിച്ചെടുത്ത ഉപകരണങ്ങളും പ്രക്രിയകളും കൊണ്ട് 80 00:03:49,311 --> 00:03:52,249 ഏറ്റവും മുന്തിയ കൃത്രിമാവയവങ്ങള് 81 00:03:52,249 --> 00:03:54,540 വൈകല്യമുള്ളവര്ക്കായി നിര്മ്മിക്കാനാകണമെന്നാണ് 82 00:03:54,540 --> 00:03:59,991 എനിക്കിത്, യുദ്ധക്കെടുതികളിലും രോഗങ്ങളാലും 83 00:03:59,991 --> 00:04:03,880 കഷ്ടതയനുഭവിക്കുന്ന ആത്മാക്കളെ സമാശ്വസിപ്പിക്കുന്നതിനുള്ള അവസരമാണ്. 84 00:04:03,880 --> 00:04:07,629 അതിനായി സുഖപ്രദവും താങ്ങാനാവുന്നതുമായ ഉപകരണങ്ങള് 85 00:04:07,629 --> 00:04:09,585 അവരുടെ ശരീരത്തിനായി നിര്മ്മിക്കുന്നു. 86 00:04:09,585 --> 00:04:12,813 ഇത് സിയെറ ലിയോണിലായാലും ബോസ്റ്റണിലായാലും 87 00:04:12,813 --> 00:04:16,419 അവരുടെ മാനുഷികമായ കഴിവുകളെ 88 00:04:16,419 --> 00:04:19,680 പുനസ്ഥാപിക്കും എന്ന് ഞാന് പ്രതീക്ഷിക്കുന്നു. 89 00:04:19,680 --> 00:04:22,591 വളരെ വളരെ നന്ദി. 90 00:04:22,591 --> 00:04:26,540 സബ്ടൈറ്റില് തയ്യാറാക്കിയത്: ജെഷിമോന്