WEBVTT 00:00:08.380 --> 00:00:09.561 നമസ്കാരം 00:00:16.270 --> 00:00:21.200 ഭാരതത്തിൽ പണ്ടൊരിക്കൽ ഒരു മഹാരാജാവ് ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 00:00:21.200 --> 00:00:24.200 എല്ലാ പാചകക്കാരും രാജാവിന് പാരിതോഷികങ്ങൾ കൊണ്ടുവരണം എന്ന്. 00:00:24.400 --> 00:00:28.370 ചിലർ നല്ല ഒന്നാം തരം പട്ട് കൊണ്ടുവന്നു. ചിലർ ഭംഗിയുള്ള വാളുകൾ കൊണ്ടുവന്നു. 00:00:28.370 --> 00:00:28.799 ചിലർ സ്വർണ്ണം കൊണ്ടുവന്നു. 00:00:29.490 --> 00:00:32.459 ഊഴം കാത്തു നിന്നവരുടെ അവസാനം വളരെ ചെറിയ ഒരു വൃദ്ധൻ വന്നു. 00:00:32.549 --> 00:00:36.630 അയാൾ കുറെ നാളെടുത്തു തൻറെ ഗ്രാമത്തിൽ നിന്നും കടൽ മാർഗേന വന്നതായിരുന്നു. 00:00:36.630 --> 00:00:41.150 അയാൾ നടന്നടുത്തപ്പോൾ രാജാവിൻറെ മകൻ ചോദിച്ചു , "എന്ത് പാരിതോഷികമാണ് രാജാവിന് വേണ്ടി കൊണ്ടുവന്നത്?" 00:00:41.457 --> 00:00:44.750 അപ്പോൾ ആ വൃദ്ധൻ പതുക്കെ തൻറെ കൈകൾ തുറന്നു 00:00:44.750 --> 00:00:49.600 അതിൽ നിറയെ ഭംഗിയുള്ള ചുമപ്പും, നീലയും, മഞ്ഞയും പർപ്പിൾ നിറങ്ങളിലും ഉള്ള മുത്തുച്ചിപ്പികൾ ആയിരുന്നു. 00:00:50.160 --> 00:00:51.380 രാജാവിൻറെ മകൻ പറഞ്ഞു , 00:00:51.460 --> 00:00:54.400 ഇത് രാജാവിനുതകുന്ന ഉപഹാരമല്ല! ഇതെന്ത് ഉപഹാരമാണ്? 00:00:54.600 --> 00:00:57.400 വൃദ്ധൻ മുകളിലിരിക്കുന്ന രാജാവിനെ നോക്കി പറഞ്ഞു 00:00:57.590 --> 00:01:00.750 "ദീർഘദൂരത്തെ നടത്തം..... അതാണ് എന്റെ ഉപഹാരത്തിന്റെ ഒരു ഭാഗം. 00:01:01.060 --> 00:01:02.560 (സദസ്സിൽ ചിരി) 00:01:02.900 --> 00:01:05.970 ഇനി കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഞാൻ നിങ്ങൾക്ക് ഒരു സമ്മാനം തരാൻ പോകുകയാണ്. 00:01:05.970 --> 00:01:08.270 ഇത് പകർന്നുനൽകേണ്ട ഒരു സമ്മാനം ആയിട്ടാണ് എനിക്ക് തോന്നുന്നത്. 00:01:08.290 --> 00:01:10.050 പക്ഷെ അത് തരുന്നതിനു മുൻപ്, 00:01:10.050 --> 00:01:11.960 ഞാൻ നിങ്ങളെ ഒരു നീണ്ട നടത്തത്തിലേക്ക് കൊണ്ട് പോകുകയാണ്. 00:01:12.160 --> 00:01:13.740 നിങ്ങളിൽ പലരെയുംപോലെ , 00:01:13.740 --> 00:01:15.320 ഞാനും ചെറിയ കുട്ടിയായിട്ടാണ് എന്റെ ജീവിതം തുടങ്ങിയത്. 00:01:15.320 --> 00:01:17.460 നിങ്ങളിൽ എത്ര പേർ കുട്ടിയായിട്ടു ജീവിതം തുടങ്ങി? 00:01:17.460 --> 00:01:18.510 ചെറുതായിട്ട് ജനിച്ച്? 00:01:18.740 --> 00:01:20.500 പകുതിയോളം പേർ .. ശരി.... 00:01:20.570 --> 00:01:21.590 (സദസ്സിൽ ചിരി) 00:01:21.820 --> 00:01:24.910 ബാക്കിയുള്ളവരോ? നിങ്ങൾ എല്ലാം പൂർണ്ണ വളർച്ചയോടു കൂടിയാണോ ജനിച്ചത്? 00:01:25.060 --> 00:01:27.640 ഹാ!! എനിക്ക് നിങ്ങളുടെ അമ്മയെ ഒന്ന് കാണണം! 00:01:27.820 --> 00:01:29.460 അസാദ്ധ്യമായതിനെ പറ്റി സംസാരിക്കുമ്പോൾ! 00:01:30.560 --> 00:01:34.740 എൻറെ ബാല്യം മുതൽക്കേ അസാദ്ധ്യമായവയോട് എനിക്ക് വല്ലാത്ത ഒരു ആകർഷണം ആയിരുന്നു. 00:01:35.620 --> 00:01:38.880 ഇന്നത്തെ ദിവസം ഞാൻ കുറെ വർഷങ്ങളായി ഉറ്റു നോക്കിക്കൊണ്ടിരുന്ന ഒന്നാണ്. 00:01:38.880 --> 00:01:41.000 കാരണം ഇന്നാണ് ഞാൻ 00:01:41.020 --> 00:01:43.620 അസാദ്ധ്യമായത് നിങ്ങളുടെ കണ്മുമ്പിൽ വച്ച് ശ്രമിക്കാൻ പോകുന്നത് 00:01:43.620 --> 00:01:45.460 ഇവിടെ TEDx മാസ്ട്രിക്ട് ഇൽ വച്ച് 00:01:45.800 --> 00:01:48.160 ഞാൻ തുടങ്ങാൻ പോകുകയാണ് 00:01:48.760 --> 00:01:50.880 അവസാനത്തെ അനാവരണം ചെയ്തുകൊണ്ട്: 00:01:51.220 --> 00:01:52.640 ഞാൻ നിങ്ങൾക്ക് തെളിയിച്ചു തരാം 00:01:52.640 --> 00:01:54.940 അസാദ്ധ്യo അസാദ്ധ്യo അല്ല എന്ന്. 00:01:55.300 --> 00:01:58.210 പകർന്നു കൊടുക്കാവുന്ന ഒരു സമാനവും തന്നു ഞാൻ അവസാനിപ്പിക്കാം. 00:01:58.210 --> 00:02:01.350 നിങ്ങളുടെ ജീവിതത്തിൽ അസംഭാവ്യമായത് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കാണിച്ചുതരാം. 00:02:02.660 --> 00:02:05.420 അസാദ്ധ്യയതിന്റെ പുറകെയുള്ള എൻറെ തിരച്ചിലിൽ ഞാൻ കണ്ടെത്തി 00:02:05.420 --> 00:02:08.230 രണ്ടു കാര്യങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളിൽ സാർവത്രികമാണ് എന്ന് 00:02:08.230 --> 00:02:09.870 എല്ലാവർക്കും പേടികൾ ഉണ്ട് 00:02:09.870 --> 00:02:11.640 പിന്നെ എല്ലാവർക്കും സ്വപ്നങ്ങളും ഉണ്ട്. 00:02:12.900 --> 00:02:17.560 മൂന്ന് കാര്യങ്ങൾ എൻറെ അന്വേഷണത്തിൽ കണ്ടെത്തി ഞാൻ. 00:02:17.560 --> 00:02:20.100 ഈ കഴിഞ്ഞ കുറെ വർഷങ്ങളായി 00:02:20.110 --> 00:02:23.290 എന്നെ അസംഭാവ്യമായത് ചെയ്യാൻ കാരണമായ വർഷങ്ങളിൽ 00:02:24.200 --> 00:02:26.900 ഡോഡ്ജ് ബോൾ അല്ലെങ്ങിൽ നിങ്ങളുടെ ഭാഷയിൽ "ട്രെഫ് ബോൾ " 00:02:27.290 --> 00:02:28.360 സൂപ്പർമാൻ, 00:02:28.460 --> 00:02:29.460 പിന്നെ കൊതുകുകൾ 00:02:29.460 --> 00:02:30.810 ഇവയാണ് എന്റെ മൂന്നു പ്രധാന പദങ്ങൾ. 00:02:30.810 --> 00:02:33.500 ഇപ്പൊ ഞാൻ എന്തിനു അസാദ്ധ്യമായത് ചെയ്യുന്നു എന്ന് ഇപ്പൊൾ നിങ്ങൾക്ക് മനസ്സിലായിക്കാണും. 00:02:33.610 --> 00:02:36.220 ഞാൻ നിങ്ങളെ ഒരു ദീർഘമായ നടത്തത്തിന് കൊണ്ടുപോകാൻ പോകുകയാണ്. 00:02:36.320 --> 00:02:38.680 പേടിയിൽ നിന്നും സ്വപ്നങ്ങളിലേക്ക്, 00:02:38.740 --> 00:02:40.980 പദങ്ങളിൽ നിന്നും വാളുകളിലേക്ക്, 00:02:41.160 --> 00:02:42.740 ഡോഡ്ജ് ബോളിൽ നിന്നും 00:02:42.850 --> 00:02:44.020 സൂപ്പർമാനിലേക്ക് 00:02:44.020 --> 00:02:45.340 പിന്നെ കൊതുകുകളിലേക്കും 00:02:45.800 --> 00:02:47.360 ഞാൻ നിങ്ങൾക്ക് കാണിച്ചു തരാൻ ആഗ്രഹിക്കുന്നു 00:02:47.360 --> 00:02:49.900 എങ്ങനെ നിങ്ങളുടെ ജീവിതത്തിൽ അസാദ്ധ്യമാ യത് ചെയ്യാൻ സാധിക്കുമെന്ന്. 00:02:52.480 --> 00:02:54.934 ഒക്ടോബർ 4, 2007 00:02:55.840 --> 00:02:58.120 എൻറെ ഹൃദയം വേഗത്തിൽ ഇടിക്കുകയാണ്, എന്റെ കാൽമുട്ടുകൾ വിറയ്ക്കുകയാണ് 00:02:58.120 --> 00:02:59.340 ഞാൻ വേദിയിലേക്ക് കടന്നു ചെന്നപ്പോൾ 00:02:59.340 --> 00:03:00.930 സാന്ദെർസ് തിയെറ്റെറിൽ 00:03:01.040 --> 00:03:03.240 ഹാർവാർഡ് സർവകലാശാലയിൽ 00:03:03.240 --> 00:03:06.160 2007 ലെ മെഡിക്കൽ ഐ.ജി നോബൽ പുരസ്കാരത്തിനായി 00:03:06.160 --> 00:03:08.660 അത് ഞാൻ കൂടി എഴുതിയ ഒരു മെഡിക്കൽ ഗവേഷണ പ്രബന്ധത്തിന് വേണ്ടിയായിരുന്നു 00:03:08.660 --> 00:03:10.270 അതിൻറെ പേര് "വാൾ വിഴുങ്ങലും ... 00:03:10.420 --> 00:03:11.740 ..അതിൻറെ പരിണിത ഫലങ്ങളും ". 00:03:11.870 --> 00:03:13.275 (സദസ്സിൽ ചിരി) 00:03:13.840 --> 00:03:17.880 ഞാൻ ഇതേവരേ വായിക്കാത്ത ഒരു ചെറിയ പ്രസിദ്ധീകരണത്തിൽ അത് അച്ചടിച്ച് വന്നു 00:03:18.460 --> 00:03:20.419 ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ. 00:03:21.360 --> 00:03:24.740 എനിക്ക് അതൊരു നടക്കാത്ത സ്വപ്നം സാക്ഷാത്കരിച്ചത് പോലെയായിരുന്നു. 00:03:24.900 --> 00:03:28.120 അതൊരു പ്രതീക്ഷിക്കാത്ത അത്ഭുതം ആയിരുന്നു എന്നെ പോലെ ഒരാൾക്ക് 00:03:28.130 --> 00:03:31.459 അത് ഞാൻ ഒരിക്കലും മറക്കാത്ത ഒരു ബഹുമതിയായിരുന്നു. 00:03:31.459 --> 00:03:34.539 പക്ഷെ അതായിരുന്നില്ല എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഭാഗം.. 00:03:35.540 --> 00:03:37.640 ഒക്ടോബർ 4 1967 ഇൽ 00:03:38.020 --> 00:03:40.260 പേടിച്ച് , നാണം കുണുങ്ങിയായ, എല്ലിച്ച, കലി ഇളകിയ ഈ കുട്ടി 00:03:41.100 --> 00:03:43.120 അവൻ എപ്പോഴും കരഞ്ഞുകൊണ്ടിരുന്നു 00:03:43.460 --> 00:03:45.579 വേദിയിലേക്ക് കയറുന്നതിനു മുൻപ് 00:03:45.579 --> 00:03:47.234 അവന്റെ ഹൃദയം തുടിക്കുകയായാണ്, 00:03:47.500 --> 00:03:49.162 കാൽ മുട്ടുകൾ വിറയ്ക്കുകയാണ്. 00:03:49.780 --> 00:03:52.120 അവൻ സംസാരിക്കുവാൻ വായ തുറന്നു, 00:03:56.490 --> 00:03:58.130 വാക്കുകൾ പുറത്തേക്കു വരുന്നില്ല 00:03:58.130 --> 00:04:00.040 അവൻ അവിടെ നിന്ന് കണ്ണീർ വാർത്തു. 00:04:00.630 --> 00:04:02.360 അവൻ പരിഭ്രാന്തിയിൽ തളർന്നുപോയി , 00:04:02.360 --> 00:04:03.760 പേടിയിൽ തണുത്തുറഞ്ഞുപോയി 00:04:03.960 --> 00:04:06.130 ഈ പേടിച്ച ,നാണിക്കുന് , എല്ലിച്ച , കളി ഇളകിയ കുട്ടി 00:04:06.130 --> 00:04:08.142 എപ്പോഴും കരഞ്ഞു കൊണ്ടിരുന്നു . 00:04:08.649 --> 00:04:10.330 അവൻ ഇരുട്ടിനെ പേടിച്ചിരുന്നു 00:04:10.520 --> 00:04:11.640 ഉയരങ്ങളെ ഭയപ്പെട്ടിരുന്നു 00:04:11.640 --> 00:04:13.040 എട്ടുകാലികളെയും പാമ്പുകളെയും പേടിച്ചിരുന്നു... 00:04:13.040 --> 00:04:15.140 നിങ്ങളിൽ ആർക്കെങ്കിലും എട്ടുകാലികളെയും പാമ്പുകളെയും പേടിയാണോ? 00:04:15.280 --> 00:04:16.660 കുറച്ചു പേർക്ക്.... 00:04:16.660 --> 00:04:19.079 അവന് വെള്ളത്തിനെയും സ്രാവുകളെയും പേടിയായിരുന്നു... 00:04:19.079 --> 00:04:21.939 ഡോക്ടർമാരെയും ,നേഴ്സ്മാരെയും, ദെന്റിസ്റ്റുകളെയും പേടിയായിരുന്നു, 00:04:21.939 --> 00:04:24.680 സൂചികളെയും, ഡ്രില്ലുകളെയും മൂർച്ചയുള്ള എല്ലാത്തിനെയും പേടിയായിരുന്നു. 00:04:24.680 --> 00:04:27.380 പക്ഷെ എല്ലാത്തിനും ഉപരി അവനു 00:04:27.470 --> 00:04:28.470 ആളുകളെ പേടിയായിരുന്നു. 00:04:29.380 --> 00:04:31.530 ആ പേടിച്ച , നാണിച്ച , എല്ലിച്ച , കലി ഇളകിയ കുട്ടി 00:04:31.540 --> 00:04:32.570 ഞാൻ ആയിരുന്നു. 00:04:33.320 --> 00:04:35.997 എനിക്ക് തോൽവിയും നിരാകരണത്തെയും പേടിയായിരുന്നു, 00:04:37.300 --> 00:04:39.520 തീരെ കുറഞ്ഞ ആത്മാഭിമാനം, അപകർഷതാബോധം, 00:04:39.520 --> 00:04:42.840 പിന്നെ അന്ന് ഇല്ലാതിരുന്ന ഒരു സാധനം: 00:04:42.840 --> 00:04:44.660 സാമൂഹിക ഉത്കണ്ഠ എന്ന അവസ്ഥ. 00:04:44.955 --> 00:04:48.610 എനിക്ക് പേടിയായിരുന്നതിനാൽ, ബുള്ളികൾ എന്നെ കളിയാക്കുകയും തല്ലുകയും ചെയ്യുമായിരുന്നു. 00:04:48.610 --> 00:04:52.240 അവർ എന്നെ നോക്കി ചിരിക്കുയും പേരുകൾ വിളിക്കുകയും ചെയ്യുമായിരുന്നു, എന്നെ ഒരിക്കലും അവരുടെ കൂടെ 00:04:52.300 --> 00:04:54.260 റൈൻഡീർ ഗെയിംസ് കളിക്കാൻ അനുവദിച്ചിരുന്നുമില്ല. 00:04:55.020 --> 00:04:58.056 അവർ എന്നെ ഒരു കളി കളിക്കാൻ അനുവദിച്ചിരുന്നു... 00:04:58.100 --> 00:04:59.427 ഡോഡ്ജ് ബോൾ - 00:04:59.500 --> 00:05:01.443 ഞാൻ ഒരു നല്ല ഡോഡ്ജ് ബോൾ കളിക്കാരൻ ആയിരുന്നില്ല. 00:05:01.760 --> 00:05:03.500 ബുള്ളികൾ എൻറെ പേരു വിളിക്കും, 00:05:03.500 --> 00:05:05.970 എന്നിട്ട് ഞാൻ മുകളിലേക്ക് നോക്കും എന്നിട്ട് ഈ ചുമന്ന ഡോഡ്ജ് ബാളുകൾ നോക്കും 00:05:05.970 --> 00:05:08.200 അവ എൻറെ നേരെ സൂപ്പർസോണിക് വേഗതയിൽ വരുകയാണ് 00:05:08.210 --> 00:05:09.950 ബാം, ബാം, ബാം ! 00:05:10.580 --> 00:05:13.220 സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്കു നടന്നു വരുന്നത് എനിക്ക് ഓര്മ്മ വരുന്നു, 00:05:13.300 --> 00:05:18.180 എൻറെ മുഖം ചുമന്നു തുടുത്തിരിക്കുന്നു, എൻറെ ചെവികൾ ചുമന്നു ഇരമ്പിക്കൊണ്ടിരിക്കുന്നു. 00:05:18.180 --> 00:05:21.140 എൻറെ കണ്ണുകൾ കണ്ണീരുകൊണ്ട് പൊള്ളുകയായിരുന്നു. 00:05:21.180 --> 00:05:23.515 അവരുടെ വാക്കുകൾ എൻറെ ചെവികളെ പോള്ളിക്കുകയായിരുന്നു. 00:05:23.740 --> 00:05:25.000 കൂടാതെ ആരൊക്കെ പറഞ്ഞോ, 00:05:25.020 --> 00:05:28.660 "വടികളും കല്ലുകളും എൻറെ എല്ലുകളെ തകർക്കും എന്നും എന്നാൽ വാക്കുകൾ എന്നെ വേദനിപ്പിക്കില്ല എന്നും... 00:05:28.880 --> 00:05:30.131 അത് നുണയാണ്. 00:05:30.310 --> 00:05:31.980 വാക്കുകൾ ഒരു കഠാര പോലെ മുറിക്കാൻ കഴിവുള്ളവയാണ് 00:05:31.980 --> 00:05:34.030 വാക്കുകൾക്കു വാളിനെപോലെ താഴ്ന്നിറങ്ങാൻ കഴിയും. 00:05:34.210 --> 00:05:36.040 വാക്കുകൾക്കു ആഴത്തിലുള്ള മുറിവുണ്ടാക്കാൻ കഴിയും 00:05:36.040 --> 00:05:37.780 അവ കാണാൻ സാധിക്കില്ല. 00:05:38.150 --> 00:05:41.070 എനിക്ക് പേടിയുണ്ടായിരുന്നു. വാക്കുകളാണ് എൻറെ ഏറ്റവും വലിയ ശത്രു. 00:05:41.260 --> 00:05:42.491 ഇപ്പോഴും അതെ. 00:05:43.355 --> 00:05:45.300 പക്ഷെ എനിക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. 00:05:45.300 --> 00:05:47.980 ഞാൻ വീട്ടിൽ പോകും എന്നിട്ട് സൂപ്പർമാൻ ചിത്രകഥകളിലേക്ക് രക്ഷപ്പെടും. 00:05:47.980 --> 00:05:49.774 പിന്നെ ഞാൻ സൂപ്പർമാൻ ചിത്രകഥകൾ വായിക്കും 00:05:49.774 --> 00:05:53.440 പിന്നെ ഞാൻ സൂപ്പർമാനെ പോലെ ആവാൻ സ്വപ്നം കാണുമായിരുന്നു. 00:05:53.480 --> 00:05:56.240 എനിക്ക് സത്യത്തിനും നീതിക്കും വേണ്ടി പൊരുതണമായിരുന്നു. 00:05:56.240 --> 00:05:58.680 വില്ലന്മാർക്കെതിരെയും ക്രിപ്റ്റൊനിട്ടിനെതിരെയും പൊരുതണമായിരുന്നു. 00:05:58.680 --> 00:06:02.895 എനിക്ക് ലോകം ചുറ്റിപറക്കണമായിരുന്നു ജീവനുകൾ രക്ഷിച്ചും അമാനുഷിക കൃത്യങ്ങൾ ചെയ്തും. 00:06:03.400 --> 00:06:05.850 എനിക്ക് യഥാർത്ഥത്തിൽ ഉള്ളവയോടും ഒരു കമ്പം ഉണ്ടായിരുന്നു. 00:06:05.860 --> 00:06:09.460 ഞാൻ ഗിനെസ്സ് റെക്കോർഡിന്റെ പുസ്തകവും റിപ്ളിയുടെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പുസ്തകവും വായിച്ചിരുന്നു. 00:06:09.460 --> 00:06:13.080 നിങ്ങളിൽ ആരെങ്കിലും അവയെപ്പറ്റി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 00:06:13.100 --> 00:06:14.390 ഞാൻ ആ പുസ്തകങ്ങളെ വളരെ ഇഷ്ടപ്പെട്ടിരുന്നു! 00:06:14.390 --> 00:06:16.270 ഞാൻ ശരിക്കും ആളുകള് ചെയ്യുന്ന യഥാർത്ഥത്തിലുള്ള കൃത്യങ്ങൾ കണ്ടു. 00:06:16.270 --> 00:06:17.790 അങ്ങനെ ഞാൻ എന്നോട് പറഞ്ഞു, എനിക്ക് അത് ചെയ്യണം. 00:06:17.790 --> 00:06:19.330 ബുള്ളികൾ എന്നെ 00:06:19.330 --> 00:06:21.030 അവരുടെ കളികൾ കളിക്കാൻ അനുവദിച്ചില്ലെങ്കിൽ 00:06:21.030 --> 00:06:23.335 എനിക്ക് ശരിക്കും മാന്ത്രികം ചെയ്യണമായിരുന്നു, യഥാർത്ഥത്തിലുള്ള കൃത്യങ്ങൾ. 00:06:23.335 --> 00:06:26.659 തികച്ചും ശ്രദ്ധേയമായ എന്തെങ്കിലും ചെയ്യണം എനിക്ക്,ബുള്ളികൾക്ക് ചെയ്യാൻ കഴിയാത്തത്. 00:06:26.659 --> 00:06:28.609 എനിക്ക് എൻറെ ഉദ്ദേശവും വിളിപ്പാടും എന്തെന്ന് അറിയണം. 00:06:28.609 --> 00:06:30.729 എനിക്ക് എന്റെ ജീവിതത്തിൻറെ അര്ത്ഥം എന്തെന്നറിയണം. 00:06:30.729 --> 00:06:33.320 ലോകത്തെ മാറ്റിമറയ്ക്കാൻ തക്കതായ എന്തെങ്കിലും എനിക്ക് ചെയ്യണം. 00:06:33.320 --> 00:06:36.960 എനിക്ക് അസാധ്യമായത് സാധ്യമാണെന്ന് തെളിയിക്കണം. 00:06:38.340 --> 00:06:40.240 10 വർഷങ്ങൾക്കു ശേഷം- 00:06:40.240 --> 00:06:42.706 എന്റെ 21 ആം പിറന്നാളിന് ഒരാഴ്ച മുൻപ്. 00:06:42.819 --> 00:06:46.799 എന്റെ ജീവിതം മാറ്റിമറിച്ച രണ്ടു കാര്യങ്ങൾ ഒരേ ദിവസം നടന്നു 00:06:47.040 --> 00:06:49.391 ഞാൻ ഉത്തര ഭാരതത്തിൽ തമിഴ് നാട്ടിൽ താമസിക്കുകയായിരുന്നു 00:06:49.540 --> 00:06:51.020 ഞാൻ അവിടെ ഒരു പാതിരി ആയിരുന്നു, 00:06:51.020 --> 00:06:53.090 എന്റെ ഉപദേഷ്ടാവായ ഒരു സുഹൃത്ത് ചോദിച്ചു, 00:06:53.090 --> 00:06:54.720 "നിനക്ക് "ത്രോംസ് " ഉണ്ടോ , ഡാനിയൽ?" 00:06:54.720 --> 00:06:57.440 ഞാൻ ചോദിച്ചു "ത്രോംസ് "? എന്താണത്? 00:06:57.440 --> 00:07:00.490 അയാൾ പറഞ്ഞു, " ത്രോംസ് എന്നാൽ ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങൾ" 00:07:00.490 --> 00:07:04.630 അവ സ്വപ്നങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഒരു കൂട്ടായ്മയാണ് 00:07:04.630 --> 00:07:07.240 ഇപ്പൊ നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാനും എവിടെ വേണമെങ്കിലും പോകാനും കഴിയുമെങ്കിൽ 00:07:07.240 --> 00:07:08.479 ആരാകാനും കഴിയുമെങ്കിൽ 00:07:08.479 --> 00:07:10.356 നിങ്ങൾ എവിടെയാകും പോകുക? എന്താകും നിങ്ങൾ ചെയ്യുക? 00:07:10.356 --> 00:07:11.280 ആരാകും നിങ്ങൾ? 00:07:11.280 --> 00:07:14.500 ഞാൻ പറഞ്ഞു, " എനിക്ക് അത് ചെയ്യാൻ പറ്റില്ല! എനിക്ക് പേടിയാണ്. എനിക്ക് കുറെ പേടികൾ ഉണ്ട്!" 00:07:14.500 --> 00:07:17.800 ആ രാത്രി ഞാൻ എന്റെ പായ കൊണ്ടുപോയി ബംഗ്ലാവിൻറെ തട്ടുമ്പുറത്തു 00:07:17.810 --> 00:07:19.259 നക്ഷത്രങ്ങളുടെ അടിയിൽ വിരിച്ചു 00:07:19.259 --> 00:07:21.869 വവ്വാലുകൾ മുങ്ങാംകുഴിയിട്ട് കൊതുകുകളെ പിടിക്കുന്നത് ഞാൻ കണ്ടു. 00:07:21.869 --> 00:07:26.200 പക്ഷെ ഞാൻ ആകെ ചിന്തിച്ചിരുന്നത് ത്രോമുകളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായിരുന്നു. 00:07:26.200 --> 00:07:28.360 പിന്നെ ഡോഡ്ജ് ബോളുകളുമായി നിൽക്കുന്ന ബുള്ളികളും. 00:07:28.760 --> 00:07:30.730 കുറച്ചു മണിക്കൂറുകൾക്കു ശേഷം ഞാൻ ഉണർന്നു. 00:07:31.220 --> 00:07:33.940 എന്റെ ഹൃദയം വേഗത്തിൽ തുടിക്കുകയായിരുന്നു, എന്റെ കാൽമുട്ടുകൾ വിറയ്ക്കുകയായിരുന്നു. 00:07:34.080 --> 00:07:36.020 ഇത്തവണ പക്ഷെ അത് പേടികൊണ്ടായിരുന്നില്ല. 00:07:36.420 --> 00:07:38.395 എൻറെ ശരീരം മുഴുവൻ വിങ്ങുകയായിരുന്നു. 00:07:38.500 --> 00:07:40.180 അടുത്ത 5 ദിവസത്തേക്ക് 00:07:40.330 --> 00:07:44.199 ഞാൻ എന്റെ ജീവനുവേണ്ടി പൊരുതിക്കൊണ്ട് സ്വബോധത്തിലേക്ക് വരുകയും അതിൽ നിന്ന് പോകുകയും ചെയ്തുകൊണ്ടിരുന്നു. 00:07:44.199 --> 00:07:48.239 105 ദശാംശം മലേറിയ പണി മൂലം എന്റെ മസ്തിഷ്കം ചുട്ടു പോള്ളുകയായിരുന്നു. 00:07:48.390 --> 00:07:51.600 എപ്പോഴൊക്കെ എനിക്ക് ബോധം വന്നോ , അപ്പോഴൊക്കെ എനിക്ക് ത്രോമുകളെ പറ്റി മാത്രമേ ചിന്തിക്കാൻ തോന്നിയുള്ളൂ. 00:07:51.600 --> 00:07:53.820 എനിക്ക് തോന്നി," ഞാൻ ജീവിതം കൊണ്ട് എന്താണ് ചെയ്യുക?" 00:07:53.950 --> 00:07:56.380 ഒടുവിൽ, എന്റെ 21 ആം പിറന്നാളിന് തലേ രാത്രി 00:07:56.380 --> 00:07:58.030 ഒരു നിമിഷത്തെ വ്യക്തതയിൽ, 00:07:58.030 --> 00:07:59.639 ഞാൻ തിരിച്ചറിഞ്ഞു: 00:07:59.639 --> 00:08:02.100 ആ ചെറിയ കൊതുക്, 00:08:02.620 --> 00:08:05.020 അനോഫെലിസ് സ്റ്റെഫെൻസി , 00:08:05.280 --> 00:08:06.610 ആ ചെറിയ കൊതുക് 00:08:06.610 --> 00:08:08.390 5 മില്ലിഗ്രാമിൽ താഴെ ഭാരമുള്ള അത്, 00:08:08.390 --> 00:08:09.810 ഒരു തരി ഉപ്പിൻറെ പോലും ഭാരം ഇല്ല അതിനു, 00:08:09.810 --> 00:08:12.780 ആ കൊതുകിന് ഒരു 170 പൗണ്ട് ,സുമാർ 80 കിലോ ഉള്ള മനുഷ്യനെ ആക്രമിച്ചു കീഴടക്കാമെങ്കിൽ, 00:08:12.780 --> 00:08:14.860 ഞാൻ ഒരു ക്രിപ്റ്റൊനിറ്റാനെന്നു തിരിച്ചറിഞ്ഞു. 00:08:14.860 --> 00:08:17.150 അപ്പൊ ഞാൻ തിരിച്ചറിഞ്ഞു ,ഇല്ല ഇല്ല, അത് കൊതുകല്ല, 00:08:17.150 --> 00:08:19.480 മറിച്ചു അവയ്ക്കുള്ളിൽ ഉള്ള ഒരു ചെറിയ പരോപജീവിയാണ്, 00:08:19.480 --> 00:08:23.160 ഒരു വർഷത്തിൽ ഒരു ദശലക്ഷത്തിൽ കൂടുതൽ ആളുകളെ കൊല്ലുന്ന പ്ലാസ്മോടിയം ഫാൽസിപ്പേരം 00:08:23.509 --> 00:08:25.999 അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ഇല്ല ഇല്ല അത് ഇതിലും ചെറിയത് ആണ്, 00:08:25.999 --> 00:08:28.550 പക്ഷെ എനിക്ക് ,അത് വളരെ വലുതായി തോന്നിച്ചു. 00:08:28.550 --> 00:08:29.640 ഞാൻ മനസ്സിലാക്കി, 00:08:29.640 --> 00:08:31.270 എന്റെ പേടി എൻറെ ക്രിപ്റ്റൊനിറ്റ് ആണ്, 00:08:31.270 --> 00:08:32.140 അതാണ് ആ പരോപജീവി, 00:08:32.140 --> 00:08:34.990 എന്റെ ജീവിതത്തെ തളർത്തി, അന്ഗവിഹീനമാക്കിയ ആ ജീവി. 00:08:35.200 --> 00:08:38.080 പേടിയും അപകടവും തമ്മിൽ ഒരു വ്യത്യാസമുണ്ട്. 00:08:38.109 --> 00:08:39.699 അപകടം യഥാർത്ഥത്തിൽ ഉള്ളതാണ് 00:08:39.990 --> 00:08:42.010 പേടി ഒരു ചോയ്സ് ആണ്. 00:08:42.080 --> 00:08:44.309 എനിക്ക് ഒരു ചോയ്സ് ഉള്ളതായി ഞാൻ തിരിച്ചറിഞ്ഞു. 00:08:44.309 --> 00:08:48.180 എനിക്ക് പേടിയിൽ ജീവിക്കാം എന്നിട്ട് ആ രാത്രി പരാജയത്തിൽ മരിക്കാം. 00:08:49.070 --> 00:08:52.080 അല്ലെങ്കിൽ എനിക്ക് എന്റെ പേടിയെ കൊന്നിട്ട് 00:08:52.080 --> 00:08:56.060 എന്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാം എന്നിട്ട് ജീവിതം ജീവിക്കാൻ വെല്ലുവിളിക്കാം 00:08:56.680 --> 00:08:59.560 നിങ്ങൾക്കറിയാമോ, മരണ ശയ്യയിൽ കിടക്കുമ്പോൾ 00:08:59.560 --> 00:09:04.080 മരണത്തെ മുഖാമുഖം കാണുമ്പോൾ ജീവിക്കാൻ വളരെ അധികം കൊതി തോന്നും 00:09:04.180 --> 00:09:07.140 എല്ലാവരും മരിക്കും, എല്ലാവരും ശരിക്കും ജീവിക്കുന്നില്ല. 00:09:08.040 --> 00:09:09.890 മരണത്തിൽ ആണ് നമ്മൾ ശരിക്കും ജീവിക്കുന്നത് 00:09:09.890 --> 00:09:11.580 മരിക്കാൻ പഠിക്കുമ്പോൾ, 00:09:11.580 --> 00:09:13.070 നിങ്ങൾ ശരിക്കും ജീവിക്കാൻ പഠിക്കുന്നു. 00:09:13.070 --> 00:09:15.140 അങ്ങനെ ഞാൻ തീരുമാനമെടുത്തു എന്റെ കഥ മാറ്റാൻ 00:09:15.140 --> 00:09:16.420 ആ രാത്രി 00:09:16.915 --> 00:09:18.230 എനിക്ക് മരിക്കേണ്ട. 00:09:18.230 --> 00:09:20.010 അതുകൊണ്ട് ഞാൻ ഒന്ന് ചെറുതായി പ്രാർത്ഥിച്ചു, 00:09:20.010 --> 00:09:22.230 "ദൈവമേ ,എന്നെ നീ 21ആം പിറന്നാൾ വരെ ജീവിക്കാൻ അനുവദിച്ചാൽ, 00:09:22.230 --> 00:09:24.544 ഇനി മുതൽ പേടിയെ എന്റെ ജീവിതം ഭരിക്കാൻ ഞാൻ അനുവദിക്കില്ല. 00:09:24.670 --> 00:09:26.520 ഞാൻ എന്റെ പേടികളെ കൊല്ലാൻ പോകുകയാണ്, 00:09:26.520 --> 00:09:29.530 എന്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ പോകുകയാണ് ഞാൻ, 00:09:29.530 --> 00:09:31.270 എനിക്ക് എന്റെ മനോഭാവം മാറ്റണം എന്നുണ്ട്, 00:09:31.270 --> 00:09:33.540 എനിക്ക് എന്റെ ജീവിതം കൊണ്ട് എന്തെങ്കിലും അവിശ്വസനീയമായത് ചെയ്യണം, 00:09:33.540 --> 00:09:35.550 എനിക്ക് എന്റെ ഉദ്ദേശ്യവും വെളിപാടും എന്തെന്ന് അറിയണം, 00:09:35.550 --> 00:09:38.632 അസാധ്യo എന്നാൽ അസാധ്യമല്ല എന്ന് എനിക്ക് അറിയണം." 00:09:38.780 --> 00:09:42.820 ആ രാത്രി ഞാൻ അതിജീവിച്ചോ ഇല്ലയോ എന്ന് ഞാൻ പറയില്ല.അത് നിങ്ങൾ തന്നെ കണ്ടുപിടിച്ചോളൂ. 00:09:42.850 --> 00:09:43.978 (സദസ്സിൽ ചിരി) 00:09:43.978 --> 00:09:47.100 എന്റെ ജീവിതത്തിലെ ആദ്യ 10 ത്രോമുകൾ ആ രാത്രി ഞാൻ ഉണ്ടാക്കി: 00:09:47.100 --> 00:09:50.210 എല്ലാ പ്രമുഖ ഭൂഖണ്ഡങ്ങളും എനിക്ക് സന്ദർശിക്കണം 00:09:50.210 --> 00:09:51.820 7 മഹാത്ഭുതങ്ങൾ സന്ദർശിക്കണം 00:09:51.820 --> 00:09:53.410 കുറച്ചു ഭാഷകൾ പഠിക്കണം, 00:09:53.410 --> 00:09:54.940 ഒരു ഒറ്റപ്പെട്ട ഒഴിഞ്ഞ ദ്വീപിൽ ജീവിക്കണം, 00:09:54.940 --> 00:09:56.480 സമുദ്രത്തിൽ ഒരു കപ്പലിൽ ജീവിക്കണം, 00:09:56.480 --> 00:09:58.650 ആമസോണിൽ കുറച്ചു ആദിവാസി വംശജരുടെ കൂടെ കഴിയണം, 00:09:58.650 --> 00:10:01.210 സ്വീടെനിലെ ഏറ്റവും ഉയരമുള്ള പർവതത്തിന്റെ മുകളിൽ കയറണം, 00:10:01.210 --> 00:10:03.180 സൂര്യോദയത്തിൽ എവെരെസ്റ്റ് കൊടുമുടി കാണണം, 00:10:03.190 --> 00:10:05.390 നാഷ്വില്ലിൽ , സംഗീതത്തിന്റെ ബിസിനെസ്സ് ചെയ്യണം, 00:10:05.400 --> 00:10:07.060 എനിക്ക് ഒരു സർക്കസ്സിൽ ജോലി ചെയ്യണമായിരുന്നു , 00:10:07.080 --> 00:10:09.120 പിന്നെ എനിക്ക് ഒരു വിമാനത്തിൽ നിന്നും എടുത്തു ചാടണമായിരുന്നു. 00:10:09.120 --> 00:10:12.380 അടുത്ത 20 വർഷങ്ങളിൽ ഞാൻ എന്റെ മിക്ക ത്രോമുകളും നേടിയെടുത്തു. 00:10:12.410 --> 00:10:14.650 ഓരോ തവണ ഞാൻ ഓരോ ത്രോം നേടുമ്പോഴും 00:10:14.650 --> 00:10:18.190 ഞാൻ 5,10 എണ്ണം എൻറെ ലിസ്റ്റിൽ ചേർക്കും വീണ്ടും. അങ്ങനെ അത് വളരും. 00:10:18.800 --> 00:10:23.280 അടുത്ത 7 വര്ഷം കൊണ്ട് ഞാൻ ബഹാമാസിൽ ഒരു ചെറിയ ദ്വീപിൽ ജീവിച്ചു 00:10:23.320 --> 00:10:25.360 7ഏഴു കൊല്ലത്തോളം 00:10:25.370 --> 00:10:27.274 ഒരു കെട്ടു കുടിലിൽ , 00:10:29.480 --> 00:10:33.820 സ്രാവുകളെ കുന്തം കൊണ്ടെറിഞ്ഞും സ്റ്റിങ്ങ് റേ മത്സ്യങ്ങളെ തിന്നും ,ഞാൻ ഒരാൾ മാത്രം ആ ദ്വീപിൽ, 00:10:33.820 --> 00:10:36.249 ഒരു തോർത്തുമുണ്ട് ഉടുത്തുകൊണ്ട്, 00:10:36.680 --> 00:10:39.160 സ്രാവുകൾക്കൊപ്പം നീന്താൻ ഞാൻ പഠിച്ചു . 00:10:39.160 --> 00:10:40.980 അവിടെ നിന്നും ഞാൻ മെക്സിക്കൊയിലെക്കു മാറി., 00:10:40.980 --> 00:10:45.000 അവിടുന്ന് ഞാൻ ഇക്യുഡോറിലെ ആമസോൺ നദിക്കരയിലേക്ക് നീങ്ങി, 00:10:45.241 --> 00:10:48.100 പൂഷോ പോന്ഗോ ഇക്യുടോർ എന്ന വംശജർ ഉണ്ടായിരുന്നു അവിടെ, 00:10:48.100 --> 00:10:52.180 അങ്ങനെ ചെറുതായി എന്റെ ത്രോമുകൾ മൂലം എന്റെ ആത്മവിശ്വാസം വർദ്ധിച്ചു. 00:10:52.180 --> 00:10:55.100 നഷ്വില്ലിൽ സംഗീതത്തിന്റെ ബിസിനസ്സിൽ നിന്നും ഞാൻ സ്വീടെനിലേക്ക് നീങ്ങി, 00:10:55.110 --> 00:10:57.870 പിന്നീട് സ്റ്റോക്ക്ഹോമിലെക്കും,അവിടെ സംഗീതത്തിന്റെ ബിസിനസസ് ചെയ്തു, 00:10:57.870 --> 00:11:01.920 അവിടെ ആർടിക്കിലുള്ള കേബ്നെകൈസേ പർവതം ഞാൻ കയറി. 00:11:03.300 --> 00:11:04.750 ഞാൻ ക്ലൗണിങ് പഠിച്ചു, 00:11:04.750 --> 00:11:05.860 പിന്നെ ജാലവിദ്യയും , 00:11:05.860 --> 00:11:07.480 കാലുമ്മേൽ നടത്തവും, 00:11:07.480 --> 00:11:10.440 ഒട്ടച്ചക്രസൈക്കിൾ ചവിട്ടലും,തീ വിഴുങ്ങളും , കുപ്പിച്ചില്ല് തിന്നാനും പഠിച്ചു. 00:11:10.450 --> 00:11:13.620 ഏതാണ്ട് ഒരു ഡസനിൽ കുറച്ചു വാൾ വിഴുങ്ങുന്നവരെ ബാക്കിയുള്ളൂ എന്ന് 1997ഇൽ ഞാൻ കേട്ടു 00:11:13.620 --> 00:11:15.410 ഞാൻ പറഞ്ഞു "എനിക്ക് അത് ചെയ്യണം" 00:11:15.420 --> 00:11:18.290 ഞാൻ ഒരു വാൾ വിഴുങ്ങുന്ന ആളെ കണ്ടുമുട്ടി, അയാൾ കുറച്ചു നുറുങ്ങുകൾ പറഞ്ഞു. 00:11:18.290 --> 00:11:20.190 അയാൾ പറഞ്ഞു, "ശരി ,ഞാൻ 2 നുറുങ്ങകൾ തരാം: 00:11:20.190 --> 00:11:21.926 1: ഇത് വളരെ അപകടം പിടിച്ചതാണ്, 00:11:21.926 --> 00:11:23.948 ആളുകൾ ഇത് ചെയ്തു മരിച്ചിട്ടുണ്ട്. 00:11:23.948 --> 00:11:24.953 രണ്ടാമതായി 00:11:24.953 --> 00:11:26.206 ഇത് സ്വയം പരീക്ഷിക്കരുത്!" 00:11:26.206 --> 00:11:27.520 (സദസ്സിൽ ചിരി) 00:11:27.540 --> 00:11:29.540 അങ്ങനെ ഞാൻ അത് എന്റെ ത്രോമുകളിൽ ചേർത്തു. 00:11:30.440 --> 00:11:33.320 ഓരോ ദിവസവും 10,12 തവണ പരിശീലിച്ചു 00:11:33.660 --> 00:11:35.160 നാല് കൊല്ലത്തോളം . 00:11:35.209 --> 00:11:36.709 ഇപ്പൊ ഞാൻ അത് കണക്കുകൂട്ടി നോക്കുമ്പോൾ 00:11:36.709 --> 00:11:40.020 4 x 365 [x 12 ] 00:11:40.020 --> 00:11:42.660 ഏകദേശം 13000 വ്യർഥമായ ശ്രമങ്ങളായിരുന്നു അവ 00:11:42.660 --> 00:11:45.420 2001 ഇൽ എന്റെ ആദ്യത്തെ വാൾ വിഴുങ്ങലിനു മുൻപ്. 00:11:46.002 --> 00:11:47.630 അപ്പോൾ ഞാൻ വേറെ ഒരു ത്രോം ഉണ്ടാക്കി 00:11:47.630 --> 00:11:50.940 ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വാൾ വിഴുങ്ങൽ വിദഗ്ധൻ ആവണം. 00:11:50.970 --> 00:11:53.820 ഞാൻ ഓരോ പുസ്തകവും , വാരികയും, പത്ര ലേഖനങ്ങളും, 00:11:53.820 --> 00:11:57.670 മെഡിക്കൽ റിപ്പോർട്ടുകളും തിരഞ്ഞു, വൈദ്യശാസ്ത്രവും ,ശരീര ശാസ്ത്രവും പഠിച്ചു, 00:11:57.676 --> 00:11:59.719 ഡോക്ടര്മാരോടും നേഴ്സ്സുമാരോടും സംസാരിച്ചു 00:11:59.719 --> 00:12:01.760 എല്ലാ വാൾ വിഴുങ്ങുന്നവരുമായും ബന്ധപ്പെടുത്തി 00:12:01.760 --> 00:12:04.250 വാൾ വിഴുങ്ങുന്നവരുടെ ആഗോള സംഘടന രൂപീകരിച്ചു, 00:12:04.250 --> 00:12:06.450 2 കൊല്ലം മെഡിക്കൽ ഗവേഷണം നടത്തി 00:12:06.450 --> 00:12:08.580 വാൾ വിഴുങ്ങുന്നതുകൊണ്ടുള്ള പാർശ്വ ഫലങ്ങലെ പറ്റി 00:12:08.580 --> 00:12:10.980 അതാണ് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു വന്നത്. 00:12:10.980 --> 00:12:11.840 (സദസ്സിൽ ചിരി ) 00:12:11.840 --> 00:12:12.940 നന്ദി. 00:12:12.960 --> 00:12:17.748 (കരഘോഷം) 00:12:18.200 --> 00:12:21.570 ഞാൻ വാൾ വിഴുങ്ങുന്നതിനെ പറ്റി കുറച്ചു അത്ഭുതകരമായ കാര്യങ്ങൾ പഠിച്ചു. 00:12:21.571 --> 00:12:25.260 നിങ്ങൾ ഇന്ന് വരെ ചിന്തിക്കാത്ത കാര്യങ്ങൾ, എന്നാൽ ഇന്നുമുതൽ നിങ്ങൾ ചിന്തിക്കും 00:12:25.260 --> 00:12:28.550 അടുത്ത തവണ നിങ്ങൾ വീട്ടിൽ പോയി കത്തികൊണ്ട് മാംസം മുറിക്കുമ്പോൾ 00:12:28.550 --> 00:12:31.759 അല്ലെങ്കിൽ ഒരു വാൾ കൊണ്ട് അല്ലെങ്കിൽ നിങ്ങളുടെ "ബെസ്റ്റെക് ", നിങ്ങൾ ഇതിനെപ്പറ്റി വിചാരിക്കും... 00:12:34.257 --> 00:12:36.589 ഭാരതത്തിൽ ആണ് വാൾ വിഴുങ്ങൽ ആരംഭിച്ചത് എന്ന് ഞാൻ പഠിച്ചു.- 00:12:36.589 --> 00:12:39.889 ഞാൻ ആധ്യമായി 20 വയസ്സുള്ളപ്പോൾ കണ്ട അത് 00:12:39.889 --> 00:12:42.290 ഏകദേശം 4000 കൊല്ലം മുമ്പ്,ഏകദേശം 2000 ബി.സി യിൽ. 00:12:42.290 --> 00:12:45.580 കഴിഞ്ഞ 150 കൊല്ലമായി , വാൾ വിഴുങ്ങുന്നവരെ ഉപയോഗപ്പെടുത്തി വരുന്നു 00:12:45.590 --> 00:12:47.400 ശാസ്ത്രത്തിലും മെഡിക്കൽ രംഗത്തും 00:12:47.480 --> 00:12:51.160 ദൃഡമായ എന്റൊസ്കോപ്പ് ഉണ്ടാക്കനായിട്ട് 1868 ഇൽ 00:12:51.160 --> 00:12:53.820 ജർമ്മനിയിലുള്ള ഫ്രിബെർഗിലുള്ള ഡോ. അഡോൾഫ് കുസ്മൗൽ. 00:12:53.880 --> 00:12:56.639 1906 വേൽസിൽ ഇലെക്ട്രോ കാർഡിയോഗ്രാമിന് വേണ്ടി, 00:12:56.639 --> 00:13:00.240 വിഴുങ്ങുമ്പോൾ ഉള്ള അസുഖങ്ങൾ പഠിക്കാൻ, പിന്നെ ദഹനക്കേട് പഠിക്കാൻ 00:13:00.240 --> 00:13:01.860 ബ്രോങ്കോസ്കോപ്പ്, അത്തരത്തിൽ ഉള്ള സാധനത്തിനായിട്ട്. 00:13:01.860 --> 00:13:03.840 കഴിഞ്ഞ 150 വർഷങ്ങളായി 00:13:03.840 --> 00:13:07.860 നമ്മുക്ക് നിരവധി പരിക്കുകളും ഡസൻ കണക്കിന് മരണങ്ങളും നടന്നതായി അറിയാം.. 00:13:07.880 --> 00:13:14.560 ഇതാണ് ഡോ.അഡോൾഫ് കുസ്മൗൽ ഉണ്ടാക്കിയ ദൃഡമായ എന്റൊസ്കോപ്പ്. 00:13:14.740 --> 00:13:18.679 കഴിഞ്ഞ 150 കൊല്ലങ്ങളിൽ 29 മരണങ്ങൾ നടന്നിട്ടുണ്ട് 00:13:18.679 --> 00:13:22.462 അതിൽ ലണ്ടനിൽ ഉള്ള ഒരു വാൾ വിഴുങ്ങൽക്കാരനും ഉണ്ട് .അയാൾ തന്റെ ഹൃദയത്തിലേക്ക് വാൾ കുത്തിയിറക്കി. 00:13:23.142 --> 00:13:25.340 3 മുടൽ 8 വരെ 00:13:25.340 --> 00:13:27.780 പരിക്കുകൾ വാൾ വിഴുങ്ങൽ മൂലം ഉണ്ടാവുന്നതായി നാം പഠിച്ചു. 00:13:27.780 --> 00:13:29.880 എനിക്ക് ഫോൺ വിളികൾ കിട്ടുന്നതുകൊണ്ട് എനിക്കറിയാം. 00:13:29.880 --> 00:13:31.150 എനിക്ക് രണ്ടെണ്ണമേ ഉണ്ടായിട്ടുള്ളൂ. 00:13:31.150 --> 00:13:34.320 ഒന്ന് സ്വീഡനിൽ നിന്നും, ഒന്ന് ഒർലാണ്ടോയിൽ നിന്നും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ, 00:13:34.320 --> 00:13:37.019 വാൾ വിഴുങ്ങുന്നവർ ആശുപത്രിയിൽ ആണെന്ന് പറഞ്ഞുകൊണ്ടുള്ള ഫോൺ വിളികൾ. 00:13:37.019 --> 00:13:38.769 അതുകൊണ്ട് ഇത് വളരെ അപകടം പിടിച്ചതാണ്. 00:13:38.769 --> 00:13:41.629 വാൾ വിഴുങ്ങുന്നതിനെപ്പറ്റി വേറൊരു കാര്യം ഞാൻ പഠിച്ചത് എന്തെന്നാൽ 00:13:41.629 --> 00:13:44.320 2 മുതൽ 10 കൊല്ലം വരെ എടുക്കാറുണ്ട് വാൾ വിഴുങ്ങുന്നത് എങ്ങിനെ എന്ന് പഠിക്കാൻ 00:13:44.320 --> 00:13:45.610 ഭൂരിഭാഗം പേർക്കും. 00:13:45.610 --> 00:13:48.020 ഞാൻ പഠിച്ച ഏറ്റവും അത്ഭുതാവഹമായ കാര്യം എന്തെന്നാൽ 00:13:48.020 --> 00:13:51.360 എങ്ങിനെ വാൾ വിഴുങ്ങുന്നവർ അസാധ്യമായത് ചെയ്യുന്നു എന്നുള്ളതാണ്. 00:13:51.460 --> 00:13:53.460 ഞാൻ ചെറിയൊരു സ്വകാര്യം പറയാം: 00:13:53.520 --> 00:13:57.580 99.9 % ഉള്ള അസാധ്യമായതിനെപ്പറ്റി ചിന്തിക്കാതിരിക്കുക. 00:13:57.580 --> 00:14:02.030 ബാക്കിയുള്ള 1% സംഭാവ്യതയിൽ ശ്രദ്ധിക്കുക , കൂടാതെ എങ്ങനെ അതിനെ സാധ്യമാക്കാം ഏന്നു കണ്ടുപിടിക്കുക. 00:14:02.817 --> 00:14:06.140 ഇനി നിങ്ങളെ ഞാൻ ഒരു വാൾ വിഴുങ്ങുന്നവന്റെ മനസ്സിലേക്കുള്ള ഒരു യാത്ര കൊണ്ടുപോകാം. 00:14:06.140 --> 00:14:09.479 വാൾ വിഴുങ്ങുന്നതിനായി മനസ്സിന് ഭൗതികമായ എല്ലാത്തിനും മേലെ ഉള്ള ധ്യാനം ആവശ്യമാണ്, 00:14:09.479 --> 00:14:12.270 മൂർച്ചയുള്ള ശ്രദ്ധ, വളരെ കണിശമായ കൃത്യത 00:14:12.270 --> 00:14:15.670 ആന്തരിക അവയവങ്ങളെ ഒറ്റപ്പെടുത്തി ശരീരത്തിൻറെ സാധാരണയായി നടക്കുന്ന ചലനങ്ങളെ 00:14:15.710 --> 00:14:20.370 മസ്തിഷ്കത്തിനെ സംഗ്രഹിച്ചുകൊണ്ട്, വീണ്ടും വീണ്ടുമുള്ള മാംസപേശികളുടെ ഓർമ്മയിലൂടെ 00:14:20.450 --> 00:14:23.720 നിരന്തരമായ പരിശീലനത്തിലൂടെ ഏതാണ്ട് 10000 തവണയിൽ കൂടുതൽ. 00:14:24.020 --> 00:14:28.090 ഇനി വാല് വിഴുങ്ങുന്ന ആളുടെ ശരീരത്തിലൂടെ ഒരു യാത്ര പോകാം നമുക്ക്. 00:14:28.310 --> 00:14:30.130 വാൾ വിഴുങ്ങുന്നതിനായി , 00:14:30.130 --> 00:14:32.250 വാൾ എന്റെ നാവിൻറെ മുകളിലൂടെ ഇഴയ്ക്കണം എനിക്ക്, 00:14:32.250 --> 00:14:34.780 അന്നനാളത്തിലെ ഛർദ്ധിക്കാനുള്ള പ്രവണതയെ തടുത്തു 00:14:34.780 --> 00:14:37.740 എപിഗ്ലോട്ടിസ്സിലെ 90 ഡിഗ്രി വരുന്ന വളവിലൂടെ കടന്നു ചെന്ന് 00:14:38.240 --> 00:14:41.040 പിന്നീടു സിർകോഫാരിൻഗൽ അപ്പർ ഇസോഫാജിയൽ സ്ഫിൻടറിലൂടെ കടന്നുപോയി 00:14:41.060 --> 00:14:42.600 മാംസപേശികളുടെ ചലനങ്ങളെ കുറച്ചു 00:14:42.600 --> 00:14:44.380 നെഞ്ചുംകൂട്ടിലേക്ക് തള്ളി ഇറക്കണം 00:14:44.380 --> 00:14:45.960 ശ്വാസകോശത്തിന് നടുവിലൂടെ. 00:14:46.080 --> 00:14:48.349 ഈ സമയത്ത് , 00:14:48.399 --> 00:14:50.389 എനിക്ക് എന്റെ ഹൃദയത്തെ പതിയെ തള്ളി നീക്കണം 00:14:50.389 --> 00:14:51.720 നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ, 00:14:51.720 --> 00:14:53.580 എന്റെ ഹൃദയം വാളുമായി ചേർന്ന് മിടിക്കുനത് കാണാം 00:14:53.580 --> 00:14:55.339 കാരണം അത് ഹൃദയത്തിൽ ചാരിയാണ് നിൽക്കുന്നത് 00:14:55.339 --> 00:14:58.299 അതിനിടയിൽ ഒരിഞ്ചിന്റെ എട്ടിൽ ഒരു ഭാഗം വരുന്ന അന്നനാളത്തിന്റെ കോശം മാത്രമേ ഉണ്ടാവുകയുള്ളൂ. 00:14:58.299 --> 00:15:00.140 ഇത് വ്യാജമായി അവതരിപ്പിക്കാൻ പറ്റുന്ന ഒന്നല്ല. 00:15:00.320 --> 00:15:02.480 പിന്നീട് എന്റെ നെഞ്ചിന്റെ എല്ലിന്റെ അടുത്തുകൂടെ ഇഴച്ചു ഇറക്കണം, 00:15:02.480 --> 00:15:05.250 താഴെയുള്ള ഇസോഫാജിയൽ സ്ഫിൻടറിലൂടെ വയറിനു താഴേക്ക് , 00:15:05.250 --> 00:15:08.680 വയറിലുള്ള ഛർദ്ധിക്കാനുള്ള പ്രവണതയെ തടുതുകൊണ്ട് ഡുവോഡിനം വരെ താഴേക്കു പോകണം. 00:15:08.680 --> 00:15:09.750 ഒരു കഷ്ണം കേക്ക് തിന്നുന്നത് പോലെ നിസ്സാരം. 00:15:09.750 --> 00:15:10.930 (സദസ്സിൽ ചിരി) 00:15:10.930 --> 00:15:12.880 അതിലും താഴേക്ക് ഞാൻ പോയാൽ, 00:15:12.880 --> 00:15:17.720 ഫലൊപ്പിയൻ ട്യൂബുകൾ വരെ. (ഡച്ച് ഭാഷയിൽ) ഫലൊപ്പിയൻ ട്യൂബുകൾ! 00:15:17.720 --> 00:15:20.980 നിങ്ങൾക്ക് നിങ്ങളുടെ ഭാര്യമാരോട് പിന്നീട് ചോദിക്കാം അതിനേപ്പറ്റി... 00:15:22.160 --> 00:15:23.900 ആളുകൾ ചോദിക്കാറുണ്ട്,അവർ പറയും, 00:15:23.900 --> 00:15:26.740 "സ്വന്തം ജീവിതം അപകടത്തിൽ പെടുത്താൻ വളരെ ധൈര്യം വേണ്ടി വരുമായിരിക്കും" 00:15:26.740 --> 00:15:28.800 ഹൃദയത്തെ തള്ളി നീക്കാനും വാൾ വിഴുങ്ങാനുമൊക്കെ..." 00:15:28.800 --> 00:15:30.500 ഇല്ല. ശരിക്കും ധൈര്യം വേണ്ടത് 00:15:30.500 --> 00:15:33.020 ആ ചെറിയ പേടിച്ചരണ്ട,എല്ലിച്ച ,കലിപൂണ്ട കുട്ടിക്ക് 00:15:33.080 --> 00:15:35.620 പരാജയത്തെയും തള്ളിക്കളയലിനെയും ഭയക്കാതെ 00:15:35.620 --> 00:15:37.040 ഹൃദയത്തെ കൈകളിലെടുത്തു 00:15:37.040 --> 00:15:38.240 അഭിമാനത്തെ പണയം വച്ച് 00:15:38.240 --> 00:15:41.060 ഒരു കൂട്ടം അപരിചിതരുടെ മുമ്പിൽ ചെന്ന് നിന്ന് 00:15:41.060 --> 00:15:43.670 അവൻറെ പേടികളെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയുമുള്ള കഥകൾ പറയുകയും, 00:15:43.680 --> 00:15:47.580 സ്വന്തം ഗട്സ് തുളുമ്പാതെ നോക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ്, അക്ഷരാർഥത്തിലും ഒപ്പം ആലങ്കാരികമായും. 00:15:48.280 --> 00:15:49.450 നന്ദി. 00:15:49.450 --> 00:15:53.720 (കരഘോഷം) 00:15:53.850 --> 00:15:56.250 അത്ഭുതകരമായ കാര്യം എന്തെന്നുവച്ചാൽ 00:15:56.250 --> 00:15:58.650 എനിക്കെപ്പോഴും ശ്രദ്ധേയമായ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യണം എന്നുണ്ട് 00:15:58.650 --> 00:15:59.780 ഇപ്പോൾ ഞാൻ അത് ചെയ്യുന്നു. 00:15:59.780 --> 00:16:02.880 പക്ഷെ ശ്രദ്ധേയമായ കാര്യം എനിക്ക് 00:16:02.880 --> 00:16:05.170 21 വാളുകൾ ഒരുമിച്ചു വിഴുങ്ങാൻ പറ്റും എന്നുള്ളതല്ല, 00:16:07.640 --> 00:16:10.500 അതോ 20 അടിയുള്ള വെള്ളത്തിന്റെ ടാങ്കിൽ കിടക്കുന്നതോ 88 സ്രാവുകളോ സ്റ്റിങ്ങ്റേകളോ അല്ല 00:16:10.500 --> 00:16:12.307 റിപ്ളിയുടെ വിശ്വസിച്ചാലും ഇല്ലെങ്കിലിനും വേണ്ടി. 00:16:13.840 --> 00:16:17.600 അല്ലെങ്കിൽ 1500 ഡിഗ്രി ചൂടുള്ള സ്റ്റാൻ ലീയുടെ അമാനുഷനൊ 00:16:17.610 --> 00:16:19.470 "മാൻ ഓഫ് സ്റ്റീൽ" പോലെ 00:16:19.520 --> 00:16:21.574 പിന്നെ അവൻ ഒരു ചൂടുള്ളവൻ തന്നെയായിരുന്നു! 00:16:22.460 --> 00:16:24.920 റിപ്ളിക്കുവേണ്ടി ഒരു കാർ വലിച്ചു നീക്കാനോ 00:16:24.930 --> 00:16:26.290 അല്ലെങ്കിൽ ഗിന്നെസ്സോ 00:16:26.290 --> 00:16:28.760 അല്ലെങ്കിൽ അമേരിക്ക ഗോട്ട് ടാലെന്റിന്റെ ഫൈനലിൽ എത്താനോ, 00:16:28.820 --> 00:16:31.540 അല്ലെങ്കിൽ 2007 ഇലെ ഐ.ജി നോബൽ പുരസ്കാരം നേടാനോ. 00:16:31.550 --> 00:16:33.900 അല്ല. അതൊന്നുമല്ല ശദ്ധേയമായ കാര്യം. 00:16:33.900 --> 00:16:36.350 അതാണ് ആളുകൾ ചിന്തിക്കുന്നത്. അല്ല അല്ല അല്ല. അതൊന്നുമല്ല ശദ്ധേയമായത്. 00:16:36.350 --> 00:16:37.800 ശരിക്കും ശദ്ധേയമായ കാര്യം എന്തെന്നാൽ 00:16:37.800 --> 00:16:40.660 ദൈവം ഒരു നാണംകുണുങ്ങിയായ ,എല്ലിച്ച കലി പിടിച്ച കുട്ടിയെ 00:16:40.660 --> 00:16:42.200 അവന് ഉയരങ്ങളെ പേടിയായിരുന്നു, 00:16:42.200 --> 00:16:43.890 അവന് വെള്ളത്തിനേയും സ്രാവുകളെയും പേടിയായിരുന്നു, 00:16:43.890 --> 00:16:46.370 ഡോക്ടർമാരെയും നേഴ്സ്മാരെയും സൂചികളെയും മൂർച്ചയുള്ള സാധനങ്ങളെയും പേടിയായിരുന്നു 00:16:46.370 --> 00:16:47.640 ആളുകളോട് സംസാരിക്കുന്നത് പേടിയായിരുന്നു 00:16:47.640 --> 00:16:49.800 എന്നാൽ ഇപ്പൊൾ ദൈവം എന്നെക്കൊണ്ട് ലോകം മുഴുവൻ പറത്തി 00:16:49.800 --> 00:16:51.320 30000 അടി ഉയരത്തിൽ 00:16:51.320 --> 00:16:53.900 സ്രാവുകൾ ഉള്ള ഭൂഗർഭ ടാങ്കുകളിൽ മൂർച്ചയുള്ള സാധനങ്ങൾ വിഴുങ്ങി 00:16:53.900 --> 00:16:57.430 ഡോക്ടര്മാരും നേഴ്സ്മാരോടും ലോകമെമ്പാടുമുള്ള സദസ്യരോടു സംസാരിക്കുകയും ചെയ്യുന്നു. 00:16:57.430 --> 00:16:59.580 അത് തികച്ചും അത്ഭുതകരമായ കാര്യമാണ് എനിക്ക്. 00:16:59.580 --> 00:17:01.450 എനിക്ക് എപ്പോഴും അസംഭാവ്യമായത് ചെയ്യണം എന്നാണ്. 00:17:01.450 --> 00:17:02.380 നന്ദി. 00:17:02.380 --> 00:17:03.760 (കരഘോഷം) 00:17:03.760 --> 00:17:05.220 നന്ദി. 00:17:05.660 --> 00:17:09.040 (കരഘോഷം) 00:17:09.700 --> 00:17:12.569 എനിക്ക് എപ്പോഴും അസാധ്യമായത് ചെയ്യണം എന്നാണ്. ഞാൻ ഇപ്പോൾ 00:17:12.569 --> 00:17:15.858 ലോകത്തെ മാറ്റിമാറയ്ച്ചു എന്തെങ്കിലും അത്ഭുതകരമായ കാര്യം ചെയ്യണം എന്ന് എനിക്കുണ്ടായിരുന്നു. 00:17:15.858 --> 00:17:16.899 ഇപ്പോൾ ഞാൻ അത് ചെയ്യുന്നു. 00:17:16.899 --> 00:17:19.819 എനിക്ക് ലോകം ചുറ്റി പറന്ന് അമാനുഷിക കൃത്യങ്ങൾ ചെയ്യണം എന്നുണ്ടായിരുന്നു. 00:17:19.819 --> 00:17:21.379 ജീവനുകൾ രക്ഷിക്കണം എന്നുണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ അത് ചെയ്യുകയാണ്. 00:17:21.379 --> 00:17:22.720 പിന്നെ നിങ്ങൾക്കറിയാമോ? 00:17:22.720 --> 00:17:25.569 ഇപ്പോഴും ആ കുട്ടിയുടെ സ്വപ്നത്തിൻറെ ചെറിയൊരു ഭാഘം 00:17:25.569 --> 00:17:27.291 എന്റെ ഉള്ളിൽ വളരെ ആഴത്തിൽ ഉണ്ട്. 00:17:30.320 --> 00:17:36.197 (സദസ്സിൽ ചിരി) (കരഘോഷം) 00:17:37.000 --> 00:17:40.240 നിങ്ങൾക്കറിയാമോ, എപ്പോഴും എനിക്ക് എന്റെ ഉദ്ദേശ്യവും വെളിപാടും എന്തെന്ന് അറിയണമായിരുന്നു. 00:17:40.270 --> 00:17:41.530 ഇപ്പോൾ ഞാൻ അത് കണ്ടെത്തി. 00:17:41.540 --> 00:17:42.920 പക്ഷെ എന്താണെന്നറിയാമോ? 00:17:42.920 --> 00:17:46.230 അത് വാളുകളുമായി ബന്ധപ്പെട്ടതല്ല,നിങ്ങൾ വിചാരിക്കുന്നതല്ല, എന്റെ ശക്തികളുമായി ബന്ധമുള്ളതല്ല. 00:17:46.230 --> 00:17:48.510 അത് എന്റെ ബലഹീനതയെ സംബന്തിക്കുന്നതാണ്,എന്റെ വാക്കുകൾ. 00:17:48.510 --> 00:17:51.090 എന്റെ ഉദ്ദേശ്യവും വെളിപാടും ലോകത്തെ മാറ്റുകയാണ് 00:17:51.090 --> 00:17:52.390 പേടിയെ കീറിമുറിച്ച് 00:17:52.390 --> 00:17:54.910 ഒരു വാൾ വച്ച്, ഒരു വാക്ക് കൊണ്ട് ഒരു സമയത്ത്, 00:17:55.070 --> 00:17:57.450 ഒരു കഠാര വച്ച് ഒരു സമയത്ത്, ഒരു ജീവൻ ഒരു സമയത്ത്, 00:17:57.540 --> 00:17:59.700 അമാനുഷികരാവാൻ ആളുകളെ പ്രചോദിപ്പിക്കാൻ 00:17:59.700 --> 00:18:01.860 അവരുടെ ജീവിതത്തിൽ അസാധ്യമായത് ചെയ്യാൻ. 00:18:02.060 --> 00:18:04.680 അവർക്ക് അവരുടെത് കണ്ടെത്താൻ സഹായിക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം. 00:18:04.680 --> 00:18:05.680 നിങ്ങളുടെത് എന്താണ്? 00:18:05.680 --> 00:18:06.960 എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? 00:18:06.960 --> 00:18:08.960 നിങ്ങളെ ഇവിടെ ഇട്ടിരിക്കുന്നത് എന്തിനാണ്? 00:18:09.260 --> 00:18:11.590 നാം എല്ലാരും അമാനുഷികരാവാൻ വേണ്ടിയുള്ളവരാണ് എന്നാണ് എനിക്ക് തോന്നുന്നത്. 00:18:12.160 --> 00:18:14.260 എന്താണ് നിങ്ങളുടെ അമാനുഷിക കഴിവ്? 00:18:14.560 --> 00:18:17.990 ഈ ലോകത്തുള്ള 7 ബില്യൺ ആളുകളിൽ 00:18:17.990 --> 00:18:20.250 കേവലം ഏതാനും ഡസനിൽ താഴെ വാൾ വിഴുങ്ങുന്നവരെ ഉള്ളു 00:18:20.250 --> 00:18:21.661 ഇന്ന് ലോകത്ത്. 00:18:21.661 --> 00:18:22.940 പക്ഷെ നിങ്ങൾ ഒരാളെ ഉള്ളു. 00:18:22.940 --> 00:18:24.070 നിങ്ങൾ അതുല്യമായ ഒന്നാണ്. 00:18:24.070 --> 00:18:25.540 എന്താണ് നിങ്ങളുടെ കഥ? 00:18:25.540 --> 00:18:27.760 എന്താണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത്? 00:18:27.760 --> 00:18:29.180 നിങ്ങളുടെ കഥ പറയൂ, 00:18:29.180 --> 00:18:31.721 നിങ്ങളുടെ ശബ്ദം നേർത്തതും വിറവാർന്നതൊ ആയിക്കൊള്ളട്ടെ. 00:18:31.900 --> 00:18:33.340 നിങ്ങളുടെ ത്രോമുകൾ എന്തൊക്കെയാണ്? 00:18:33.340 --> 00:18:35.850 നിങ്ങൾക്ക് എന്തു ചെയ്യാനും, ആരാകാനും ,എവിടെ പോകാനും കഴിയുമെങ്കിൽ- 00:18:35.850 --> 00:18:37.430 നിങ്ങൾ എന്ത് ചെയ്യും? എവിടെ പോകും നിങ്ങൾ? 00:18:37.430 --> 00:18:38.480 എന്ത് ചെയ്യും നിങ്ങൾ? 00:18:38.480 --> 00:18:40.340 എന്താണ് നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്? 00:18:40.340 --> 00:18:41.760 എന്താണ് നിങ്ങളുടെ സ്വപ്നങ്ങൾ? 00:18:41.760 --> 00:18:44.450 ചെറിയ കുട്ടിയായിരുന്നപ്പോൾ എന്തായിരുന്നു നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നം? പുറകോട്ടു ചിന്തിക്കൂ 00:18:44.450 --> 00:18:46.240 എനിക്കുറപ്പാണ് ഇതായിരിക്കില്ല അത് എന്ന്. ആയിരുന്നോ? 00:18:46.483 --> 00:18:47.880 എന്തൊക്കെയായിരുന്നു നിങ്ങളുടെ കാട്കയറിയ സ്വപ്നങ്ങൾ? 00:18:47.880 --> 00:18:50.450 നിങ്ങൾക്ക് തികച്ചും അപരിചിതവും എന്നാൽ വളരെ അപ്രസക്തവുമാണെന്ന് തോന്നിച്ച സ്വപ്നങ്ങൾ? 00:18:50.450 --> 00:18:54.040 ഇത് നിങ്ങളുടെ സ്വപ്നങ്ങൾ അത്ര അപരിചിതമായതല്ല എന്ന് ഇപ്പോൾ തോന്നിപ്പിക്കുന്നുണ്ടാവും. എനിക്കുറപ്പാണ്. 00:18:55.370 --> 00:18:57.050 എന്താണ് നിങ്ങളുടെ വാൾ? 00:18:57.050 --> 00:18:58.650 നിങ്ങൾ ഓരോരുത്തർക്കും ഒരു വാളുണ്ട്; 00:18:58.650 --> 00:19:00.600 ഇരുതല മൂർച്ചയുള്ള ഒരു വാളും പിന്നെ സ്വപ്നങ്ങളും. 00:19:00.600 --> 00:19:03.520 നിങ്ങളുടെ വാൾ വിഴുങ്ങുക, എന്തുമാകട്ടെ അത് 00:19:03.890 --> 00:19:05.870 നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക, ലേഡീസ് ആൻഡ് ജെന്റ്റിൽമെൻ. 00:19:05.870 --> 00:19:08.900 നിങ്ങൾക്ക് എന്താകാനും കഴിയും .സമയം ഒരിക്കലും വൈകില്ല. 00:19:09.720 --> 00:19:12.920 ഡോഡ്ജ് ബോളുകളുള്ള ബുള്ളികൾ, ആ കുട്ടികൾ വിചാരിച്ചു 00:19:12.920 --> 00:19:14.916 ഞാൻ ഒരിക്കലും അസാധ്യമായത് ചെയ്യില്ല എന്ന്, 00:19:15.060 --> 00:19:17.645 എനിക്ക് ഒരു കാര്യമേ അവരോടു പറയാനുള്ളൂ: 00:19:17.645 --> 00:19:18.841 നന്ദി. 00:19:18.940 --> 00:19:22.220 കാരണം വില്ലന്മാർ ഇല്ലായിരുന്നെങ്കിൽ നമുക്ക് സൂപ്പർഹീറോകൾ ഉണ്ടാവില്ല. 00:19:23.020 --> 00:19:27.237 അസാധ്യo അസാധ്യമാല്ല എന്ന് തെളിയിക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 00:19:28.300 --> 00:19:32.310 ഇത് വളരെ അപകടം പിടിച്ചതാണ്, ഇത് എന്നെ കൊന്നേക്കാം. 00:19:32.340 --> 00:19:33.720 നിങ്ങൾ ഇത് ആസ്വദിക്കും എന്ന് വിചാരിക്കുന്നു. 00:19:33.720 --> 00:19:35.260 (സദസ്സിൽ ചിരി) 00:19:36.350 --> 00:19:38.700 എനിക്ക് നിങ്ങളുടെ സഹായം വേണം ഇതിനായിട്ടു. 00:19:46.731 --> 00:19:48.405 സദസ്സ് : രണ്ടോ മൂന്നോ. 00:19:48.405 --> 00:19:52.100 ഡാൻ മേയർ: ഇല്ല ഇല്ല ഇല്ല. എനിക്ക് എണ്ണുന്നതിനായി നിങ്ങളുടെയെല്ലാം സഹായം വേണം. ഓക്കേ? 00:19:52.100 --> 00:19:53.210 (സദസ്സിൽ ചിരി) 00:19:53.210 --> 00:19:55.840 വാക്കുകൾ അറിയാമെങ്കിൽ.ഓക്കേ ? എന്റെ കൂടെ എണ്ണു. തയ്യാറല്ലേ? 00:19:55.870 --> 00:19:56.964 ഒന്ന്. 00:19:56.964 --> 00:19:58.150 രണ്ട്. 00:19:58.170 --> 00:19:58.980 മൂന്ന്. 00:19:58.980 --> 00:20:00.920 ഇല്ല. അത് രണ്ടാണ്. ഇപ്പൊ ഏകദേശം ഒരു ധാരണ കിട്ടിക്കാണുമല്ലോ 00:20:06.760 --> 00:20:07.780 സദസ്സ് : 00:20:07.840 --> 00:20:08.750 രണ്ട്. 00:20:08.800 --> 00:20:10.010 മൂന്ന്. 00:20:11.260 --> 00:20:13.280 (ശ്വാസം മുട്ടുന്നു) 00:20:14.360 --> 00:20:15.940 (കരഘോഷം) 00:20:16.251 --> 00:20:17.450 ഡി:എം: അതെ! 00:20:17.450 --> 00:20:23.100 (കരഘോഷം)(ആർപ്പുവിളി) 00:20:23.100 --> 00:20:24.820 നിങ്ങൾക്ക് വളരെ അധികം നന്ദി. 00:20:25.450 --> 00:20:28.800 നന്ദി, നന്ദി,നന്ദി. എൻറെ ഹൃദയത്തിന്റെ അടിതത്തിൽ നിന്നും നിങ്ങൾക്ക് നന്ദി. 00:20:28.800 --> 00:20:31.290 സത്യത്തിൽ,നിങ്ങൾക്ക് നന്ദി എന്റെ വയറിൻറെ അടിയിൽ നിന്നും 00:20:31.880 --> 00:20:35.020 ഞാൻ പറഞ്ഞു ഞാൻ ഇവിടെ വന്നത് അസാധ്യമായത് ചെയ്യാനാണ് എന്ന്,ഇപ്പോൾ ഞാൻ അത് ചെയ്തു. 00:20:35.030 --> 00:20:37.730 പക്ഷെ ഇത് അസാധ്യമല്ല.ഞാൻ ഇത് ദിവസേന ചെയ്യുന്നതാണ്. 00:20:37.800 --> 00:20:42.800 അസാധ്യമയത് എന്തെന്നാൽ ആ പേടിച്ചരണ്ട ,എല്ലിച്ച,നാണിച്ച കലിപൂണ്ട കുട്ടി തൻറെ കണ്ണീരിനെ നേരിട്ട് 00:20:42.840 --> 00:20:44.600 ഈ വേദിയിൽ[TEDx] നിന്ന് 00:20:44.600 --> 00:20:47.100 ലോകത്തെ മാറ്റുക എന്നുള്ളതാണ്,ഒരു സമയത്ത് ഓരു വാക്ക് വച്ച്, 00:20:47.100 --> 00:20:49.080 ഒരു സമയത്ത് ഒരു വാളു കൊണ്ട്, ഒരു സമയത്ത് ഒരു ജീവൻ കൊണ്ട്. 00:20:49.080 --> 00:20:52.060 ഞാൻ നിങ്ങളെ പുതിയ രീതിയിൽ ചിന്തിക്കാൻ ശ്രമിപ്പിച്ചെങ്കിൽ, നിങ്ങളെ 00:20:52.060 --> 00:20:54.460 അസാധ്യo അസാധ്യമല്ല എന്ന് വിശ്വസിക്കാൻ പ്രചോദകമായി എങ്കിൽ, 00:20:54.460 --> 00:20:57.960 നിങ്ങൾക്ക് ജീവിതത്തിൽ അസാധ്യമായത് ചെയ്യാൻ സാധിക്കും എന്ന് തിരച്ചറിയാൻ കഴിഞ്ഞുവെങ്കിൽ, 00:20:58.120 --> 00:21:01.020 എൻറെ ജോലി കഴിഞ്ഞു എന്നാൽ നിങ്ങളുടെ ജോലി തുടങ്ങുകയായി. 00:21:01.020 --> 00:21:04.100 ഒരിക്കലും സ്വപ്നം കാണൽ നിറുത്തരുത്. ഒരിക്കലും വിശ്വസിക്കാതിരിക്കുകയും അരുത്. 00:21:04.820 --> 00:21:06.350 എന്നിൽ വിശ്വസിച്ചതിന് നിങ്ങൾക്ക് നന്ദി. 00:21:06.350 --> 00:21:08.250 എൻറെ സ്വപ്നത്തിൽ പങ്കാളിയായതിനു നന്ദി. 00:21:08.250 --> 00:21:09.550 ഇതാണ് എൻറെ സമ്മാനം നിങ്ങൾക്കായിട്ട്: 00:21:09.550 --> 00:21:11.486 അസാധ്യമെന്നാൽ എന്നാൽ എന്തല്ല.... 00:21:11.486 --> 00:21:12.920 സദസ്സ് :അസാധ്യo. 00:21:12.920 --> 00:21:14.920 ദീർഘ ദൂരത്തെ നടത്തം സമ്മാനത്തിൻറെ ഭാഘമാണ്. 00:21:15.100 --> 00:21:19.560 (കരഘോഷം) 00:21:19.560 --> 00:21:21.020 നന്ദി. 00:21:21.060 --> 00:21:25.360 (കരഘോഷം) 00:21:25.580 --> 00:21:27.560 (ആർപ്പുവിളി) 00:21:37.623 --> 00:21:41.623 ആതിഥേയൻ: നന്ദി, ഡാൻ മെയെർ. അതിശയം !